Tag: LATEST

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വീണ്ടും തിരിച്ചടി; 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ കേസ് ചുമത്തിയത് ആറുമാസം കൂടി തുടരും. പിൻവലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് മുന്നിൽ രണ്ടാഴ്ച മാത്രം സമയം ഉള്ളപ്പോഴാണ് കാപ്പാ ഉപദേശക സമിതിയുടെ നിർണായക തീരുമാനം. ആറുമാസവും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴി […]
Read more

കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് […]
Read more

എകെ ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് സൈബർ പൊലീസ്. തിരുവനന്തപുരം സൈബർ പൊലീസ് ആണ് സ്വമേധയാ കേസെടുത്തത്. ബിജെപി അനുകൂലമായി എകെ ആന്റണി പ്രസ്താവന നടത്തി എന്നായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് കേസെടുത്തത്.
Read more

കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്തെ മീനാക്ഷി എസ്റ്റേറ്റ്, അരണമല ഉന്നതി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റയത്.നിലവിൽ 27 കുടുംബങ്ങളിൽ നിന്നുള്ള 94 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുമുട്ടിയാണ് മീനാക്ഷി എസ്റ്റേറ്റ്. അപകട സാധ്യത മുൻ നിർത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. മണ്ണിടിച്ചിൽ നേരിട്ട് കണ്ടതിന്റെ ആഘാതത്തിൽ നിന്നും ഇവർ മുക്തരായിട്ടില്ല. ചുളിക്ക GLP സ്‌കൂളിലാണ് ആദ്യം ക്യാമ്പ് ആരംഭിച്ചത്. കൂടുതൽ സൗകര്യം […]
Read more

വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

കൽപ്പറ്റ: മഴ മുന്നറിയിപ്പും കനത്ത മഴയും തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേ ഉൾപ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്. ഇതിന് പുറമെ എല്ലാ അഡ്വഞ്ചർ ടൂറിസം സെന്ററുകളും, ട്രക്കിംഗുകളും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്. കള്ളാടി – […]
Read more

ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ബിജെപി

കൽപ്പറ്റ: വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിന്‍റെ ഉത്തരവാദിത്തം ഒരു കരാറുകാരന്‍റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു എന്ന് അവർ […]
Read more

എട്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥൻ ചുമതലയേറ്റു. കേരളത്തിൻ്റെ എട്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായാണ് ശേഷാദ്രിനാഥൻ ചുമതലയേറ്റെടുത്തത്. വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയായിരുന്നു ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാൻ ശുപാർശ ചെയ്തത്. ശേഷാദ്രിനാഥൻ്റെ നിയമനവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം കോൺ​ഗ്രസിനുള്ളിൽ തന്നെ ഉയർന്നെങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. ​ ഗവണർ രാജേന്ദ്ര കുമാർ ആ‍ർലേക്കറും സർക്കാരിൻ്റെ ശുപാർശയ്ക്ക് അം​ഗീകാരം നൽകിയിരുന്നു. എറണാകുളം സ്വദേശിയായ എൻ ശേഷാദ്രിനാഥൻ കോഴിക്കോട് […]
Read more

സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്; ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി

കല്‍പറ്റ: വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ വയനാട് എന്നും അതിജീവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഒരുമിച്ച് നിൽക്കും എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻ ഡി ആർ എഫും എസ് […]
Read more

കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്

തെലങ്കാന: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിന്റെ ഞരമ്പിലൂടെ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമബാദിലാണ് സംഭവം. കാമുകന്റെയും മറ്റൊരു യുവാവിന്റെയും സഹായത്തോടെയാണ് കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യ സന്ധ്യയുടെ വിവാഹേതര ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ധ്യയുടെ കാമുകനായ അനിലും വെങ്കട് സായി എന്ന യുവാവും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രശാന്തിന്റെ […]
Read more

ബസ് കാത്ത് നിൽക്കുകയായിരുന്നു, മണ്ണിടിഞ്ഞ് വരുന്നത് കണ്ടതിനാൽ ഓടാനായി’; രക്ഷപ്പെട്ട ദമ്പതികൾ

കല്‍പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ നേരിട്ട് കണ്ടതിന്റെ ഞെട്ടലിലും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ് കൂടമ്മാളും ഭര്‍ത്താവ് ബാലകുമാറും. മേപ്പാടിയില്‍ പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും. മുകളില്‍ നിന്നും മണ്ണ് ഇടിഞ്ഞ് വരുന്നത് കണ്ടതുകൊണ്ട് ഓടാനായെന്നും അതിനാലാണ് രക്ഷപ്പെടാനായതുമെന്നുമാണ് കൂടമ്മാള്‍ പറയുന്നത്. തുരങ്ക നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും ബസ് സ്‌റ്റോപ്പില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഓടുന്നതിനിടെ താഴെ വീണു. പിന്നെ നോക്കുമ്പോൾ ലോറിയുടെ അടിയിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഉരുള്‍പൊട്ടി വരുന്നത് കണ്ട് […]
Read more

Recent News