വീണ്ടും കാട്ടാന ആക്രമണം, വീടിന്റെ മതിലും ഗെയ്റ്റും തകർത്തു
മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ കാട്ടാന ആക്രമണം. പെരുമ്പത്തൂര്‍ ആലോടി നാലകത്ത് ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും ആന തകര്‍ത്തു. വീട്ടുവളപ്പിലെ കൃഷിയും കാട്ടാന നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. ആറുമാസം മുന്‍പും കാട്ടാന ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും തകര്‍ത്തിരുന്നു. കാനകുത്ത് വനമേഖലയില്‍ നിന്നും കാഞ്ഞിരപ്പുഴ നീന്തി കടന്നാണ് കാട്ടാനകളെത്തുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സോളാര്‍ വൈദ്യുത തൂക്കുവേലി തകര്‍ത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കോതമംഗലം- കട്ടപ്പന പാതയിലും […]
Read more

