Tag: LATEST

കൈക്കൂലി വാങ്ങിയാൽ കുടുങ്ങും; പുതിയ നീക്കവുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി വിജയ് സർക്കാർ. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ വാട്സ്ആപ്പിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി ഒരു വാട്സ്ആപ്പ് നമ്പറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അഴിമതി വിരുദ്ധ ഹെൽപ്പ്‌ലൈൻ നമ്പറും ബോധവൽക്കരണ സന്ദേശവും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും ആളുകൾക്ക് കാണാൻ കഴിയുന്ന രീതിയിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും തമിഴ്‌നാട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റക്കരമാണ്’ എന്ന ബോധവൽക്കരണ സന്ദേശം തമിഴ്, […]
Read more

പി.രാജീവിനെ പോലെയല്ല, താൻ സാധാരണക്കാരൻ; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ബോഡി ലാംഗ്വേജ് ആണ് മുഖ്യമന്ത്രിക്കുള്ളതെന്ന മുൻ മന്ത്രി പി. രാജീവിന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി. പി. രാജീവ് ബുദ്ധിജീവിയും മികച്ച പ്രഭാഷകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാൽ, ഞാൻ അങ്ങനെയല്ല, ഒരു സാധാരണ നാട്ടിൻപുറത്തുകാരനാണ്. തമാശ കേൾക്കുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സാധാരണക്കാരനാണ് ഞാൻ. എന്റെ ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിന് കാരണമുണ്ട്, അത് അദ്ദേഹത്തിന്റെ ശൈലിയല്ലാത്തതുകൊണ്ടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സർക്കാർ പ്ലീഡർ നിയമനങ്ങൾ […]
Read more

‘പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല’; വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെഎസ്‍യു നേതാവ്

തൃശൂർ: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല. ഈ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്ത പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയ്മ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടുമെന്ന് ഗോകുൽ കുറിച്ചു. അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് ഓരോ […]
Read more

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി, 9 വയസ്സുകാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംരക്ഷണ ചുമതലയുള്ള അമ്മയുടെ കൂടെ കഴിഞ്ഞിരുന്ന കുട്ടിയെ ജൂലൈ 7-ന് രാത്രി ഏഴ് മണിയോടെ പഠിക്കുന്നതിനിടെ ചോദ്യങ്ങൾ ചോദിച്ചുവെന്നും, ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാതിരുന്നതിനാൽ ഇടത് കൈമുട്ടിന് മുകളിൽ കൈ കൊണ്ടും, ഇടത് കാലിന്റെ തുടയിൽ വടി കൊണ്ടും അടിച്ചുവെന്നുമാണ് പരാതി. ഇതുകൂടാതെ, […]
Read more

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Read more

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാസ്‌പോര്‍ട്ട് യാത്രരേഖയാണ്, അല്ലാതെ പൗരത്വ രേഖയല്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്ര ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയാണോ എന്ന തര്‍ക്കം മുറുകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വരുന്നത്. എസ്‌ഐആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്രം പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. 1967 ലെ പാസ്പോര്‍ട്ട് നിയമപ്രകാരം […]
Read more

പി കെ ശശിക്ക് തിരിച്ചടി; ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ നേതാക്കള്‍ വീണ്ടും സിപിഐഎമ്മില്‍

പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ നേതാക്കള്‍ വീണ്ടും സിപിഐഎമ്മില്‍. ഡിഎംഎഫ് പാലക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡന്റ് സെലീന ബീവി അടക്കമുള്ളവരാണ് സിപിഐഎമ്മില്‍ തിരിച്ചെത്തിയത്. സിപിഐഎം ജില്ലാ നേതൃത്വവുമായി കലഹിച്ച് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച അബ്ദുല്‍ ഷുക്കൂറും തിരിച്ചെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തെക്കുറിച്ച് ചില […]
Read more

വിജയ് കൊച്ചിയിലെത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ; മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും വിവരങ്ങള്‍ ഇരു സംസ്ഥാനങ്ങളും പരസ്പരം കൈമാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന് പിന്തുണ തേടി മുഖ്യമന്ത്രി വിജയുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. കഴിഞ്ഞദിവസം ദക്ഷിണേന്ത്യയെ […]
Read more

‘അര്‍ജന്‍റീന ഫൈനലിൽ എത്തില്ല’; പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്

ഇന്ന് നടക്കുന്ന അര്‍ജന്‍റീന-ഇംഗ്ലണ്ട് രണ്ടാം സെമിയില്‍ അനായാസ ജയവുമായി ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്നും ഫൈനലില്‍ സ്പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടം നേടുമെന്നും പ്രവചിച്ച് നടനും ഗായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ ഫൈനലിലെത്തിയതിന് പിന്നാലെയാണ് അടുത്ത പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. “അങ്ങനെ എന്‍റെ പ്രവചനം ശരിയായി. ദേ ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ എത്തി. വിശ്വാസം ഇല്ലാത്തവർ രണ്ട് ദിവസം മുമ്പുള്ള […]
Read more

വാഗമണ്ണില്‍ 6 വയസുകാരനും 8 വയസുകാരിക്കും നേരെ ലൈംഗികാതിക്രമം; 20കാരിക്കെതിരെ കേസ്

ഇടുക്കി: വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം. ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂർ ജാമ്യം ഉള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. പരാതി നല്‍കിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടാന്‍ വൈകിയെന്ന് പരാതിക്കാരുടെ ആരോപണമുണ്ട്. കഴിഞ്ഞ മെയ് 10നും മെയ് 16നുമാണ് കേസ് രജിസ്റ്റര്‍ ചെയ്ത്. 20 വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ജൂണ്‍ 21നാണ്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ച പ്രതിയെ […]
Read more

Recent News