Tag: LATEST

കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന അഭിപ്രായത്തില്‍ നേതാക്കള്‍

തിരുവനന്തപുരം: മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് മന്ത്രി കെ മുരളീധരന്‍. പാര്‍ട്ടി നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ കെപിസിസി പ്രസിഡന്റ് വരണമെന്ന് കെ മുരളീധരന്‍. ഗവണ്‍മെന്റിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്ന് കെ മുരളീധന്‍ പറഞ്ഞു. എത്രയും പെട്ടന്ന് തീരുമാനിച്ചാല്‍ പാര്‍ട്ടിക്കൊരു ഉത്തേജനം ലഭിക്കും. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമെല്ലാം ഈ ക്യാബിനറ്റിലുണ്ട്. എല്ലാവരും ഗവണ്‍മെന്റിന്റെ ഭാഗമായി […]
Read more

ബ്രഹ്മോസ് മിസൈൽ കരാറിലൂടെ ചരിത്രം കുറിക്കാൻ ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ ഇൻഡൊനീഷ്യൻ സന്ദർശനത്തിനിടെ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തും. ജൂലായ് ആറിന് ആരംഭിക്കുന്ന സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മാർച്ചിൽ ഒപ്പുവെച്ച പ്രാഥമിക ധാരണയ്ക്കപ്പുറം കൂടുതൽ വിപുലമായ കരാറിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്യുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യാ ടുഡേ’ റിപ്പോർട്ട് ചെയ്തു. മൊബൈൽ ലോഞ്ചറുകൾ, നിരീക്ഷണ റഡാറുകൾ, പരിശീലനം, അറ്റകുറ്റപ്പണി, ദീർഘകാല പിന്തുണ എന്നിവ അടങ്ങുന്ന […]
Read more

മുംബൈയിൽ കനത്ത മഴ; തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സർക്കാർ, മുനിസിപ്പൽ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. നഗരത്തിൽ തിങ്കളാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു. അതേസമയം സർക്കാർ, സ്വകാര്യ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്നും ബിഎംസി അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി […]
Read more

സങ്കീർണ ഹൃദയധമനി ചികിത്സയിൽ കൃത്യമായ തീരുമാനങ്ങളുടെ പ്രാധാന്യം ചർച്ച ചെയ്ത് സിവിആർഎസ് കോൺക്ലേവ്

തിരുവനന്തപുരം: സങ്കീർണ ഹൃദയധമനി രോഗങ്ങളുടെ ചികിത്സയിൽ കൃത്യമായ ക്ലിനിക്കൽ തീരുമാനങ്ങളും സൂക്ഷ്മമായ ചികിത്സാ ആസൂത്രണവും പഠനവിഷയമാക്കുന്ന സി.വി.ആർ.എസ് കോംപ്ലക്സ് കൊറോണറി കോൺക്ലേവ് 2026 തിരുവനന്തപുരത്തെ ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ആരംഭിച്ചു. കാർഡിയോവാസ്കുലർ റിസർച്ച് സൊസൈറ്റി (സി.വി.ആർ.എസ്) സംഘടിപ്പിക്കുന്ന ദ്വിദിന ശാസ്ത്രസമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ പങ്കെടുക്കുന്നുണ്ട്. സങ്കീർണ കൊറോണറി ഇടപെടലുകൾക്കിടയിൽ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പ്രായോഗിക പരിഹാരങ്ങളുമാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. സി.വി.ആർ.എസ് പ്രസിഡന്റ് ഡോ. പി. പി. മോഹനൻ […]
Read more

ഖരീഫ് സീസണിൽ ഭക്ഷ്യസുരക്ഷ ഉറപ്പ്: ദോഫാറിൽ ചട്ടങ്ങൾ ലംഘിച്ച 25 സ്ഥാപനങ്ങൾക്ക് പൂട്ട്

സലാല: ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ച് ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സലാലയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി. പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ വ്യാപക പരിശോധനകളിൽ, ആരോ​ഗ്യ മാർ​ഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 25 സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് മുനിസിപ്പാലിറ്റി പൂട്ടിട്ടത്. താൽക്കാലികമായാണ് ഇവയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ദോഫാർ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഹെൽത്ത് കൺട്രോൾ സെക്ഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരിശോധനാ […]
Read more

യാത്രകളിൽ കുട്ടികളെ ഹോട്ടൽ മുറികളിൽ തനിച്ചാക്കരുതെന്ന് ദുബൈ പൊലീസ്

ദുബൈ: വേനൽക്കാല അവധിക്കാലം ആസ്വദിക്കാൻ വിദേശങ്ങളിലേക്ക് പോകുന്ന യുഎഇയിലെ സ്വദേശി-പ്രവാസി കുടുംബങ്ങൾക്ക് കർശന നിർദേശങ്ങളുമായി ദുബൈ പൊലീസ്. യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കുട്ടികളെ അവഗണിക്കുന്നത് ചില രാജ്യങ്ങളിൽ കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. ദുബൈ പൊലീസ് ഹ്യൂമൻ റൈറ്റ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ചൈൽഡ് ആന്റ് വുമൺ പ്രൊട്ടക്ഷൻ വിഭാഗമാണ് ഈ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. നാട്ടിലോ വിദേശത്തോ ആകട്ടെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തമാണ്. ചില […]
Read more

പിഎം ശ്രീ: എല്ലാം അടിയറവ് വെച്ചുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്; മുൻ സർക്കാരിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. യുഡിഎഫുമായുള്ള ചർച്ചകൾ ആവശ്യമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രിയും സർക്കാരുമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും എൻ ഷംസുദ്ദീൻ  മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. കേന്ദ്രത്തിന് തീരുമാനമെടുക്കാനുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാം അടിയറവ് വെച്ചുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്. കരാറിൽനിന്ന് പിൻവാങ്ങാനോ മാറ്റംവരുത്താനോ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശം. […]
Read more

ഒമാനിൽ വാഹനാപകടത്തിൽ രണ്ട് സൗദി പൗരന്മാർ മരണപ്പെട്ടു

റിയാദ്: ഒമാനിൽ നടന്ന വാഹനാപകടത്തിൽ രണ്ട് സൗദി പൗരന്മാർ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. സലാലയിലേക്ക് പോകുന്ന പ്രധാന ഹൈവേയാണിത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ആകെ 7 പേരായിരുന്നു ഉണ്ടായിരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ അഘാതത്തിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ട് സൗദി പൗരന്മാരും മരണപ്പെട്ടു. പരിക്കേറ്റവരെ റോയൽ […]
Read more

വരും ദിവസങ്ങളിൽ സൗദിയിൽ ചൂട് കനക്കും

റിയാദ്: കത്തുന്ന ചൂടിൽ പൊള്ളി സൗദി അറേബ്യ. ദമ്മാം അടക്കമുള്ള കിഴക്കൻ മേഖലകളിലും, റിയാദ് അടക്കമുള്ള മധ്യ മേഖലകളിലും താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂടിനോടൊപ്പം ഭൂരിഭാഗം പ്രവിശ്യകളിൽ ഇന്നും പൊടിക്കാറ്റ് വീശി. റിയാദ്, കിഴക്കൻ പ്രവിശ്യ, മദീന, അൽ ഖസീം, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ചൂടും കാറ്റും തുടരുമെന്ന് മുന്നറിയിപ്പുണ്ട്. കാറ്റ് മൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് […]
Read more

എല്ലാം കഴിഞ്ഞു’: വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ

ന്യൂജഴ്സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ നോർവെയ്‌ക്കെതിരെയുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോഡോടെയാണ് നെയ്മർ മടങ്ങുന്നത്. 129 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ ആണ് നെയ്മർ നേടിയത്. 2010ൽ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ട അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തന്നെയാണ് നെയ്മർ അവസാന മത്സരവും കളിച്ചത്. നോർവെയ്‌ക്കെതിരായ മത്സരത്തിൽ […]
Read more

Recent News