Tag: LATEST

ധ‍ർമസ്ഥല കേസ്; 7005 പേജുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ബം​ഗളൂരു: ധ‍ർമസ്ഥല കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബെൽത്താങ്കടി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 7005 പേജുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 28ന് ചിന്നയ്യയെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സിഎൻ ചിന്നയ്യ വെളിപ്പെടുത്തിയത്. കർണ്ണായകയെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലിൽ ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും […]
Read more

ഫയൽ നീക്കം വേഗത്തിലാക്കാൻ ഏകോപിത സംവിധാനം; ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കൂടുതൽ പഠനം: മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ഫയലുകളുടെയും പദ്ധതികളുടെയും നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താൻ കഴിയുന്ന സംവിധാനം ഒരുക്കും. പ്രോജക്ട് മാപ്പിംഗ്, പ്രോജക്ട് […]
Read more

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജനറൽ അനസ്തീഷ്യ നൽകിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലും താടിയിലുമുള്ള മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. ചുണ്ടിലും താടിയിലും പരിക്കേറ്റ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യക്ക് അനസ്തീഷ്യ നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നാണ് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. അനസ്തേഷ്യ […]
Read more

നിരാഹാരം തുടര്‍ന്നാല്‍ ജീവന് തന്നെ ഭീഷണി’; വാങ്ചുകിന് അടിയന്തര ചികിത്സ നല്‍കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: ജൂണ്‍ 28 മുതല്‍ ജന്തര്‍ മന്ദിറില്‍ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് അടിയന്തര ചികിത്സയും ജീവന്‍രക്ഷാ ഇടപെടലുകളും നല്‍കാന്‍ കേന്ദ്ര-ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ആഹ്വാനം ചയ്ത ബഹിഷ്‌കരണ സമരത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ആരും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജ്‌സ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ […]
Read more

ബിഗ്ബോസ് എന്നെ മാറ്റി’; മനസുതുറന്ന് ദിൽഷ

കൊച്ചി : നടി, നർത്തകി, ഇൻഫ്ളുവൻസർ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് കോഴിക്കോട് സ്വദേശിയായ ദിൽഷ പ്രസന്നൻ. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റെ ഇടം രേഖപ്പെടുത്തിയ ദിര്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ‘കാണാകണ്‍മണി’യിലെ മാനസയായി പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. അതിനു ശേഷം ബിഗ് ബോസിലൂടെ ജീവിതം മാറിമറിഞ്ഞ താരം കൂടിയാണ് ദില്‍ഷ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ ഷോയുടെ നാലാം സീസണിലെ വിജയിയാണ് ദില്‍ഷ. സോഷ്യൽ മീഡിയയിലും അറിയപ്പെടുന്ന താരം കൂടിയാണ് ദിൽഷ പ്രസന്നൻ. […]
Read more

ഡെക്ലൻ റൈസ് ഫിറ്റാണ്, അർജന്റീനയ്‌ക്കെതിരെ കളിക്കും

അറ്റ്‌ലാന്‍റ; ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യാന്മാരായ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ന്യൂയോർക്കിൽ ആരായിരിക്കും സ്പെയിനിനെ നേരിടുക എന്നതാണ് ഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. 1986 ലാണ് ലോകകപ്പിൽ ഇതിന് മുൻപ് അർജന്റീന- ഇംഗ്ലണ്ട് ഏറ്റുമുട്ടിയത്. അതും ഒരു സെമി ഫൈനൽ ആയിരുന്നു. മറഡോണയുടെ വിഖ്യാതമായ ദൈവത്തിന്റെ കൈകൊണ്ട് ഗോൾ നേടിയതും 2 -1 എന്ന സ്കോറിന് അർജന്റീന ജയിച്ചതും ഫുട്ബോൾ ചരിത്രത്തിൽ എക്കാലത്തും ചർച്ച ചെയ്യപ്പെടുന്ന അദ്ധ്യായങ്ങളിൽ ഒന്നാണ്. ഇതുവരെയുള്ള […]
Read more

മത്സരം ഒറ്റയ്ക്ക് മാറ്റി മറിക്കാന്‍ കഴിയുന്ന താരം

ലണ്ടന്‍: ഇന്ത്യന്‍ ഏകദിന ടീമിലെ സീനിയര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് തന്റെ സ്വാഭാവിക ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പരിശീലകന്‍ ഗൗതം ഗംഭീര്‍. രോഹിത്തിന്റെ ഭാവി സംബന്ധിച്ച അനാവശ്യ ചര്‍ച്ചകളിലും വിമര്‍ശനങ്ങളിലും തളരാതെ, മാനസിക സമ്മര്‍ദ്ദമില്ലാതെ കളിക്കണമെന്നാണ് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശം. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 11 റണ്‍സിന് പുറത്തായ രോഹിത്തിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഇതിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് പരിശീലകന്‍ ഗംഭീര്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിനായി വലിയ സംഭാവനകള്‍ നല്‍കിയ ഒരു […]
Read more

നേഷൻസ് ലീഗ് ഫൈനലിൽ തോറ്റു, പക്ഷേ അന്ന് ലോകകപ്പ് ഫൈനൽ തിയ്യതി കുറിച്ചിട്ടു

ഡാലസ്: കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗലിനോട് പരാജയമേറ്റുവാങ്ങിയതിന് ശേഷം സ്പാനിഷ് മിഡ്ഫീൽഡറും ബാഴ്‌സലോണയുടെ സൂപ്പർതാരവുമായ പെഡ്രി തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. പെഡ്രിയും ലമീൻ യമാലും നിക്കോ വില്യംസും മൈതാനത്ത് പിന്തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. അതിന് താഴെ പെഡ്രി ക്യാപ്ഷ്യനായി ചില നമ്പറുകൾ മാത്രം കുറിച്ചിട്ടു. അന്ന് അത് അധികമാരും ശ്രദ്ധിച്ചില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലോകകപ്പ് ഫൈനൽ നടക്കുന്ന തിയ്യതിയാണ് പെഡ്രി ക്യാപ്ഷ്യനായി നൽകിയിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ […]
Read more

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സജ്ജമായി സ്മൃതി മന്ദാന

ഡൽഹി : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ താന്‍ പൂര്‍ണ്ണ സജ്ജയാണെന്ന് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആത്മവിശ്വാസം വ്യക്തമാക്കിയത്. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായ മന്ദാന, വര്‍ഷങ്ങളായി ഹര്‍മന്‍പ്രീതിന് കീഴില്‍ വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിച്ച പരിചയസമ്പത്ത് തനിക്ക് വലിയ കരുത്താണെന്ന് കൂട്ടിച്ചേര്‍ത്തു.നേരിടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും […]
Read more

ഒറ്റ നിബന്ധന അം​ഗീകരിച്ചാൽ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കുമെന്ന് സുപ്രിയ

മുംബൈ: എൻസിപി ശരദ് പവാർ പക്ഷം എൻഡിഎയോടടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ നിബന്ധനകളോടെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് വർക്കിംങ് പ്രസിഡന്റ് സുപ്രിയ സുലെ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്ന ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവരികയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് സുപ്രിയ സുലെ വ്യക്തമാക്കി. കേവലം ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ചെയ്യുന്ന വലിയ അനീതിയായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ എൻസിപി ശരദ് പവാർ വിഭാഗം ബിജെപിയുമായും കോണ്‍ഗ്രസുമായും ചർച്ച […]
Read more

Recent News