Tag: LATEST

പൊന്മുടിയിലേക്ക് കൂടുതൽ KSRTC സർവീസുകൾ ആരംഭിക്കും

പൊന്മുടി: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നത്. അവധിദിവസങ്ങളിൽ വിതുര ഡിപ്പോയിൽനിന്നു കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഓഫീസ് അറിയിച്ചു. ഷട്ടിൽ ട്രിപ്പുകൾ ഞായറാഴ്ച തുടങ്ങി. പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു നേരെ […]
Read more

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകം; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് […]
Read more

ഒമാനിൽ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രത്യേകസേന

മസ്കറ്റ് : സലാലയിൽ ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കും അടിയന്തര സാഹചര്യങ്ങൾ നേരിടാനുമായി പ്രത്യേകസേനയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിയോഗിച്ചു. ഇതിന്റെ ഭാഗമായി മസ്കറ്റിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്തുനിന്ന് പരിശീലനം ലഭിച്ച സേനാംഗങ്ങളും അത്യാധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തന വാഹനങ്ങളുമടങ്ങുന്ന ആദ്യസംഘം ദോഫാറിലേക്ക് തിരിച്ചു. തീപ്പിടിത്തം തടയൽ, ലാൻഡ് റെസ്ക്യൂ, വാട്ടർ റെസ്ക്യൂ, ആംബുലൻസ് സർവീസ് എന്നിവയിൽ വിദഗ്ധരായ ഉദ്യോഗസ്ഥരാണ് പ്രത്യേക സേനയിലുള്ളത്. ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ അത്യാധുനിക എമർജൻസി പോയിന്റുകളും അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. സൗത്ത് […]
Read more

അൽ ദഫ്രയിൽ മയക്കുമരുന്നിനെതിരേ ബോധവത്കരണം

അബുദാബി : അൽ ദഫ്രയിലെ മൂന്ന് ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിനെതിരേ ബോധവത്‌കരണ പ്രചാരണങ്ങൾ നടത്തി അബുദാബി പോലീസ്. ഗായത്തി മാൾ, അൽ ദന്ന മാൾ, സിറ്റി മാൾ എന്നിവിടങ്ങളിലാണ് പ്രചാരണ പരിപാടികൾ നടത്തിയത്. ഫാമിലി കെയർ അതോറിറ്റിയുടെ ഹാഫ് വേ ഹൗസസ്‌ പദ്ധതിയുമായി സഹകരിച്ച് അൽ ദഫ്രയിലെ മയക്കുമരുന്ന് വിരുദ്ധവകുപ്പിനെ പ്രതിനിധീകരിച്ച് ആന്റി-നർകോട്ടിക്സ് ഡയറക്ടറേറ്റാണ് സംരംഭത്തിന് നേതൃത്വം നൽകിയത്. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുകയും അവയെ പ്രതിരോധിക്കാൻ സമൂഹത്തെ സജ്ജമാക്കുകയുമായിരുന്നു പ്രധാന ലക്ഷ്യം. സംരംഭത്തിന്റെ […]
Read more

നെയ്യാറ്റിന്‍കര കൊലപാതകം: അച്ഛനും മക്കളും ഉള്‍പ്പടെ 4 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുന്‍, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. നെയ്യാറ്റിന്‍കര സ്വദേശി മനോജ് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാന്‍ എത്തിയ സുഹൃത്ത് വീടിന് മുന്നില്‍ ബൈക്ക് റേസ് ചെയ്തതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ഇത് […]
Read more

സന്ദർശകരെ ആകർഷിച്ച് ഹത്ത ഹിൽ പാർക്ക്

ദുബായ് : സമ്പന്നമായ ഭൂപ്രകൃതിയിലൂടെ എല്ലാ കാലാവസ്ഥയിലും സഞ്ചാരികളെ സ്വാഗതംചെയ്യുന്ന പ്രദേശമാണ് ഹത്ത. ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഹിൽ പാർക്ക് സഞ്ചാരികളുടെ പറുദീസയാണ്. ചെറിയ കുന്നിൻമുകളിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഹത്തയിലെ പർവതനിരകൾ ഉൾപ്പടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഇവിടെനിന്ന് ആസ്വദിക്കാം. നഗരത്തിരക്കുകളിൽനിന്ന് മാറി കുടുംബസമേതം ഒഴിവുവേളകൾ ആനന്ദകരമാക്കാൻ അനുയോജ്യമായ ഇടം. കുട്ടികൾക്കായി ആകർഷകവും സുരക്ഷിതവുമായ ഒട്ടേറെ കളിസ്ഥലങ്ങളും മുതിർന്നവർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. സൂര്യാസ്തമനവും സൂര്യോദയവും കാണാൻ ഒട്ടേറെ സന്ദർശകർ ഇവിടേക്കെത്താറുണ്ട്.
Read more

ഗാസയിലേക്ക് യു.എ.ഇ.യുടെ 416 ടൺ ദുരിതാശ്വാസസഹായംകൂടി

ദുബായ് : ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്കുള്ള മാനുഷിക പിന്തുണയുമായി വീണ്ടും യു.എ.ഇ.യുടെ സഹായം. ‘ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3’ സഹായപദ്ധതിയുടെ ഭാഗമായാണ് 47 ട്രക്കുകളിലായി 416 ടൺ ദുരിതാശ്വാസ സാമഗ്രികളെത്തിച്ചത്. ഭക്ഷ്യവസ്തുക്കൾ, താത്കാലിക പാർപ്പിട നിർമാണ സാമഗ്രികൾ ഉൾപ്പെടെയായിരുന്നു സഹായങ്ങൾ. ഈജിപ്തിലെ അൽ അരീഷിലുള്ള യു.എ.ഇ. മാനുഷികസഹായ ലോജിസ്റ്റിക്സ് സെന്ററിലൂടെയാണ് ചരക്കുകൾ കയറ്റിയത്. ഗാസയിലെ വർധിച്ചുവരുന്ന മാനുഷിക ആവശ്യങ്ങൾ നിറവേറ്റുകയും അർഹരായവർക്ക് സഹായം തടസ്സമില്ലാതെ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
Read more

ഇത്തിഹാദി’ൽ തിരക്കേറി

അബുദാബി : യു.എ.ഇ. ദേശീയ റെയിൽ യാത്രാട്രെയിൻ സർവീസിന് ദിനംപ്രതി സ്വീകാര്യത വർധിച്ച സാഹചര്യത്തിൽ തിരക്ക് വർധിച്ചു. തുടക്കത്തിൽ ഫുജൈറ-അബുദാബി റൂട്ടിലാണ് സർവീസ് ആരംഭിച്ചത്. താമസക്കാരും സന്ദർശകരും ഒരേപോലെ ഇത്തിഹാദ് സർവീസുകളിൽ യാത്രചെയ്യുന്നുണ്ട്. ഇത്തിഹാദ് ട്രെയിൻ സർവീസ് ആരംഭിച്ചതോടെ രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരമേഖല കുതിക്കുമെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവരും അഭിപ്രായം പങ്കുവെച്ചു. യു.എ.ഇ. വിനോദസഞ്ചാരമേഖലാ വികസനത്തിന്റെ സുപ്രധാന ചുവടുവെപ്പായാണ് ഇത്തിഹാദ് റെയിൽ യാത്രാട്രെയിനിനെ വിലയിരുത്തുന്നത്. ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം എമിറേറ്റുകൾക്കിടയിലുള്ള യാത്ര സുഗമമാക്കുകയും ചെയ്യുന്നു. പദ്ധതിയിലൂടെ […]
Read more

ലീഗിന്‍റെ ബാക്കി 50 ലധികം വീട് എവിടെ? ; ലീഗിനെ വിമർശിച്ച് കെ ടി ജലീൽ

മലപ്പുറം: മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്‌ലിം ലീഗിനെ വിമർശിച്ച് സിപിഎം നേതാവ് കെ ടി ജലീൽ. ലീഗിന്‍റെ ബാക്കി 50 ലധികം വീട് എവിടെയാണെന്ന് ജലീൽ ചോദിച്ചു. വീടുകൾ നിർമിക്കാനുള്ള കല്ല് പോലും എത്തിച്ചിട്ടില്ലെന്നും ആരോപിച്ചു. താൻ നിരന്തരം ചോദ്യം ഉയർത്തിയത് കൊണ്ടാണ് വേഗത്തിൽ 50 വീടുകൾ നിർമിച്ചു നൽകിയത്. ഭരണത്തിന്‍റെ ഹാങ്ങോവറിൽ ബാക്കിയുള്ള വീടുകളുടെ കാര്യം ലീഗ് മറന്ന മട്ടാണെന്നും രണ്ടുമാസത്തിനുള്ളിൽ വീട് നിർമാണം ആരംഭിച്ചിട്ടില്ലെങ്കിൽ വയനാട്ടിലെത്തി ലീഗുകാരെ ഇത് ഓർമപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ”ഞാൻ പറഞ്ഞില്ലായിരുന്നെങ്കിൽ […]
Read more

ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ്;ആത്മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ജൂണ്‍ 30നാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലി ചെയ്യുന്ന സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്നും ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവന്‍ സ്വര്‍ണം എടുത്തുനല്‍കുകയായിരുന്നു. പണയംവെച്ച സ്വര്‍ണം തിരികെയെടുക്കാന്‍ ഉടമസ്ഥര്‍ സ്ഥാപനത്തില്‍ എത്തിയതോടെയാണ് […]
Read more

Recent News