Tag: LATEST

വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം

ജിദ്ദ: വൈക്കം മുഹമ്മദ് ബഷീറിന്റെ 32-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബഷീറിന്റെ ജീവിതം, സാഹിത്യം, അദ്ദേഹത്തിന്റെ സവിശേഷ ദർശനങ്ങൾ എന്നിവയെക്കുറിച്ച് പരിപാടിയിൽ വിശദ ചർച്ചകൾ നടന്നു. ചടങ്ങിൽ മാധ്യമപ്രവർത്തകൻ എ.എം. സജിത്ത് മുഖ്യാതിഥിയായി. വായനക്കൂട്ടം സാരഥി കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ബഷീറിന്റെ മകൻ മുഹമ്മദ് അനീഷുമായുള്ള വായനക്കൂട്ടത്തിന്റെ ബന്ധം അനുസ്മരിച്ചു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച ബേപ്പൂർ സുൽത്താന്റെ ഓർമകൾ പുതുക്കിയാണ് പരിപാടി സമാപിച്ചത്.
Read more

ഹോർമുസിലെ നാവിഗേഷൻ സ്വാതന്ത്ര്യം ചർച്ച ചെയ്ത് സൗദി

മസ്‌കത്ത്: ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് സൗദി, ഒമാൻ വിദേശകാര്യ മന്ത്രിമാർ. ഇന്ന് മസ്‌കത്തിൽ നടന്ന കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയും വിഷയം ചർച്ച ചെയ്തത്. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ അവലോകനം ചെയ്തു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രത്യേകം ചർച്ച ചെയ്തു. അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ സംരക്ഷിക്കണമെന്നും നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പ്രാദേശിക സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കണമെന്നും […]
Read more

സൗദിയിലെ അസീറിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിൽ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു. പത്തുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് പർവത പാതയിൽ അപകടത്തിൽ പെട്ടത്. പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്. അസീർ മേഖലയിലെ അഖബത് അൽ-ജഅദ പർവത പാതയിലാണ് അപകടം ഉണ്ടായത്. നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ സ്വദേശം ഏതാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ബല്ലഹ്മർ ഗവർണറേറ്റിനെയും തിഹാമ മേഖലയെയും ബന്ധിപ്പിക്കുന്ന ജഅദ പർവതപാതയിലൂടെയുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ […]
Read more

ഒമാനിൽ അനുവാദമില്ലാതെ ഫോൺ റെക്കോർ‍ഡ് ചെയ്താൽ പിടി വീഴും

മസ്കത്ത്: ഒമാനിൽ അനുവാദമില്ലാതെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതും സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും ​ഗുരുതര കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. വ്യക്തികളുടെ അനുമതിയോ നിയമപരമായ അനുവാദമോ ഇല്ലാതെ ഡിജിറ്റൽ ഇടങ്ങളിലെ പ്രവർത്തികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു, നിയമ ലംഘകർക്ക് മൂന്ന് വർഷം വരെ തടവോ, അയ്യായിരം ഒമാനി റിയാൽ വരെ പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. 2026-ലെ 61-ആം നമ്പർ രാജകീയ ഉത്തരവിലൂടെ നിലവിൽ വന്ന പുതിയ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ […]
Read more

ഫിഫയ്‌ക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ

അറ്റ്‌ലാന്‍റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോട് 3-2 ന് തോറ്റ് പുറത്തായതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുലയ്ക്കുന്ന ഗുരുതര ആരോപണവുമായി ഈജിപ്ഷ്യൻ താരം മുസ്തഫ സിക്കോ. ഈ ലോകകപ്പ് ടൂർണമെന്‍റ് മുഴുവൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അർജന്റീനയ്ക്ക് വീണ്ടും കിരീടം നൽകാനായി റഫറിമാരെ ഉപയോഗിച്ച് ടൂർണമെന്‍റ് നിയന്ത്രിക്കുകയാണെന്നും സിക്കോ ആരോപിച്ചു. കളിക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരടക്കാനാവാതെയാണ് ഈജിപ്ത് താരം ഈ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മത്സരത്തിൽ 79-ാം മിനിറ്റ് വരെ അർജന്‍റീനയ്‌ക്കെതിരെ ഈജിപ്ത് 2-0 ന് […]
Read more

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു. അപകടത്തിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 11:10 ഓടെ അപകടം നടന്നതിന് ശേഷം കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വഴി ട്രെയിനുകളൊന്നും കടത്തി വിട്ടിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാകും ട്രെയിൻ കടത്തിവിടുക. കോഴിക്കോട് നിന്ന് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായിയിൽ നിന്നാകും […]
Read more

നവംബറോടെ മീദ് കിട്ടില്ല, പക്ഷെ ഷീം റെഡി, കടൽ മത്സ്യത്തെ കൃത്രിമമായി വളര്‍ത്തി വിപണിയിലെത്തിച്ച് കുവൈത്ത്

കുവൈത്ത് : തദ്ദേശീയമായി വളർത്തിയെടുത്ത ഷീം മത്സ്യങ്ങളുടെ മൂന്നാമത്തെ ബാച്ച് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് വിജയകരമായി പ്രാദേശിക വിപണിയിൽ എത്തിച്ചു. 1700 മത്സ്യങ്ങൾ ഉൾപ്പെടുന്ന ഈ പുതിയ ബാച്ച് സ്വദേശികൾക്കും പ്രമുഖ റെസ്റ്റോറന്റുകൾക്കുമാണ് വിറ്റഴിച്ചിട്ടുള്ളത്. ഉയർന്ന ഗുണനിലവാരവും സവിശേഷമായ രുചിയും കാരണം വിപണിയിൽ ഈ ഷീം മത്സ്യങ്ങൾക്ക് വലിയ ജനപ്രീതിയാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് എന്നിവയുമായി സഹകരിച്ച് ഈ മത്സ്യകൃഷി പദ്ധതി വിപുലീകരിക്കാൻ […]
Read more

ബിജെപി കൗൺസിലർ ആർ. സു​ഗതന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ജൂലൈ 13 ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് നെടുമങ്ങാട് കോടതി ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് സെക്കൻ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കാപ്പാ കേസിൽ ഹൈക്കോടതിയിൽ നിന്ന് കൂടി ജാമ്യം ലഭിച്ചാലെ […]
Read more

സൗദിയിൽ ദാരുണ വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അസീറിലെ ബൽഹമറിനെയും തിഹാമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയിലാണ് സൗദി സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടയിൽ പെട്ടെന്ന് നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ആറുപേരും അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും. നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുളള 5 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം […]
Read more

Recent News