മാസപ്പടി കേസിലെ ഇഡി അന്വേഷണം: സിഎംആർ‌എൽ സമർപ്പിച്ച ഹർജിയെ എതിർക്കാൻ ഇഡി

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ സിഎംആർഎൽ സമർപ്പിച്ച ഹർജി എതിർക്കാൻ ഇഡി. കേസില്‍ ലഭിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമർപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.

കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹര്‍ജി സമർപ്പിച്ചിരുന്നു. ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. അഡീഷണൽ സോളിസിറ്റർ ജനറൽ ആവും ഇഡിക്കുവേണ്ടി നാളെ കോടതിയിൽ ഹാജരാകുക. അതേസമയം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎൽ. കേസില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം മുന്നോട്ടുളള അന്വേഷണത്തില്‍ നിര്‍ണായകമാകും .

Leave a Reply

Your email address will not be published. Required fields are marked *