Tag: LATEST

സർക്കാർ മുന്നോട്ട്, പാർട്ടി പിന്നോട്ട്

തിരുവനന്തപുരം: ഭരണത്തിലെ ചില നടപടികൾക്കെതിരെ പാർട്ടിക്കുള്ളിൽനിന്നു ചില ചോദ്യങ്ങൾ ഉയർന്നതോടെ, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി. കഴിഞ്ഞ കെപിസിസി യോഗം ഇതിനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഘടന സംബന്ധിച്ചു ചർച്ച തുടങ്ങിയിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതു സംബന്ധിച്ച ചർച്ചകളും തുടങ്ങിയിടത്തുതന്നെ. കെപിസിസി ആസ്ഥാനം ഏറക്കുറെ അനാഥമാണ്. മന്ത്രിത്തിരക്കുകൾക്കിടെ, പ്രസിഡന്റ് സണ്ണി ജോസഫ് അവിടെ ചില ദിവസങ്ങളിൽ വന്നുപോകാറുണ്ട്. സർക്കാരിലെ വിവിധ പദവികൾ ആഗ്രഹിക്കുന്നവർ പാർട്ടിയുടെ പിന്തുണ കൂടി […]
Read more

അഴിച്ചുപണിയുമായി ഒ.ജെ ജനീഷ്

തിരുവനന്തപുരം: കേരളത്തിന്റെ കായിക രംഗത്ത് സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് കായികവകുപ്പ് മന്ത്രി. കേരള സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചതും കൗൺസിലിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്നതുമായ സ്‌പോർട്‌സ് അസോസിയേഷനുകൾ ഓഡിറ്റ് ചെയ്യാൻ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നിർദേശം നൽകി. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്‌പോർട്‌സ് അസോസിയയേഷനുകളിൽ നിന്നുള്ള വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറി. കായിക മേഖലയിൽ പ്രവർത്തിക്കുന്ന അസോസിയേഷനുകളെ കുറിച്ച് പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് സമഗ്ര അഴിച്ചുപണിക്ക് […]
Read more

വടിയെടുത്ത് സർക്കാർ

തിരുവനന്തപുരം: ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്‍സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. പൊതുമേഖല സ്ഥാപനങ്ങൾക്ക് അടക്കം വ്യക്തമായ നിർദേശമാണ് ഭരണപരിഷ്കാര വകുപ്പ് നൽകിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസർക്കെതിരെ നടപടി എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ കടുത്ത നിലപാടിലേക്ക് കടക്കുന്നത്. ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയിട്ടുള്ളത്. അടുത്ത ഘട്ടമായി പിഎസ്‍സി നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ നടപടികളിലേക്ക് കടന്നേക്കും. […]
Read more

കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചു

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ ദുരുപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എറണാകുളത്തെ യോഗത്തിനെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ വിമർശനം. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു. പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തിൽ പത്തി താഴ്ത്തിയെന്നും ലഹരി മാഫിയയ്ക്കെതിരെ […]
Read more

അഡ്‌ഹോക് കമ്മിറ്റി നിയമനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ മുൻ ഭാരവാഹികൾ

കൊച്ചി: വിവാദങ്ങള്‍ക്കിടെ സൂം മീറ്റിംഗ് കൂടി താരസംഘടന അമ്മയുടെ മുന്‍ ഭാരവാഹികള്‍. ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാല്‍ എന്നിവര്‍ സൂം മീറ്റിംഗില്‍ പങ്കെടുത്തില്ല. അഡ്‌ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് വരെ ചുമതല തങ്ങള്‍ക്ക് തന്നെയാണെന്നും ഒരു വിഭാഗം പറയുന്നു. സൂം മീറ്റിംഗിന് ശേഷമാണ് ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജിവെച്ചത്. സംഘടനയുടെ ഇ-മെയിലിലേക്ക് ഇവർ രാജിസന്ദേശം അയക്കുകയായിരുന്നു. അമ്മയില്‍ നിന്ന് […]
Read more

ബീഫിന് ഈ മാസം 15 മുതല്‍ വില കൂടും

കോഴിക്കോട്: ഈ മാസം 15 മുതല്‍ മലബാര്‍ മേഖലയില്‍ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറല്‍ ബോഡി യോഗമാണ് വില കൂട്ടാൻ തീരുമാനിച്ചത്. പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. പഴയ നിരക്കനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് വില വര്‍ദ്ധിച്ചതാണ് ഇറച്ചിയുടെ വില വര്‍ദ്ധിക്കാന്‍ കാരണം. മാംസ വ്യാപാര […]
Read more

ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനം കടത്തിയെന്ന് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടുതല്‍ വാഹനങ്ങള്‍ക്കായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കാനും വാഹനങ്ങള്‍ കണ്ടെത്താനുമാണ് നീക്കം. ഭൂട്ടാനില്‍ നിന്ന് കടത്തിയ നാല് വാഹനങ്ങള്‍ കൂടി ദുല്‍ഖറിന്റെ പക്കലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. നേരത്തെ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ദുല്‍ഖറിനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ രണ്ടുദിവസം മുമ്പ് കസ്റ്റംസ് സംഘം ദുല്‍ഖറിനെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ […]
Read more

അമ്മയില്‍ ഔദ്യോഗിക രാജി; ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ രാജിവെച്ചു

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഔദ്യോഗിക രാജി. നടന്മാരായ ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ സംഘടനയിലെ സ്ഥാനങ്ങളിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. സംഘടനയുടെ ഇ-മെയിലിലേക്ക് ഇവർ രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണ് ഇവർ. അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും ശ്വേത വ്യക്തമാക്കിയിരുന്നു. കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് […]
Read more

തെരഞ്ഞെടുപ്പിലെ CPIM തീരുമാനങ്ങൾ പാളിയെന്ന് കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം എടുത്ത പല തീരുമാനങ്ങളും പാളിയെന്ന് സമ്മതിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്‍. പയ്യന്നൂര്‍, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലുള്‍പ്പെടെ എടുത്ത തീരുമാനങ്ങൾ തെറ്റി. അയ്യപ്പസംഗമം സര്‍ക്കാര്‍ പരിപാടിയാണെന്ന യുഡിഎഫ് പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചത് ശരിയായില്ലെന്നും പുത്തലത്ത് ദിനേശന്‍ വ്യക്തമാക്കി.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാറിനെതിരെ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കാത്തത് പോരായ്മയാണ്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ […]
Read more

രാജ്യത്ത് ഇന്ധന വില ഉടൻ കുറയില്ലെന്ന് സൂചന

ന്യൂഡല്‍ഹി: പെട്രോൾ-ഡീസൽ വില വർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്ര സർക്കാർ സ്ഥിതി വിലയിരുത്തും. അതിന് ശേഷമേ തീരുമാനം ഉണ്ടാകാൻ സാധ്യതയുള്ളൂ. ഉടനെ ഇന്ധന വില കുറയ്ക്കാനാവില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുദ്ധത്തെ തുടർന്ന് ലോക വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110- 120 ഡോളർ വരെ ഉയർന്നിരുന്നു. ഇപ്പോൾ വില 70 -73 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും ഇന്ധന വില കുറയ്ക്കാൻ എണ്ണ കമ്പനികൾ […]
Read more

Recent News