കൈക്കൂലി വാങ്ങിയാൽ കുടുങ്ങും; പുതിയ നീക്കവുമായി വിജയ് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി വിജയ് സർക്കാർ. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ വാട്സ്ആപ്പിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി ഒരു വാട്സ്ആപ്പ് നമ്പറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അഴിമതി വിരുദ്ധ ഹെൽപ്പ്‌ലൈൻ നമ്പറും ബോധവൽക്കരണ സന്ദേശവും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും ആളുകൾക്ക് കാണാൻ കഴിയുന്ന രീതിയിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും തമിഴ്‌നാട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റക്കരമാണ്’ എന്ന ബോധവൽക്കരണ സന്ദേശം തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ നിർദേശം നൽകി. നോട്ടീസ് ബോർഡിൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻ്റ് കറപ്ഷൻ്റെ മേൽവിലാസവും വാട്സ്ആപ്പ് നമ്പരും ഫാക്സ് നമ്പരും ഇമെയിൽ വിലാസവും ഉൾപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

ജില്ലാ കളക്ടറേറ്റുകളിലെ പരിശോധനാ വിഭാഗം സർക്കാർ ഓഫീസുകളിൽ നടത്തുന്ന പരിശോധനകളിൽ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യം മാനവവിഭവശേഷി വകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News