Tag: LATEST

പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി; യുഡിഎഫിലെ ഘടക കക്ഷികള്‍ക്ക് അതൃപ്തി

കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയില്‍ യുഡിഎഫിലെ ഘടക കക്ഷികള്‍ക്ക് അതൃപ്തി. സ്വതന്ത്ര കൂട്ടായ്മയ്ക്ക് നല്‍കിയ പിന്തുണ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്‍വലിച്ചതാണ് അതൃപ്തിക്ക് കാരണം. കൂടിയാലോചനകള്‍ ഇല്ലാതെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തീരുമാനത്തില്‍ എത്തിയതെന്ന് എംപി ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു. ഏറെ പ്രതീക്ഷയോടെയാണ് പാലാ നഗരസഭയില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി യുഡിഎഫ് ഭരണം പിടിച്ചത്. എന്നാല്‍ പിന്നീട് നടന്ന പോരും ആഭ്യന്തര പ്രശ്നങ്ങളും യുഡിഎഫിന് നാണക്കേടായി. ഡിവൈഎഫ്‌ഐ സമ്മേളനത്തിന് നഗരസഭാ ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കിയ തീരുമാനം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് […]
Read more

കേന്ദ്രത്തിനെതിരെ പിണറായി

തിരുവനന്തപുരം: റേഷൻ വിഹിതം നൽകുന്നതിൽ മാറ്റം വരുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗുണഭോക്തൃ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലേക്ക് മാറ്റുകയാണ് കേന്ദ്രം. ഒരു കുടുംബത്തിന് 35 കിലോ ധാന്യം എന്നത് വ്യക്തിക്ക് ഏഴ് കിലോ എന്ന രീതിയിലേക്ക് മാറും. ഇത് ചെറിയ കുടുംബങ്ങൾക്ക് വിഹിതം കുറയാൻ ഇടയാക്കുമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കുടുംബത്തിന് 35 കിലോ ആണ് കണക്ക്. ഇതാണ് വ്യക്തിക്ക് ഏഴ് കിലോ എന്നാക്കുന്നത്. ഒരു കുടുംബത്തിന് […]
Read more

സർക്കാർ എന്ത് തെറ്റാണ് ചെയ്തത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കവുമായി ബന്ധപ്പെട്ട് സർക്കാർ എന്തുതെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നേരത്തേ അറിയാമായിരുന്നു എന്നാണ് സർക്കാരിനെതിരേയുള്ള ആരോപണം. ‘‘ഞാൻ മുഖ്യമന്ത്രിയായത് മേയ് 18-നാണ്. പിന്നെയെങ്ങനെയാണ് നേരത്തേ അറിയുന്നത് എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം നടന്നിട്ടില്ലാത്തതിനാൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താത്പര്യം ബലികഴിച്ച് ഒരുതീരുമാനവും എടുക്കില്ല. കൺസെഷൻ എഗ്രിമെന്റും സംസ്ഥാന താത്പര്യങ്ങളും മുൻനിർത്തി നിയമപരമായ കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുതിയെന്നും […]
Read more

മാലിന്യം വലിച്ചെറിയുന്നതിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് മേയർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ അനധികൃതമായി മാലിന്യം വലിച്ചെറിയുന്നതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും പാർട്ടി അറിവോടെയാണ് ഇത് നടക്കുന്നതെന്നും മേയർ വി.വി രാജേഷ്. കോർപ്പറേഷൻ ഭരണം നഷ്ടമായത് ഇനിയും ഉൾക്കൊള്ളാനാകാതെ നിലവിലെ ഭരണസമിതിയെ അപകീർത്തിപ്പെടുത്താനായി സി.പി.എം മാലിന്യ മാഫിയയ്ക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം ആമയിഴഞ്ചാൻതോട്ടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി ഷമീറിന്റെ ചിത്രം പ്രദർശിപ്പിച്ചായിരുന്നു മേയറുടെ പത്രസമ്മേളനം. ഷമീർ ചാലയിലെ സജീവ സി.പി.എം പ്രവർത്തകനാണെന്ന് മേയർ പറഞ്ഞു. മാലിന്യ മാഫിയ നഗരത്തിൽ തഴച്ചുവളരുകയാണ്. […]
Read more

രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം അഞ്ചായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായ മറ്റു മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും മന്ത്രി അനില്‍ കുമാര്‍ അറിയിച്ചു. ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും […]
Read more

ദുരന്ത ബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി

വയനാട്: വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി വി. ഡി സതീശന്‍. അപകടമുണ്ടായ തുരങ്കപാതാ നിര്‍മാണ മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍ കുമാറും മുഖ്യമന്ത്രിയെ അനുഗമിച്ചു. ജില്ലാ കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയും കരാര്‍ കമ്പനിയും വിരുദ്ധാഭിപ്രായങ്ങളായിരുന്നു മുന്നോട്ട് വെച്ചിരുന്നത്. അതില്‍ കൂടി മുഖ്യമന്ത്രിയുടെ വിലയിരുത്തലുണ്ടാകുമെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥരോടും കരാര്‍ കമ്പനി അധികൃതരോടും […]
Read more

കനത്ത മഴ; ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നു വീണു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ രോഹിണി സെക്ടർ 16-ൽ നിർമ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നു വീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇതുവരെ നിരവധി പേരെ രക്ഷപ്പെടുത്തി. അതേസമയം, കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ കണ്ടെത്താനും സുരക്ഷിതമായി പുറത്തെടുക്കാനുമുള്ള ശ്രമം തുടരുകയാണ്. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടം തകർന്നതായി വിവരം ലഭിച്ചതിന് പിന്നാലെ ഡൽഹി ഫയർ സർവീസ് അടിയന്തര ഉടപെടൽ നടത്തിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് […]
Read more

മുഖ്യമന്ത്രി ഭിന്നിപ്പ് ഉണ്ടാക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: വയനാട് മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് യോജിപ്പ് ഉണ്ടാക്കുന്നതിന് പകരം മുഖ്യമന്ത്രി ഭിന്നിപ്പ് ഉണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ്. വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നിലപാടുകളെ തള്ളിയായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. എല്ലാവരും ചേർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്നും ഇതിനുമുൻപ് ദുരന്തമുണ്ടായപ്പോൾ നാട് ഒരുമിച്ച് നിന്നതാണെന്നും പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. മൈക്ക് കാണുമ്പോൾ ഓരോ മന്ത്രിമാരും ഓരോന്ന് പറയുന്നുവെന്നും മന്ത്രിമാർക്ക് […]
Read more

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‌തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാല പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ജില്ലയിൽ ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, […]
Read more

അവയവക്കടത്ത്ക്കേസ്; നിര്‍ണായക നീക്കവുമായി ഇഡി, ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

കൊച്ചി: അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലെ 6 പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസ് എടുത്ത് പരിശോധന നടത്തിയത്. കേരളത്തിന് അകത്തും പുറത്തമുള്ള വൻ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചെന്നായിരുന്നു […]
Read more

Recent News