Tag: LATEST

വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരിയുടെ മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്‌നം […]
Read more

പ്രദീപ് രംഗനാഥൻ – മമിത ബൈജു- അശ്വത് മാരിമുത്തു-ദി ആൽഫ യൂണിറ്റ് ചിത്രം PRS01 ലോഞ്ച് വീഡിയോ പുറത്ത്

സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും, നടൻ എന്ന നിലയിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ കൂടി പുതിയൊരു യാത്ര ആരംഭിക്കാൻ ഒരുങ്ങുന്നു. പ്രദീപ് രംഗനാഥൻ നിർമ്മിച്ച്, ദക്ഷിണേന്ത്യൻ സെൻസേഷൻ മമിത ബൈജു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രമായ PRS01 ന്റെ ഔദ്യോഗിക ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്. പി ആർ ഷോ എന്ന ബാനറിൽ പ്രദീപ് രംഗനാഥൻ നിർമ്മിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥനോടൊപ്പം […]
Read more

അപേക്ഷ ക്ഷണിച്ചു : ബാങ്കുകളിൽ 7460 ഒഴിവ്, റെയിൽവേയിൽ 6557 ഒഴിവ്

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികളിലേക്ക് ഐ.ബി.പി.എസ്. മുഖേന ഇപ്പോൾ അപേക്ഷിക്കാം. 7460 ഒഴിവിലേക്കാണ് വിജ്ഞാപനം. തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ 10 കേന്ദ്രങ്ങളുണ്ടാവും. റെയിൽവെയിൽ ടെക്‌നീഷ്യമാരുടെ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം. രാജ്യത്തെ 21 റെയിൽവെ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) 6557 ഒഴിവുണ്ട്. ഇതിൽ 411 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിലാണ്. കേരള പി.എസ്.സി. 34 കാറ്റഗറികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സർവകലാശാലകളിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ ഫോഴ്‌സിൽ […]
Read more

ശ്രീലങ്കയിലെ ജയിലിൽ വൻ സംഘർഷം; നാല് സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയിലെ ജയിലിലുണ്ടായ സംഘർഷത്തിൽ നാല് സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ നെ​ഗോംബോ ജയിലിലാണ് സംഭവം. ഞായറാഴ്ച വൈകിട്ടോടെയാണ് നെ​ഗോംബോ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടിയത്. ജയിലിൽ കഴിയുന്ന രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ അം​ഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് ഇത് വ്യാപിക്കുകയും വൻസംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ പ്രധാനജയിലിനോട് ചേർന്നുള്ള വനിതാ ജയിലിലെ തടവുകാരും സംഘടിച്ചു. തുടർന്ന് വനിതാ ജയിലിലെ തടവുകാർ ജയിൽകെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. […]
Read more

പ്രണയനൈരാശ്യം കൊണ്ടു മാത്രം ഇത്ര ഭീകരമായ ഒരു കളവ് പറയുമോ : വ്യാജ പോക്സോയിൽ ദുരൂഹത നീക്കിയ ശേഷം റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാജ പോക്സോ പരാതിക്ക് പിന്നിൽ 13 കാരിയുടെ പ്രണയനൈരാശ്യമെന്ന് പൊലീസ്. 10 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന മൊഴിയെ തുടർന്നായിരുന്നു സഹാപാഠികളെ ഉൾപ്പെടെ പ്രതിയാക്കിയത്. അതിനിടെ, ഹൃദ്രോഗിയായ യുവാവിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വൈദ്യപരിശോധന ഫലമാണ് നിർണ്ണായകമായത്. പീഡനത്തിന്‍റെ ഒരു തെളിവും കിട്ടിയില്ല. ഇതോടെ പൊലീസ് വെട്ടിലായി. കേസിൽ പ്രതിചേർത്തവരിൽ ചോദ്യംചെയ്യാനായി വിളിപ്പിച്ച ആറു പേരെയും ഉടനടി വിട്ടയച്ചു. പൊലീസ് വീണ്ടും മൊഴിയെടുത്തതോടെ കെട്ടുകഥ പൊളിഞ്ഞു. ആരും പീഡിപ്പിച്ചിട്ടില്ലെന്ന് […]
Read more

മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും; ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കും

കോഴിക്കോട്: മലബാറിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ പാതയിലാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ പിന്തുണയോടെയാണ് നീക്കം. സ്വാതന്ത്ര്യസമരകാലത്ത് അബ്ദുറഹിമാന്‍ ആരംഭിച്ച അല്‍ അമീന്‍ പത്രം ഇന്ന് കോഴിക്കോട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. അല്‍ അമീന്‍ വീണ്ടും വായിക്കപ്പെടുന്നുവെന്ന പേരിലാണ് പരിപാടി. എം.കെ രാഘവന്‍ എംപി, ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ്, കെപിസിസി മുന്‍ ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ്, എന്‍പി ചേക്കുട്ടി, പ്രൊഫ. മുഹമ്മദ് […]
Read more

ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ നടപടിയുമായി ബിജെപി ഭരണസമിതി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ അസാധാരണ നടപടിയുമായി ബിജെപി ഭരണസമിതി. കൗണ്‍സിലറുടെ ഫോണ്‍ എടുക്കാത്തതിന് കോര്‍പ്പറേഷനിലെ പ്രധാന ഓഫീസില്‍ നിന്ന് ക്ലര്‍ക്ക് സന്ധ്യാ റാണിയെ കടകംപള്ളി സോണലിലേക്ക് സ്ഥലംമാറ്റി. വലിയശാല കൗണ്‍സിലര്‍ സൂര്യ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്നാണ് ആരോപണം. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നുവെന്നാണ് സന്ധ്യാ റാണി പറഞ്ഞത്. ഭരണപരമായ സൗകര്യാര്‍ഥം തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇ4 സെക്ഷന്റെ ചുമതല വഹിക്കുന്ന സന്ധ്യാറാണിക്ക് കടകംപള്ളി സോണല്‍ ഓഫീസിലെ കാഷ്യറുടെ […]
Read more

ഓണക്കാലത്ത് കേരളത്തിലേക്ക് നൂറ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഭുവനേശ്വർ: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് നൂറ് അധിക സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിങ്കളാഴ്ച ഒഡീഷയിലെ ഭുവനേശ്വറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്സവ സീസണിലെ വലിയ തിരക്ക് മുൻകൂട്ടിക്കണ്ടാണ് ഈ അധിക സർവീസുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്. സ്പെഷ്യൽ ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റെയിൽവേ ഉടൻതന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി. സാധാരണയായി ഓണക്കാലത്ത് മാസങ്ങൾക്ക് മുമ്പേതന്നെ ടിക്കറ്റുകൾ […]
Read more

ഉയരത്തിലേക്ക് കുതിച്ച് സൗദി ; നേരിട്ടുള്ള വിദേശ നിക്ഷേപം 26.6 ബില്യൺ റിയാലായി

റിയാദ്: 2026 ആദ്യ പാദത്തിൽ സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 26.6 ബില്യൺ സൗദി റിയാൽ (7 ബില്യൺ ഡോളർ) ആയി. വാർഷികാടിസ്ഥാനത്തിൽ 2.4% ആണ് വർധന. സൗദി നിക്ഷേപ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ സാമ്പത്തിക, നിക്ഷേപ സൂചകങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ പാദത്തിൽ ഗ്രോസ് ഫിക്‌സ്ഡ് കാപിറ്റൽ മുൻ വർഷത്തെ അപേക്ഷിച്ച് 5.1% വർധിച്ചതായും ഡാറ്റ കാണിക്കുന്നു. സർക്കാർ നിക്ഷേപത്തിൽ 54% വും സർക്കാരിതര നിക്ഷേപത്തിൽ 1.3% വും വർധനവുണ്ടായതാണ് കാരണം. അതേസമയം, […]
Read more

അനധികൃത കുടിയേറ്റം: മുസന്ദം തീരത്ത് 17 ഏഷ്യക്കാർ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിലേക്ക് അനധികൃതമായി കടൽ മാർഗം കടക്കാൻ ശ്രമിച്ച 17 ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർഒപി). രണ്ട് ബോട്ടുകളിലായി എത്തിയവരെ മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ കോസ്റ്റ് ഗാർഡ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് ആർഒപി പറഞ്ഞു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അറിയിച്ചു.
Read more

Recent News