Tag: LATEST

ലോകകപ്പ് ആവേശത്തിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് നാളെ തുടക്കം

ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ, ഇംഗ്ലണ്ടിനെതിരായാ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടക്കും. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. അയർലൻഡിനോട് 0-2 ന് പരമ്പര തോറ്റതിന്‍റെ ഞെട്ടലിലാണ് ഇന്ത്യൻ ടീം എന്ന് ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷെട്ടെ സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ […]
Read more

അന്ന് വിരമിച്ചതിന് ശേഷം വീണ്ടും തിരിച്ചുവന്നു; ഇന്ന് പാരഗ്വായ്‌യോട് ഷൂട്ടൗട്ടിൽ തോൽവി

പാരഗ്വായ്‌യോട് തോറ്റ് പ്രീ ക്വാർട്ടർ പോലും കാണാതെ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായ മാനുവൽ ന്യൂയർ. 2024 ഓഗസ്റ്റിൽ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ലോകകപ്പ് സ്‌ക്വാഡിൽ വീണ്ടും തിരിച്ചെത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ൽ ജർമനിക്ക് ലോകകിരീടം നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കളിക്കാരൻ കൂടിയായിരുന്നു മാനുവൽ ന്യൂയർ. ലോകകപ്പിൽ ജർമനിക്കായി തന്റെ ഇരുപത്തിമൂന്നാം മത്സരംത്തിനും, അഞ്ചാം ലോകകപ്പിനുമാണ് ന്യൂയർ ഇന്ന് […]
Read more

ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു, യുവതിയും കുഞ്ഞും മരിച്ചു

തൃശ്ശൂർ: തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലാണ് ഈ ലോഡ്ജുള്ളത്. 108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനിൽ നൽകിയിരിക്കുന്ന വിവരങ്ങള്‍. ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്നും പറഞ്ഞു. ജീവനക്കാര്‍ക്ക് ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് […]
Read more

നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവായത്. എന്നാൽ, ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ യുവാവ് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ തുടരും. പ്രോട്ടോക്കോളിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.
Read more

നീറ്റ് പരീക്ഷ നടത്തിപ്പിൽ കേന്ദ്രസര്‍ക്കാരിനെ പ്രശംസിക്കണമെന്ന് വി.മുരളീധരൻ, എതിർത്ത് സ്പീക്കർ; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയരുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് സർക്കാർ പ്രമേയം അവതരിപ്പിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരീക്ഷയുടെ വിശ്വാസികൾക്കെടുത്തി എന്ന് പ്രമേയം. പരീക്ഷാ ക്രമക്കേടിൽ ഭരണപരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ നടപടി വേണം. പരീക്ഷ നടത്തിപ്പിന് സമഗ്ര നിയമനിർമ്മാണം വേണം. പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തണം. പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സമഗ്ര പരിഷ്കാരം […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം

കരേഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കരേഡ ടൗണിലെ ബസ് സ്റ്റാൻഡിനടുത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. […]
Read more

‘ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഭഗവാൻ രാമന് അറിയാം, ജയ് ശ്രീറാം വിളിച്ചതിന് ലാത്തി വിശിയവർ ഇപ്പോൾ രാമ ഭക്തിയെക്കുറിച്ച് സംസാരിക്കുന്നു’; യോഗി ആദിത്യനാഥ്

രാംപൂർ : അയോധ്യ സംഭാവന കൊള്ളയിൽ കോൺഗ്രസിനെ വിമർശിച്ച് യോഗി ആദിത്യനാഥ്. ജയ് ശ്രീറാം വിളിച്ചതിന് ലാത്തി വിശിയവർ, രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ ഇപ്പോൾ രാമ ഭക്തിയെക്കുറിച്ച് സംസാരിക്കുന്നു. കൃഷ്ണനിലും ശ്രീരാമനിലും വിശ്വസിക്കാൻ വിസമ്മതിച്ച കോൺഗ്രസ് ഇപ്പോൾ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു.രാംപൂരിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് തറക്കല്ലിട്ട ശേഷം നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 2017 ന് മുമ്പ് രാമനിലും കൃഷ്ണനിലും വിശ്വസിക്കാൻ വിസമ്മതിച്ച […]
Read more

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സമരത്തിലേക്ക്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്. സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി അവധി ആയതിനാലാണ് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ച കേസ് വിളിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ഇതാണ് വീണ്ടും അടുത്ത ദിവസത്തേക്ക് മാറ്റിയത്. അതേസമയം, പോലീസ് നൽകിയ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്നും പ്രതിയായ ജിതിൻഭാസ്‌കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് കോടതിയിൽ […]
Read more

തമിഴ്നാട്ടിൽ ഇനി എസി ബസുകൾ മാത്രം; പ്രഖ്യാപനവുമായി ​ഗതാ​ഗത മന്ത്രി

ചെന്നൈ: ഇനി മുതൽ തമിഴ്‌നാട് സർക്കാർ എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂ എന്ന് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി എസി ബസുകളിൽ വിപുലമായി യാത്ര ചെയ്യാൻ അവസരമൊരുക്കാനാണ് മുഖ്യമന്ത്രി വിജയ് ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സേലത്ത് വെച്ച് നടന്ന ഭരണകക്ഷിയായ ടിവികെയുടെ ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന. തമിഴ്‌നാട്ടിലെ ഓരോ വിദൂര പ്രദേശങ്ങളെയും ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിജയ് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു […]
Read more

Recent News