‘കാട്ടാന ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ല’.; ഷിബു ബേബി ജോണ്‍

കൊല്ലം: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, മന്ത്രിയുടെ കാട്ടാന ആക്രമണം തടയാന്‍ കയ്യിൽ ഒറ്റമൂലി ഇല്ല. ആരുടെ കയ്യിലും ഇല്ലെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളാണ് ഇനി പരീക്ഷണത്തിന് സമയം ഇല്ല. 14 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകുന്നത് ആദ്യ ഗഡു ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു.

അതിരപ്പിള്ളി പുല്ലേർ കാട്ട് മോഹനൻ (65) ആണ് കാട്ടാന ആക്രകമണത്തില്‍ മരിച്ചത് പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മുന്നിൽ ചെന്ന് പെടുകയായിരുന്നു മോഹനൻ. ആക്രമണത്തിൽ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളി പഞ്ചായത്തിൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ തുടർനടപടികൾ ആലോചിക്കാൻ ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു. റവന്യൂ, വനം ഉദ്യോഗസ്ഥരുമായി രാവിലെ 10 മണിക്ക് ഓൺലൈൻ ആയാണ് യോഗം.

Leave a Reply

Your email address will not be published. Required fields are marked *