Tag: LATEST

ഡൽഹിയിലെ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ജൂലൈ 24ന് എസ്എഫ്ഐ. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു വ്യാഴാഴ്ച എസ്എഫ്‌ഐ ലോക്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ലോക്ഭവന്‍ മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ […]
Read more

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂലൈ മാസത്തില്‍ ഇതുവരെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ […]
Read more

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: വളര്‍ത്തു നായയെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കും ലൈസന്‍സില്ലാതെ അവയെ വളര്‍ത്തുന്നവര്‍ക്കുമെതിരെ 10,000 രൂപ പിഴ ചുമത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനു പുറമെ അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും 10,000 രൂപ വരെ പിഴ ചുമത്തും. തെരുവുനായ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കും. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന നായ്ക്കളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. പിഴ നടപ്പാക്കാനായി […]
Read more

പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ. നാളെ (ബുധന്‍) മുതലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ സ്ഥിരമായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിലെ (തിങ്കള്‍ മുതല്‍ ശനി വരെ) തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി കൊച്ചി മെട്രോ അറിയിച്ചു. ജൂലൈ 22 മുതല്‍ രാവിലെ 8.00 മുതല്‍ 10.00 […]
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; അന്വേഷണം പുനരാരംഭിക്കാന്‍ ശ്വേത സര്‍ക്കാരിനോട് അവശ്യപ്പെടുമോ: സംവിധായകൻ വിനയന്‍

കൊച്ചി: താര സംഘടനയിലെ തര്‍ക്കത്തിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ശ്വേതാ മോനോന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. അമ്മയിലെ പവര്‍ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാര്‍ത്ഥമായി നില കൊള്ളുമോ എന്നാണ് വിനയന്‍ ചോദിച്ചത്. നാളിതുവരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അമ്മയിലെ ആരും പിന്തുണച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിലെ നടപടികളൊക്കെ അമ്മയിലെ ആളുകള്‍ തന്നെ ഇടപെട്ട് തടഞ്ഞില്ലേ എന്നും ശ്വേതയോട് വിനയന്റെ ചോദ്യമുണ്ടായി. അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാരിനോട് അവശ്യപ്പെടുമോ എന്ന് ചോദിച്ച അദ്ദേഹം തന്നെയും തിലകനെയുമെല്ലാം […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറി

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ജില്ലാതല വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. അഞ്ചംഗ സമിതിയിൽ മൂന്ന് പേർ ചികിത്സാ പിഴവ് ശരിവച്ചു. ദേവാനഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ ബോർഡിലെ രണ്ട് ഡോക്ടർമാർ വിയോജിപ്പ് രേഖപ്പെടുത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിൽ സംസ്ഥാന തല വിദഗ്ധ സമിതി വിഷയം പരിഗണിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെട്ട […]
Read more

സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവുനായ ആക്രമണം

കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് കടിയേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലീനയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സിംഗ് അസിസ്റ്റന്റിനും ഇവിടെ വെച്ച് കടിയേറ്റിരുന്നു. ഇതിനു തൊട്ടുമുമ്പ് രോഗിയുടെ കൂട്ടിരിപ്പുകാരിയെയും നായ ആക്രമിച്ചിരുന്നു. ആശുപത്രി പരിസരത്ത് രോഗികളും ജീവനക്കാരും ഒരുപോലെ ഭയന്നാണ് കഴിയുന്നത്. അതേസമയം, കഴിഞ്ഞ ഞായറാഴ്ച്ച മലപ്പുറം മേലാറ്റൂർ അത്താണിയിൽ […]
Read more

കപ്പൽ കൂട്ടിയിടിച്ച സംഭവം; സിംഗപ്പൂർ കപ്പൽ കമ്പനിക്ക് തിരിച്ചടി

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ സിംഗപ്പൂർ കപ്പൽ കമ്പനിക്ക് തിരിച്ചടി. കേസിൽ കോസ്റ്റൽ പൊലീസ് നടത്തുന്ന അന്വേഷണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് 2021 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റേ ഹർജി തള്ളി പൊലീസിന് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്. തിരുവനന്തപുരം സ്വദേശിയുടെ ‘സിത്താര’ എന്ന ബോട്ടുമായാണ് സിംഗപ്പൂർ പതാകയുള്ള ‘ഓറഞ്ച് വിക്ടോറിയ’ എന്ന കപ്പൽ കൂട്ടിയിടിച്ചത്. തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ വെച്ചുണ്ടായ അപകടമായതിനാൽ […]
Read more

ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെള്ളയമ്പലത്തിനും- ഇന്ദിരാ ഭവനും നടുവിൽ ബാരിക്കേട് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നീക്കമെന്ന് എംഎൽഎ വി. മുരളീധരൻ പറഞ്ഞു. പരീക്ഷാക്രമക്കേടിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതാണ്. പ്രസംഗം തുടരുമ്പോഴും പ്രവർത്തകർ ഒരു വശത്ത് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസ്സ് സമരം മോദി ഭരണത്തെ അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് […]
Read more

വെമ്പായം ബാർ സംഘർഷം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം. സംഭവത്തിൽ രണ്ടാമത്തെ മരണമാണിത്. സംഘത്തിൽ ഉണ്ടായിരുന്ന നവാസ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. മരിച്ച അനീഷ് സമീപത്തെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ബാറിൽ എത്തിയശേഷം തീ കൊളുത്തുകയായിരുന്നു.തീ കൊളുത്തുന്നതിനിടയിൽ അനീഷിനും പൊള്ളലേൽക്കുകയായിരുന്നു. 80 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. പരുക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. വെമ്പായം […]
Read more

Recent News