Tag: LATEST

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം; സർക്കാർ നിയമോപദേശം തേടും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനി ​ഗ്രൂപ്പിന്റെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഴിഞ്ഞത്തെ എംഎസ്‍സി-അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. മുൻകൂട്ടി […]
Read more

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ ഫോണുകള്‍ നിരീക്ഷണത്തിലെന്ന് ആരോപണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാണെന്ന ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്‌കേ. പ്രതിഷേധക്കാരുടെ വാട്‌സ്ആപ്പ് കോളുകള്‍, ചാറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും ദീപ്‌കേ ആരോപിക്കുന്നു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സിജെപി ആരംഭിച്ച പ്രതിഷേധം പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഭരണകൂടത്തില്‍ നിന്നുള്ള പേരു വെളിപ്പെടുത്താത്ത ചില വൃത്തങ്ങളാണ് സംഘടനയ്ക്ക് ഉള്ളില്‍ നടക്കുന്ന ആശയവിനിമയങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നത് അറിയിച്ചതെന്നും എക്‌സ് പോസ്റ്റിലൂടെ ദീപ്‌കേ അറിയിച്ചു. മാത്രമല്ല […]
Read more

അമ്മയിൽ പ്രതിസന്ധി; ശ്വേതാ മേനോന്‍ അടക്കമുള്ളവർ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചില്ല

കൊച്ചി: മലയാള താരസംഘടന അമ്മയില്‍ വീണ്ടും പ്രതിസന്ധി. ശ്വേതാ മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഔദ്യോഗികമായി രാജി സമര്‍പ്പിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചര്‍ച്ച ഉയരുകയാണ്. ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ താൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക […]
Read more

ആറ് പേർക്ക് കൂടി ഷി​ഗെല്ല; ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത് 294 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഷി​ഗെല്ല രോ​ഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേർക്ക് ഷി​ഗെല്ല രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ […]
Read more

‘മഹാരാജ ഹോസ്റ്റല്‍’ സിനിമയിലെ ‘ചുതാട്ടമോ’ ഗാനം പുറത്ത്

സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റല്‍’ എന്ന സിനിമയിലെ ‘ചുതാട്ടമോ എന്ന ഗാനം പുറത്ത്. അശ്വിന്‍ റാം ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജിഷ്ണു എം നായര്‍ ആണ് ഗാനരചന. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുന്‍ അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുള്ള സൂചന. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും. ‘മാഗ്‌നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ…’ എന്ന് […]
Read more

മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’യ്‌ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു. മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു […]
Read more

പൊലിസുകാര്‍ യൂണിഫോമില്‍ മത ചടങ്ങില്‍ വേണ്ട: ഡിജിപി

തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഒദ്യോഗിക വേഷത്തില്‍ പങ്കടുക്കരുതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശം. എല്ലാവിഭാഗം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ബാധകമാണ്. പൊലിസുകാര്‍ യൂണിഫോമില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തതിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.
Read more

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ കാപ്പ തടവുകാരും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. ജയിൽ ജീവനക്കാരെ ബ്ലേഡ് ഉപയോഗിച്ചും സംഘം ചേർന്നുമുടൻ ആക്രമിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജൂൺ 30-ന് ജയിലിലെ ഒന്നാം ബ്ലോക്കിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ പരിക്കേറ്റ ജയിൽ ജീവനക്കാരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് ഏഴ് കാപ്പ തടവുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ജിഷ്ണു, ദിലീഷ്, പ്രിസൺ ഓഫീസർമാരായ ഫ്രാൻസിസ്, അഖിൽ എബ്രഹാം […]
Read more

ജയിലിലായാല്‍ മന്ത്രിസ്ഥാനം തെറിക്കും; ഭരണഘടന ഭേദഗതി ജെപിസി അംഗീകരിക്കും

ന്യൂഡല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായി 30 ദിവസം തുടര്‍ച്ചയായി തടവിലാക്കപ്പെട്ടാല്‍ മന്ത്രിസ്ഥാനം നീക്കം ചെയ്യാന്‍ കഴിയുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ജോയന്റ് പാര്‍ലമെന്ററി കമ്മിറ്റിഅംഗീകാരം നല്‍കിയേക്കും. ഈ മാസം 20ന് ആരംഭിക്കാന്‍ സാധ്യതയുള്ള പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടാണ് ജെപിസി ഇതിന് അംഗീകാരം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, അല്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും മന്ത്രിമാര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 30 ദിവസം തുടര്‍ച്ചയായി അറസ്റ്റിലായി കസ്റ്റഡിയില്‍ തടവിലാക്കപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്നതാണ് […]
Read more

പ്രവാസികള്‍ക്ക് ആശ്വാസം: വിമാന ടിക്കറ്റ് നിരക്കുകളില്‍ കുറവ്

അബുദാബി: അവധിക്കാല യാത്രകള്‍ക്കായി നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകളിലെ കുറവ്. ജൂലൈ-ഓഗസ്റ്റ് യാത്രാ സീസണ് മുന്നോടിയായി വിമാനകമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞത്. മലയാളികള്‍ക്കാണ് ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതലും ഗുണം ചെയ്യുക. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. 3500 – 3600 ദിര്‍ഹം വരെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 2600 ദിര്‍ഹം വരെയായി കുറഞ്ഞിരിക്കുകയാണ്. ഏറ്റവും തിരക്കേറിയ റൂട്ട് ആയ ഇന്ത്യ-യുഎഇ […]
Read more

Recent News