Tag: LATEST

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ കെ സുധാകരന്റെ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

കൊച്ചി: കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് ആശ്വാസം. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികളാണ് കേരള ഹൈക്കോടതി അവസാനിപ്പിച്ചത്. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ സമർപ്പിച്ച മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നടപടി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിൻ്റെ വിധി പ്രസ്താവനയെ കെ. സുധാകരൻ പരസ്യമായി വിമർശിച്ചിരുന്നു. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനടപടി […]
Read more

കശുവണ്ടി അഴിമതി കേസിൽ നിർണായക കോടതി ഇടപെടൽ

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി. കെ ബിജു ഐഎഎസിനോട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ നിലപാട് അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു. മാപ്പപേക്ഷ അംഗീകരിക്കില്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. വിവാദ ഉത്തരവ് ഇറക്കിയതിനാണ് നടപടി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. പ്രതിയാണോ ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നതെന്ന് കോടതി ചോദിച്ചു. ആദ്യ അനുമതി ഉത്തരവിനെതിരെയും കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഉത്തരവ് […]
Read more

മുക്കുപണ്ടം പണയം വെച്ച് 39000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2024 മെയ് 10-നാണ് അനീഷ് ബാങ്കിലെത്തിയത്. 8.2 ഗ്രാം തൂക്കം വരുന്ന ആഭരണം പണയംവെച്ച് 39,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. പിന്നീട് നടന്ന പരിശോധനയിലാണ് ഇത് സ്വർണമല്ല, മുക്കുപണ്ടമാണെന്ന് വ്യക്തമായത്. […]
Read more

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം

തിരുവനന്തപുരം: വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം […]
Read more

മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി: മൂന്ന് പേര്‍ക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ഉദ്യോഗസ്ഥർ മദ്യപിച്ച് കസ്റ്റഡി വാഹനവുമായി പൊതുറോഡിൽ അക്രമം കാണിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലുള്ള സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി നിലവിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തന്നെ മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ചത് പൊലീസിനാകെ വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് […]
Read more

കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; സാധ്യതാപഠനം, ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വരെ വിപുലീകരിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കി അധികൃതര്‍. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പെരിയാര്‍ നദിയിലൂടെ സിയാല്‍ വരെ വാട്ടര്‍ മെട്രോ സര്‍വീസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതാപഠനത്തില്‍ സഹകരിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു. നിലവിലെ മെട്രോ റെയില്‍ ശൃംഖലയെയും ഉള്‍നാടന്‍ ജലപാതകളെയും സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തെയും കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാകും നിര്‍ദിഷ്ട വാട്ടര്‍ മെട്രോ സര്‍വീസ്. […]
Read more

ദുബൈയിൽ പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവം

ദുബൈ: പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവവുമായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). പൊതുഗതാഗത ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ സ്മാര്‍ട് സംവിധാനം ആര്‍ടിഎ പുറത്തിറക്കി. അടിയന്തര ഘട്ടങ്ങളിലും മറ്റ് ആവശ്യങ്ങളിലും റൂട്ടുകളിലേക്ക് ബസുകള്‍ നിയോഗിക്കുന്നതിനുള്ള സമയം ഒരു മിനിറ്റില്‍ താഴെയായി കുറച്ചു. ദുബൈ മെട്രോ, ദുബൈ ട്രാം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലെ സമയമാറ്റങ്ങള്‍ക്കും തിരക്കുകള്‍ക്കും അനുസൃതമായി ബസ് സര്‍വീസുകള്‍ കൃത്യമായി ഏകോപിപ്പിക്കാന്‍ ഈ പുതിയ എഐ സംവിധാനത്തിലൂടെ സാധിക്കും.പുതിയ […]
Read more

കണ്ടെത്താനുള്ളത് 5 പേരെ, തിരച്ചില്‍ ഇന്നും തുടരും; ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരം

കല്‍പ്പറ്റ : മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. അഞ്ചുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരച്ചിലിനായി കെഡാവര്‍ നായ്ക്കളും രംഗത്തുണ്ട്. ചികിത്സയില്‍ കഴിയുന്ന ഏഴു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം അടക്കം നേരിട്ട് വിലയിരുത്താനായി മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് കള്ളാടിയിലെത്തും. ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാന്‍, ബിഹാര്‍ സ്വദേശിയായ വികാസ് […]
Read more

അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല: വി എ അരുണ്‍ കുമാര്‍

തിരുവനന്തപുരം: അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 32 വര്‍ഷക്കാലത്തെ നീണ്ട സര്‍വീസില്‍ പ്രിന്‍സിപ്പല്‍, അഡിഷണല്‍ ഡയറക്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും, അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഡിഷണല്‍ ഡയറക്ടര്‍ […]
Read more

ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

ന്യൂഡല്‍ഹി: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണവും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ നിന്ന് മാത്രം 1. 6 ലക്ഷം സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. കുട്ടികളെ ചൂഷണം ചെയ്യുന്ന […]
Read more

Recent News