Tag: LATEST

നിലപാട് മാറ്റത്തെക്കുറിച്ച് അഖിൽ മാരാർ

കൊച്ചി : അടിക്കടി നിലപാട് മാറ്റുന്നയാളാണ് താനെന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകനും ബിഗ്ബോസ് മുൻ വിജയിയും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ. ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്നെ ചതിച്ചെന്നും പണത്തിനു വേണ്ടിയാണ് സാബു കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നും അഖിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ട്വന്റി 20യിൽ നിന്ന് അഖിൽ രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ അഖിലിന്റെ നിലപാടു മാറ്റവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളും ട്രോളുകളും ശക്തമായതിത്തുടർന്നാണ് താരം വിശദീകരണവുമായി എത്തിയത്.”എന്റെ നിലപാട് ചോദ്യം ചെയ്ത് […]
Read more

എസ് ശ്രീജിത്ത് ഡിജിപിയാകും; ഉത്തരവ് ഉടന്‍

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറങ്ങും. ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ് ഈ നിയമനം. നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷന്‍ ലഭിക്കുക. അങ്ങനെയെങ്കില്‍ സുരേഷ് രാജ് പുരോഹിതാണ് ഈ സ്ഥാനത്തേക്ക് വരേണ്ടത്. എന്നാല്‍ അദ്ദേഹം നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. തൊട്ടുപിന്നില്‍ നില്‍ക്കുന്നത് എം ആര്‍ അജിത്കുമാറാണ്. പക്ഷേ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസുമായി ബന്ധപ്പെട്ട് എം ആര്‍ […]
Read more

എ ആർ റഹ്‍മാന്‍റെ സഹായി കമൽ പ്രശാന്ത് മലയാളത്തിൽ; ആദ്യ ചിത്രം ‘വിസില്‍’

കൊച്ചി : ഓസ്‌കർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. രാജീവ്‌ കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെയാണ് കമലിന്‍റെ മലയാളം അരങ്ങേറ്റം. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന വിനോദ് ഗുരുവായൂർ നിർവ്വഹിക്കുന്നു. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ […]
Read more

കുൽഗാമിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ഭീകരർക്കായി തെരച്ചിൽ

ഡൽഹി : കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു. അതേസമയം, ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിൻ്റെ തെരച്ചിൽ തുടരുകയാണ്.
Read more

ദുല്‍ഖറിന്‍റെ ഹോം കമിംഗ്; ‘ഐ ആം ഗെയിം’ ട്രെയ്‍ലര്‍ ഇതിനകം കണ്ടത് 5 മില്യണ്‍

കൊച്ചി : ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിന് പ്രേക്ഷകരില്‍ നിന്ന് വന്‍ വരവേല്‍പ്പ്. ഇന്നലെ വൈകിട്ടാണ് ട്രെയ്‍ലര്‍ പുറത്തെത്തിയത്. 24 മണിക്കൂറിനുള്ളില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാരെയാണ് ട്രെയ്‍ലര്‍ നേടിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തെത്തിയ ട്രെയ്‍ലര്‍ ആ പ്രേക്ഷകവൃന്ദങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങള്‍ നേടിയിട്ടുണ്ട്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ […]
Read more

മഴക്കെടുതി: പത്തനംതിട്ട പൊലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ […]
Read more

‘ദി ട്രൂ ലീഡര്‍’; ‘ജനനായകനി’ലെ ലിറിക്കല്‍ വീഡിയോ സോംഗ് എത്തി

ചെന്നൈ : വിജയ് നായകനാവുന്ന അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ജനനായകന്‍. ജൂലൈ 23 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദി ട്രൂ ലീഡര്‍ എന്ന ഗാനത്തിന്‍റേതാണ് അത്. അമോഘ് ബാലാജി എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. അമോഘ് ബാലാജി തന്നെയാണ് ആലപിച്ചിരിക്കുന്നതും. പൊങ്കല്‍ റിലീസ് ആയി ഈ വര്‍ഷം ജനുവരി 9 […]
Read more

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും. തുടർച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. […]
Read more

ജമ്മുവിൽ പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടു

ശ്രീനഗർ: ജമ്മുവിലെ ഖൗർ മേഖലയിൽ കണ്ട പാകിസ്താന്‍റെ നിരീക്ഷണ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ച് വീഴ്ത്തി. ചക്ല ഗ്രാമത്തിന് സമീപത്തായുള്ള പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപമുള്ള അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നതിനെ തുടർന്നാണ് ഡ്രോൺ തകർത്തത്. ചൈനീസ് നിർമിതമായ ഡ്രോണിനൊപ്പം 64 ജി ബി മൈക്രോ എസ് ഡി കാർഡും സൈനികർ സ്ഥലത്ത് നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് ലാബിലേക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ഡ്രോൺ രഹസ്യ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടത്തൽ.
Read more

സുഗതന്റെ അവധി അപേക്ഷ; മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തു

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം. അപേക്ഷയിൽ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തെന്നാണ് വിലയിരുത്തൽ. സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിൻ്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന് നിർദ്ദേശിച്ചത് തദേശവകുപ്പ് ആണ്. ഇതുകൂടി ഉൾപ്പെടുത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകുകയായിരുന്നു. തദ്ദേശ വകുപ്പിൻ്റെ അഭിപ്രായം ആഭ്യന്തരവകുപ്പിൻ്റെ ഭാഗമാക്കിയതിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം, ആർ […]
Read more

Recent News