തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മാത്രമല്ല കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ഏപ്രിൽ 22 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരി ആയതുകൊണ്ട്തന്നെ കടുത്ത ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.
Related Posts
കോഴിക്കോടിന് മന്ത്രിയില്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രി ഇല്ലാത്തതിൽ പ്രതിഷേധം ഉയർത്തി യൂത്ത് ലീഗ്. പാറക്കൽ അബ്ദുള്ളയ്ക്ക് മന്ത്രിപദവി നിഷേധിച്ചതിൽ ആണ്…
യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ അംഗത്വമെടുത്തു. എ.കെ.ജി സെന്ററിൽ വെച്ച് സിപിഐഎം സംസ്ഥാന…
വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു
കാസർകോട് ∙ ബേഡകത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി…
