Tag: LATEST

പാലായിൽ വെള്ളക്കെട്ട് തുടരുന്നു

പാലാ: മഴയ്ക്ക് ശമനമുണ്ടെങ്കിലും പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. മുൻകാലങ്ങളിൽ പ്രളയജലം പെട്ടെന്ന് ഇറങ്ങിപ്പോകുമായിരുന്നുവെങ്കിൽ, ഇത്തവണ വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നത് വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. കടകളിൽ മുട്ടോളം വെള്ളം കയറുകയും സാധനങ്ങൾ മാറ്റിവെക്കേണ്ടി വരികയും ചെയ്തു. നഗരത്തിൽ വെള്ളമിറങ്ങാൻ വൈകുന്നത് കടകൾ തുറക്കുന്നതിനും ക്ലീനിംഗ് ജോലികൾ നടത്തുന്നതിനും തടസ്സമാകുന്നു. പ്രളയത്തിന് ശേഷം കടകൾ തുറന്നാലേ യഥാർത്ഥ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാകൂ എന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. തലേദിവസം ഉച്ചയോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് 25 അടിയോളം ഉയർന്നിരുന്നു. […]
Read more

എട്ട് മരണം, ഏഴുപേരെ കാണാതായി

തിരുവനന്തപുരം : കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും. മഴക്കെടുതിയിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഏഴുപേരെ കാണാതായി. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീതിപടർത്തി. പുഴകൾ കരകവിഞ്ഞു, താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെപ്പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കുമാറ്റി. വ്യാപകകൃഷിനാശവും വസ്തുനാശവുമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തോരാമഴ ഏറെ നാശം വിതച്ചത്. ഉരുൾപൊട്ടിയും ഗതാഗതം തടസ്സപ്പെട്ടും മലയോരമേഖലകളും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടതോടെ സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിലായി. കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞ്‌ പാലാ നഗരം വെള്ളത്തിൽ മുങ്ങി. എരുമേലി, മുണ്ടക്കയം, മണിമല […]
Read more

ജലനിരപ്പ് അപകടനില പിന്നിട്ടു

ഇടുക്കി : കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് രാത്രി 11 മണിയോടെയുള്ള കണക്കുകൾ പ്രകാരം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 12.71 മീറ്ററിലെത്തി. ഇവിടെ 10.92 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പെന്നും 11.93 മീറ്ററാണ് അപകടനിലയെന്നും അധികൃതർ വ്യക്തമാക്കി. തൊടുപുഴയാറിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 11.79 മീറ്റർ അപകടനിലയുള്ള ഇവിടെ നിലവിൽ 12.63 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കാളിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിൽ ഉയരുകയാണ്. നിലവിൽ 13.89 […]
Read more

9 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും വിവിധ പരിശീലന സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് […]
Read more

അടുത്ത 3 മണിക്കൂറിനുള്ളിൽ ശക്തമായ മഴ

തിരുവനന്തപുരം : കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വെളുപ്പിനെ പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മഴമൂലം വാഹനങ്ങളിലെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായേക്കാമെന്ന് അധികൃതർ […]
Read more

കോഴിക്കോട് കോടഞ്ചേരി റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് ഒഴുകിയതിനാലാണ് ഗതാഗത തടസം നേരിട്ടത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയതായാണ് വിവരം. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് കോഴിക്കോട് അടക്കം 9 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അതിശക്തമായ […]
Read more

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ഒരു വര്‍ഷമെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി നോക്കും. രണ്ടു മാസത്തിനകം തുടങ്ങുമെന്നും പരീക്ഷണാടിസ്ഥാനത്തിലാവും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇതിനര്‍ത്ഥം ആരും പൊതിച്ചോറ് നല്‍കേണ്ട എന്നല്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. ആശുപത്രിക്ക് അകത്ത് സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ മുരളീധരന്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴ ജില്ലയില്‍ ആദ്യം ആരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. […]
Read more

കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ജില്ലയില്‍ തുടര്‍ച്ചയായി […]
Read more

കോട്ടയം തീക്കോയിയിൽ ഉരുൾ പൊട്ടൽ; ആളപായമില്ല

കോട്ടയം: തീക്കോയിയിൽ ഉരുൾ പൊട്ടലുണ്ടായി. 30 ഏക്കറോളം വരുന്ന പ്രദേശത്താണ് ഉരുൾ പൊട്ടലുണ്ടായത്. ആളപായമൊന്നുമില്ല. ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായും നശിച്ചു. വലിയ പാറകളും മണ്ണും ഒഴുകിയെത്തി വീടുകൾക്ക് മേൽ പതിക്കുകയായിരുന്നു.വീടുകൾക്കുള്ളിലേക്ക് ചളിയും മണ്ണും കയറിയിട്ടുണ്ട്. പ്രദേശത്ത് നിന്നും 20 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഇനിയും ഉരുൾ പൊട്ടാനുളള സാധ്യതയുണ്ട്. അതേസമയം കോട്ടയം പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. റെജീന ജോണി, മകൻ ജോസഫിൻ ജോണി […]
Read more

വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന്‍ മരിച്ചു

കോട്ടയം: കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജല്‍ ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്തതില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് താഴ്ന്ന് പോവുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരന്‍ ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു. മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെ മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. തോട്ടില്‍ ജലനിരപ്പ് […]
Read more

Recent News