Tag: LATEST

ജീവിതശൈലീരോഗം; സാധ്യതാ പട്ടികയിൽ 61.72 ലക്ഷംപേർ

ആലപ്പുഴ: ജീവിതശൈലീരോഗം പിടിപെടാൻ സാധ്യതയുള്ള 61.72 ലക്ഷം പേർ സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. 1.44 കോടിയാളുകളിൽ നടത്തിയ സർവേയിൽ 42.88 ശതമാനം പേരും ഏതെങ്കിലുമൊരു ജീവിതശൈലീരോഗം വരാൻ സാധ്യതയുള്ളവരാണ്. 2014 മാർച്ചുമുതൽ 2026 ജനുവരിവരെ 30 വയസ്സിനു മുകളിലുള്ളവരിൽ നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയാണു മിക്കവർക്കും. അനാരോഗ്യ ഭക്ഷണരീതി, വ്യായാമക്കുറവ്, പുകവലിയും മദ്യപാനവും, മാനസികസമ്മർദം, ഉറക്കക്കുറവ്, പൊണ്ണത്തടി തുടങ്ങിയവയാണു കാരണങ്ങൾ.
Read more

വിട്ടുമാറാത്ത ക്ഷീണം, നീര്; കരളിന്റെ ആരോഗ്യം തകരാറിലാവുന്നതിന്റെ പ്രധാന ലക്ഷണങ്ങളറിയാം

മനുഷ്യരുടെ ആരോഗ്യത്തിന് ആധാരമായ ഒട്ടേറെ നിർണായകപ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും പ്രധാന പങ്കുവഹിക്കുന്ന കെമിക്കൽ ഫാക്ടറി എന്നാണ് കരൾ അറിയപ്പെടുന്നത്. കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ പ്രധാനലക്ഷണങ്ങൾ പങ്കുവെക്കുകയാണ് മേരിലാൻഡിൽ നിന്നുള്ള ഫിസിഷ്യനായ ഡോ. കുനാൽ സൂദ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്രദ്ധിക്കേണ്ട അഞ്ചുലക്ഷണങ്ങളേക്കുറിച്ച് ഡോ.കുനാൽ വിശദമാക്കുന്നത്. ആദ്യത്തേതായി അദ്ദേഹം പറയുന്നത് വിട്ടുമാറാത്ത ക്ഷീണമാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ കരുതൽവേണമെന്ന് വ്യക്തമാക്കുകയാണ് ഡോ.കുനാൽ. വിട്ടുമാറാത്ത കരൾരോഗം ഉള്ളവരിൽ വീക്കം, […]
Read more

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു, രണ്ടു മരണം

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു. വൈ.എസ്.ആർ. കഡപ്പ ജില്ലയിലാണ് രോഗബാധിതരിലേറെയും. ആഴ്ച്ചകൾക്കുള്ളിൽ കോവിഡ് കേസുകൾ എട്ടായി ഉയരുകയും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഡപ്പയിലെ രാജംപേട്ടിൽനിന്നുള്ള അമ്പത്തിരണ്ടുകാരനാണ് ഒടുവിൽ മരിച്ചത്. പനിയും ചുമയും ബാധിച്ച് വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം. കഡപ്പയിൽ നിന്നുതന്നെയുള്ള നാൽപത്തിമൂന്നുകാരനാണ് മരിച്ച മറ്റൊരാൾ. കോവിഡ് പോസിറ്റീവായി സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. കഡപ്പ മെഡിക്കൽ കോളേജ് വിദ്യാർഥിയായ ഇരുപത്തിയഞ്ചുകാരൻ നിലവിൽ കോവിഡ് പോസിറ്റീവായി […]
Read more

വഖഫ് ബോർഡിൻ്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതു താൽപ്പര്യ ഹർജിയിലാണ് നടപടി. പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വഖഫ് നിയമത്തിലെ ചട്ടം പ്രകാരമല്ല പ്രവർത്തനമെന്നാണ് വിലയിരുത്തൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടന വിരുദ്ധമായ പ്രവർത്തനങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ. കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ […]
Read more

ബുൻഡി ബ്യൂഗോ എബോള: മനുഷ്യരിലുള്ള പരീക്ഷണത്തിന് ഓക്‌സ്ഫഡ്-സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ

ന്യൂഡൽഹി : എബോള വൈറസിന്റെ ബൂൻഡി ബ്യൂഗോ വകഭേദത്തിൽനിന്ന് സംരക്ഷണം നൽകുന്നതിനായി വികസിപ്പിച്ച വാക്‌സിന്റെ ലോകത്തിലെ ആദ്യത്തെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു. ഓക്‌സ്ഫഡ് സർവകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആണ് ഈ വാക്‌സിന് പിന്നിൽ. ബൂൻഡി ബ്യൂഗോ വകഭേദത്തിന് നിലവിൽ അംഗീകൃത വാക്‌സിൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സുപ്രധാന ചുവടുവെപ്പാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഓക്‌സ്ഫഡ് വാക്‌സിൻ ഗ്രൂപ്പാണ് ChAdOx1 BDBV എന്ന വാക്‌സിൻ വികസിപ്പിച്ചത്. ആദ്യഘട്ട പരീക്ഷണത്തിൽ വാക്‌സിൻ സുരക്ഷിതമാണോ എന്നും ആരോഗ്യവാന്മാരായ സന്നദ്ധ പ്രവർത്തകരിൽ ശക്തമായ പ്രതിരോധം […]
Read more

പേരിനൊപ്പമുള്ള ‘MLA’ നീക്കും; മുൻ മന്ത്രി ഗണേഷ് കുമാറിനെതിരെ അടിയന്തര നടപടിക്ക് ഗതാഗത വകുപ്പ്

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി. ലൈസൻസിലെ പേരിനൊപ്പമുള്ള “MLA” എന്ന പദവി നീക്കം ചെയ്യാനും ഡാറ്റാബേസിലെ പേര് ഉടനടി തിരുത്തുന്നതിനും ലൈസൻസിംഗ് അതോറിറ്റിക്ക് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും. ഇതിനൊപ്പം തന്നെ പ്രായപൂർത്തിയാകും മുന്നേ (18 വയസ്സാകുന്നതിന് മുൻപ്) ഗണേഷ് കുമാറിന് ലൈസൻസ് […]
Read more

പിങ്ക് പൊലീസിൽ പരാതിപ്പെടാനെത്തി; തിരിഞ്ഞുനോക്കാതെ വനിതാ പൊലീസുകാർ; ചില്ല് അടിച്ചുതകർത്ത് യുവാവ് മുറിവേറ്റ് രക്തംവാർന്ന് മരിച്ചു

ഗാസിയാബാദ്: പിങ്ക് പൊലീസ് ബൂത്തിന് മുന്നിൽ ബഹളം വെയ്ക്കുകയും ബൂത്തിന്റെ ചില്ല് വാതിൽ അടിച്ച് തകർക്കുകയും ചെയ്തയാൾ മുറിവേറ്റ് രക്തംവാർന്ന് മരിച്ചു. ​ഗാസിയാബാദിലെ ബാപുഥം മേഖലയിലാണ് സംഭവം. ​ഗാസിയാബാദിൽ കാർ മെക്കാനിക്കായി ജോലിചെയ്യുന്ന ബിഹാർ സ്വദേശിയായ രാജ്കുമാർ എന്ന 22-കാരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഓട്ടോ ചാർജിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാതിപ്പെടാനാണ് രാജ്കുമാർ ന​ഗരത്തിലെ പിങ്ക് പൊലീസ് ബൂത്തിലെത്തിയത്. 20 രൂപയെച്ചൊല്ലിയായിരുന്നു രാജ്കുമാറും ഓട്ടോഡ്രൈവറും തമ്മിൽ തർക്കമുണ്ടായിരുന്നത്. സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. തർക്കം രൂക്ഷമായതോടെയാണ് പരിഹാരം തേടി […]
Read more

വിദേശത്തെ ഇന്ത്യൻ പാസ്പോർട്ട്- വിസാ സേവനങ്ങൾക്കായുള്ള പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി

ദുബായ്: വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ കരാർ നടപടികൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. യുഎഇ, കുവൈത്ത്, സിങ്കപ്പുർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പുതിയ കരാറുകൾക്ക് തീരുമാനം ബാധകമാണ്. ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇതോടെ, അൽ ഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന് യുഎഇയിൽ സേവനം തുടങ്ങാനാകില്ല. ഒരു മാസത്തിനുള്ളിൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് നടപടി പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ സംവിധാനം വരുന്നതുവരെ ബിഎൽഎസിന് സേവനം തുടരാം.
Read more

ഐ.പി.എയും എൽ.എം.ആറും സംയുക്ത പരിശീലന പദ്ധതി ആരംഭിച്ചു

മനാമ: മനുഷ്യക്കടത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്റൈനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും സംയുക്ത പരിശീലന-ശേഷിവികസന പരിപാടിക്ക് തുടക്കമിട്ടു. തൊഴിലാളികളുടെ അവബോധവും അറിവും വർധിപ്പിക്കുക, സംരക്ഷണവും സാമൂഹിക നീതിയും സംബന്ധിച്ച പ്രൊഫഷണൽ, സ്ഥാപനപരമായ രീതികൾ മെച്ചപ്പെടുത്തുക, മനുഷ്യക്കടത്തിനെതിരായ ദേശീയ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
Read more

എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ പദ്ധതി

റിയാദ്: റിയാദ് എയർ തങ്ങളുടെ സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനായി 36 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ വിമാന നിർമാതാക്കളായ എയർബസ്, ബോയിങ് കമ്പനികളുമായി ഇതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ബ്ലൂംബെർഗ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏകദേശം ആറ് എയർബസ് എ350-1000 വലിയ വിമാനങ്ങളും, ബോയിങ് കമ്പനിയുടെ മുപ്പതോളം വിമാനങ്ങളുമാണ് റിയാദ് എയർ പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ലണ്ടനിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫാൻബറോ ഇന്റർനാഷണൽ എയർഷോയിൽ വെച്ച് ഈ വിമാനക്കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം […]
Read more

Recent News