Tag: Elephant Attack

പത്തനംതിട്ട കോന്നിയിൽ ആന പരിപാലനകേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടി കൊന്നു

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് കുത്തേറ്റത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പാപ്പാനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

അര്‍ദ്ധരാത്രി ഭീതിപരത്തി കാട്ടാനക്കൂട്ടം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

മലപ്പുറം: നിലമ്പൂര്‍ ചന്തക്കുന്ന് വെളിയന്തോട് ജവഹര്‍ നഗറില്‍ ജനവാസ മേഖലയിലിറങ്ങി കാട്ടാന. വീട് ആക്രമിച്ചു. പൈങ്കുളം തങ്കയുടെ വീടിനുനേരെയാണ് രാത്രിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവസമയത്ത് തങ്ക, മരുമകള്‍ രജനി, ഇവരുടെ മകള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആനയുടെ ആക്രണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന് ദേഹത്തേക്ക് പൊട്ടി വീണതോടെയാണ് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നത്. ഭയന്നുവിറച്ച ഇവര്‍ ജനല്‍ വഴി പുറത്തേക്ക് നോക്കിയപ്പോഴാണ് ആന മതില്‍ […]
Read more

വീണ്ടും കാട്ടാന ആക്രമണം, വീടിന്റെ മതിലും ഗെയ്റ്റും തകർത്തു

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ കാട്ടാന ആക്രമണം. പെരുമ്പത്തൂര്‍ ആലോടി നാലകത്ത് ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും ആന തകര്‍ത്തു. വീട്ടുവളപ്പിലെ കൃഷിയും കാട്ടാന നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. ആറുമാസം മുന്‍പും കാട്ടാന ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും തകര്‍ത്തിരുന്നു. കാനകുത്ത് വനമേഖലയില്‍ നിന്നും കാഞ്ഞിരപ്പുഴ നീന്തി കടന്നാണ് കാട്ടാനകളെത്തുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സോളാര്‍ വൈദ്യുത തൂക്കുവേലി തകര്‍ത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കോതമംഗലം- കട്ടപ്പന പാതയിലും […]
Read more

കാട്ടാന ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു

തൊടുപുഴ: അതിർത്തി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ പെരിയാർ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിലെ സുന്ദരമല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ സതീഷ് രാജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കേരള–തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള തമിഴ്നാട് വനമേഖലയിൽ ഡ്യൂട്ടിക്കിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളിലെ ദുർഘട പ്രദേശമായതിനാൽ വാഹനമെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.പരിക്കേറ്റ ഉദ്യോഗസ്ഥനെ സഹപ്രവർത്തകരും രക്ഷാപ്രവർത്തകരും ചേർന്ന് ഏകദേശം ആറു കിലോമീറ്റർ ചുമന്നാണ് വനത്തിന് പുറത്തേക്ക് എത്തിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.സംഭവത്തെ തുടർന്ന് […]
Read more

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്. കാട്ടാന ആക്രമണത്തിലല്ല മുരുകൻ മരിച്ചത് എന്നായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും. പണം നൽകി എങ്കിൽ മാത്രമേ […]
Read more

​സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം

കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് വനത്തോട് ചേര്‍ന്ന […]
Read more

സൂര്യനെല്ലിയിൽ കാട്ടാന ആക്രമണം; യുവതി മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരി(37)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. കുട്ടിയെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു. സൂര്യനെല്ലിയിലെ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാനകളെ കാണാൻ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
Read more

‘കാട്ടാന ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ല’.; ഷിബു ബേബി ജോണ്‍

കൊല്ലം: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, മന്ത്രിയുടെ കാട്ടാന ആക്രമണം തടയാന്‍ കയ്യിൽ ഒറ്റമൂലി ഇല്ല. ആരുടെ കയ്യിലും ഇല്ലെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളാണ് ഇനി പരീക്ഷണത്തിന് സമയം ഇല്ല. 14 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകുന്നത് ആദ്യ ഗഡു […]
Read more

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പുനൽകി വനംമന്ത്രി

കൽപ്പറ്റ: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. കാട്ടാന ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ തെരുവിലിറങ്ങിയതോടെയാണ് സർക്കാരിന്റെ ഇടപെടൽ. വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് ആക്രമണം നടന്നതെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു. ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും. സോളാർ ഫെൻസിംഗ് പലയിടത്തും പൂർണ്ണതയിൽ അല്ല. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന […]
Read more

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവതി കൊല്ലപ്പെട്ടു

കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
Read more

Recent News