Tag: LATEST

എന്‍ ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. എന്‍ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ നിയമത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമന ശുപാര്‍ശ നല്‍കിയ എന്‍ ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു. എന്‍ ശേഷാദ്രിനാഥന്റെ സമൂഹ […]
Read more

പേട്രിയറ്റി’നെക്കുറിച്ച് പൃഥ്വിരാജ്

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പേട്രിയറ്റ്. ഇവരെ കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിങ്ങനെ നീളുന്ന താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു. മഹേഷ് നാരായണന്‍ ആയിരുന്നു സംവിധായകന്‍. എന്നാല്‍ പ്രീ റിലീസ് ഹൈപ്പിന് ഒത്തുള്ള പ്രതികരണമല്ല റിലീസിന് ശേഷം ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഗലാട്ട […]
Read more

വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ റദ്ദാക്കണമെന്ന് പൊതുതാൽപര്യ ഹർജി, നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി. പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജിയിലാണ് നിലപാട് അറിയിച്ചത്. കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളിൽ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളിൽ സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, രാഷ്ട്രപതിക്ക് ആ ബഹുമതി […]
Read more

സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച പരിശോധനയിൽ കണ്ടെത്തിയത് 200 കിലോ ലഹരിഗുളികകൾ

ദുബായ്: ദുബായിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര സംഘത്തിന്റെ നീക്കം തകർത്ത് ദുബായ് അധികൃതർ. പരിശോധനയിൽ ഏകദേശം 200 കിലോഗ്രാം തൂക്കം വരുന്ന 2,78,850 പ്രിഗബാലിൻ ലഹരിഗുളികകൾ പിടിച്ചെടുക്കുകയും നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ദുബായ് കസ്റ്റംസും ദുബായ് പൊലീസിന്‍റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഒരു ഏഷ്യൻ രാജ്യത്തുനിന്ന് ദുബായിലേക്ക് വന്ന സംശയാസ്പദമായ ഒരു കാർഗോ ഷിപ്പ്‌മെന്റിനെക്കുറിച്ച് ദുബായ് […]
Read more

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോ​ദ്യം ചെയ്യും

കൊച്ചി: നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദിശിച്ചതിന് പിന്നാലെയാണ് നടപടി. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ടിനി ടോമിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ തത്കാലം ഇല്ല. മൊഴികൾ പരിശോധിച്ച ശേഷം മാത്രമാകും തുടർ നടപടി സ്വീകരിക്കു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74) ലൈംഗിക സൂചനയോടെ ഉള്ള […]
Read more

പ്രൊവിഡൻ്റ് ഫണ്ടിൽ അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു

ന്യൂഡൽഹി: തൊഴിലാളികളും സ്ഥാപനമുടമകളും പ്രൊവിഡന്റ് ഫണ്ടിൽ നിർബന്ധമായും അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു. ഇതിന് മുകളിലുള്ള ഏതു തുകയും തൊഴിലാളിയോ സ്ഥാപനമുടമയോ സ്വമേധയാ അടയ്ക്കുന്ന തുകയായി കണക്കാക്കും. തൊഴിലാളി നൽകുന്ന വിഹിതത്തിന് 1800 രൂപക്ക് മേൽ തത്തുല്യ വിഹിതം അടയ്ക്കണോ എന്നത് സ്ഥാപനമുടമക്ക് നിശ്ചയിക്കാം. കൂടുതൽ വിഹിതം അടയ്ക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും അത് വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യവും ചട്ടങ്ങളിലെ മാറ്റം നൽകുന്നു. പ്രൊവിഡൻറ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കി. നിലവിൽ 13 […]
Read more

പൊള്ളുന്ന പൊന്നുവില, കേരളത്തിൽ 24 മണിക്കൂറിനിടെ സ്വർണ്ണത്തിന് കൂടിയത് 2200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍ർധനവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ​ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വ‍ർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 13,180 രൂപയും ഒരു പവൻ 22 കാരറ്റ് സ്വ‌‌ർണത്തിന് 1,05,440 രൂപയുമായി വില. ഇന്നലെ രണ്ട് തവണയാണ് സ്വ‍‌ർണ വിലയിൽ മാറ്റം വന്നത്. രാവിലത്തെ വില വ‌‍‍‌ർധനവിന് ശേഷം ഇന്നലെ വൈകീട്ട് ​ഗ്രാമിന് 135 രൂപയും പവന് […]
Read more

ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് 10 ലക്ഷം കോടിയുടെ നിക്ഷേപം

ന്യൂഡൽഹി: ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊണ്ടുള്ള സഹകരണത്തിന് ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയിൽ ഇന്ത്യയിൽ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും തീരുമാനിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധം സവിശേഷ സാമ്പത്തിക സുരക്ഷ പങ്കാളിത്തമായി ഉയർത്തും. പ്രതിരോധം അടക്കം മേഖലകളിലെ സഹകരണത്തിന് ഇത് വഴിയൊരുക്കും. സമുദ്ര സുരക്ഷയ്ക്കും ഊർജ്ജരംഗത്തെ സഹകരണത്തിനും മുൻഗണന നല്കും. ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, […]
Read more

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗ്ലോബൽ ഹബ്ബാക്കും: മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: കൃത്രിമ ബുദ്ധി (എ.ഐ.) പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്താൻ സഹായിക്കുന്ന മികച്ച സാങ്കേതികവിദ്യയാണെങ്കിലും അത് വിദ്യാർഥികളുടെ സ്വതന്ത്ര ചിന്തയെയും ബൗദ്ധിക വളർച്ചയെയും പ്രതികൂലമായി ബാധിക്കാൻ അനുവദിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. 2026-27 അധ്യയന വർഷത്തെ സംസ്ഥാനതല ബിരുദ പ്രവേശനോത്സവമായ ‘ഫസ്റ്റ് ചാപ്റ്റർ’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എ.ഐ. ഉയർത്തുന്ന പഠന സാധ്യതകളെ കുറിച്ചും തുടർന്ന് ലഭിക്കുന്ന […]
Read more

മാസങ്ങൾക്ക് ശേഷം ഷെയ്ൻ നി​ഗം ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക്

കാത്തിരിപ്പിനൊടുവിൽ നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം ബൾട്ടി ഒടിടിയിലേക്ക് എത്തുന്നു. ജൂലൈ 10 മുതൽ ബൾട്ടി സ്ട്രീമിങ് ആരംഭിക്കും. സോണി ലൈവിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും കയ്യടി നേടിയിരുന്നു. തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ […]
Read more

Recent News