Tag: LATEST

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കി പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ […]
Read more

വയനാട്ടിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർധന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് മന്ത്രി സിദ്ദിഖ്

കൽപ്പറ്റ : കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് ചാർജ് വർധനവ് നടത്തിയതിൽ പ്രതികരിച്ച് മന്ത്രി ടി സിദ്ദിഖ്. വിഷയം പരിശോധിക്കുമെന്ന് അറിയിച്ച മന്ത്രി, ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്നും വ്യക്തമാക്കി. വയനാട്ടിൽ കൺസഷൻ ചാർജ് വർധിപ്പിച്ചത് ഏത് സാഹചര്യത്തിലെന്ന് അറിയില്ല. പ്രൈവറ്റ് ബസുകൾ വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഒരു കമ്മീഷനെ തന്നെ സർക്കാർ നിയമിക്കാൻ പോകുകയാണ്. ഈ പഠനത്തിന്റെ […]
Read more

‘യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടുന്നില്ല, പാലായെ അനാഥമാക്കില്ല’; ജോസ് കെ.മാണി

തിരുവനന്തപുരം: യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് ജോസ് കെ മാണി. ഭരണ പ്രതിസന്ധി ഉണ്ടായാല്‍ പാലായെ അനാഥമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പാലായുടെ വികസനത്തെ ബാധിച്ചിട്ടുണ്ടെന്ന് പൊതുജനം പറയുന്നുണ്ട്. പാലാ നഗരസഭാ വിഷയം പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചുള്ള പ്രവര്‍ത്തനം എന്തായാലും ഉണ്ടാകില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താനില്ല. പാലാ നഗരസഭയെ അനാഥമാക്കില്ല. ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നമാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നു. കോണ്‍ഗ്രസിന് […]
Read more

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.
Read more

ആസൂത്രണ ബോര്‍ഡ് നിയമന വിവാദം; പിഎസ്‌സിക്ക് തിരിച്ചടി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്‌സിക്ക് തിരിച്ചടി. പരീക്ഷ രേഖകൾ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. 7 ദിവസത്തിനകം അപേക്ഷ നൽകിയവർക്ക് എല്ലാ രേഖകളും കൈമാറണം. ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങ ഉദ്യോഗാർത്ഥികൾക്ക് നൽകണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് പുറത്ത് വരുന്നത്. പരീക്ഷ എഴുതിയ എല്ലാവരുടേയും മാർക്ക് പട്ടികയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും നൽകണം. പിഎസ് സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പരീക്ഷയിൽ കൂടുതൽ […]
Read more

പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഓ) മുതൽ മുകൾത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന നിലവിലെ ഘടനയിൽ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. നവീകരണം വേഗത്തിലാക്കുന്നതിനായുള്ള അതിവേഗ ചർച്ചകളാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിൽ പുരോഗമിക്കുന്നത്. എസ്.എച്ച്.ഒ തലത്തിലുള്ള പരിഷ്ക്കാരങ്ങൾ […]
Read more

പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭാവനക്കൊള്ള വിവാദം മുറുകുന്നതിനിടെ അയോധ്യാ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായകയോഗം ചേരുകയാണ്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ രാജി അംഗീകരിച്ചതായി സൂചന. യോഗത്തിൽ ചമ്പത് റായ് പങ്കെടുക്കുന്നില്ല. സംഭാവനാക്കൊള്ളയ്ക്ക് ശേഷമുള്ള ആദ്യ ട്രസ്റ്റ് യോഗമാണ് ഇന്ന് ചേരുന്നത്. കേസിൽ പ്രതിയായ അവിനാഷ് ശുക്ല […]
Read more

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം ഇന്ന് മുതൽ

ന്യൂഡൽഹി: ആറു ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നി രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഇന്ന് മുതൽ ജൂലൈ 8 വരെയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം. പ്രധാനമന്ത്രി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും. ജക്കാർത്തയിൽ, ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 8 മുതൽ 10 വരെ നീളുന്ന ഓസ്‌ട്രേലിയൻ സന്ദർശനത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി […]
Read more

ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാന ആക്രമണം

ഇടുക്കി: ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ഭാഗികമായി തകർത്തത്.ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പൻ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമാണ്. വീടിൻറെ മുൻഭാഗവും കതകുകളും ആന തകർത്തു. നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്ക് താമസം മാറുകയായിരുന്നു. കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ഇതിന് സമീപത്ത് തന്നെയാണ് കാട്ടാനക്കൂട്ടം രണ്ടാഴ്ച മുമ്പ് […]
Read more

Recent News