Tag: LATEST

മാരക രോഗബാധ ഭീഷണിയും; ആഫ്രിക്കൻ ഒച്ച് ഭീതിയിൽ തിരുനാവായ

മലപ്പുറം: തിരുനാവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ആഫ്രിക്കന്‍ നാടുകളില്‍ കണ്ടുവരുന്ന ഇവ പരിസ്ഥിതിക്കും പൊതു ജനാരോഗ്യത്തിനും വലിയ ഭീഷണിയാണ്. ജൈവ അധിനിവേശ ഭീഷണിയുയർത്തി അതിവേഗ പെറ്റുപെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ പഞ്ചായത്തില്‍ ഓരോ ഭാഗങ്ങളിലും പരിസര പഞ്ചായത്തുകളിലും വ്യാപിക്കുകയാണ്. 2018 ലെയും 19ലെയും പ്രളയത്തിലാണ് ഇവ പ്രദേശത്ത് വ്യാപിച്ചത്. ആദ്യ സമയത്ത് കൊടക്കല്‍ ബന്തര്‍ കടവ് ഭാഗങ്ങളിലാണ് ഏറെയും കണ്ടിരുന്നത്. ഇപ്പോള്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കര ഭാഗങ്ങളിലും ആഫ്രിക്കൻ ഒച്ചിനെ ധാരാളം […]
Read more

പിഎസ്‍സി മൂല്യനിർണയ വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

തിരുവനന്തപുരം: മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം തീരുമാനിച്ച് പിഎസ്‍സി. ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കുവാനും മാർക്കിടാതെ വിട്ട 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും തീരുമാനിച്ചു. പിഎസ്‍സി യോ​ഗത്തിലാണ് തീരുമാനം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ക്രമക്കേട് പുറത്ത് കൊണ്ടുവന്നത്.
Read more

മരിക്കുമ്പോൾ 7 വയസുകാരന്റെ ഭാരം 113 കിലോ, മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

മിഷിഗൺ: അമിതഭാരം കൊണ്ടുണ്ടാവുന്ന ഹൃദയരോഗം മൂലം 7 വയസുകാരൻ മരിച്ചു. മരിക്കുമ്പോഴുള്ള ഭാരം 113 കിലോഗ്രാം. മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ മിഷിഗണിലെ ടു ഫ്ലിന്റെ ടൌൺഷിപ്പിലാണ് 7 വയസുകാരന്റെ മരണത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയത്. കൊലപാതകം, ദുരുപയോഗം, കുട്ടികൾക്കെതിരായ അവഗണന അടക്കമുള്ള കുറ്റങ്ങളാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 113 കിലോ ഭാരമുള്ള 7 വയസുകാരൻ കാസ്പർ ഒബ്രിയാൻ കഴിഞ്ഞ നവംബർ മാസമാണ് മരണപ്പെടുന്നത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് രൂക്ഷമായതോടെയാണ് മാതാപിതാക്കൾ അവശ്യസഹായം തേടിയത്. ഓടിക്കളിക്കുന്നത് […]
Read more

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌

മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്. ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവർ വിദേശത്താണുള്ളത്. അറസ്റ്റിലായ പ്രതികളിൽ നിന്നാണ് കരിപ്പൂർ ‌പൊലീസിന് നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് സൽമാൻ സാലിഹിന്റെ കയ്യിൽ ഇവർ സ്വർണം കൊടുത്തയക്കുകയായിരുന്നു. അന്വേഷണത്തിലാണ് ഇരുവരിലേക്കും എത്തുന്നത്. ഇവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് […]
Read more

‘കേരളത്തിലെ കമ്മി ഇക്കോ സിസ്റ്റം തൂത്തെറിയണം’; പരിഹസിച്ച് വി ടി ബൽറാം എംഎൽഎ

തിരുവനന്തപുരം: എസ്എഫ്ഐയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. പത്തുവർഷമായി ‘സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി നിന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം ഭരണം മാറിയപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. സിനിമയിൽ പറയുന്നതുപോലെ നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്ന് ബൽറാം നിയമസഭയിൽ എസ്എഫ്ഐയെ വിമർശിച്ചു. കേരളത്തിൽ പത്തുകൊല്ലമായി ഒരു കമ്മി ഇക്കോ സിസ്റ്റം നിലനിൽക്കുന്നുണ്ട്. അധികാരത്തിൽ പറ്റിപിടിച്ചിരുന്ന പാരസൈറ്റുകൾ ഉണ്ട്. അവയെ തൂത്തെറിയാനാകണം. പി.എസ്.സി പോലും പരീക്ഷാ അട്ടിമറി നടത്തുന്നു എന്ന പരാതി വരുന്നു. കേസ് അട്ടിമറിച്ച പബ്ലിക് […]
Read more

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഇഡി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നത സിപിഐഎം നേതാക്കള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ഇഡി കോടതിയില്‍ നല്‍കിയ തടസ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. സംഭവത്തില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോര്‍ട്ട്. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് […]
Read more

സ്ത്രീകൾക്കായി മുൻ സർക്കാർ നടപ്പാക്കിയ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാവപ്പെട്ട കുടുംബങ്ങളിലെ വരുമാനമില്ലാത്ത സ്ത്രീകള്‍ക്കായി മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രതിമാസ ധനസഹായം കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണെന്നും സഭ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയത്തില്‍ ബജറ്റ് ചര്‍ച്ചയില്‍ മറുപടി നല്‍കിയതാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ല, മറിച്ച് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘വിഷയം ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചിരുന്നു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയായി […]
Read more

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിച്ചേക്കും; ചർച്ചകൾ തുടങ്ങി

തിരുവനന്തപുരം: രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, എ.കെ ശശീന്ദ്രൻ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറും ലയിച്ചേക്കും. ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച തുടങ്ങി. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എ. കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് പിണറായി വിജയനെ അറിയിച്ചു. ലയനത്തിന് വേണ്ടിയുള്ള ആദ്യ ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം. എന്‍സിപിയില്‍ പി. സി ചാക്കോയുമായി ഇടഞ്ഞുകൊണ്ട് എ. കെ ശശീന്ദ്രന്‍ വിഭാഗം മാറി നില്‍ക്കുകയാണ്. എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ […]
Read more

കേസ് പിന്‍വലിക്കണം; നടി ഹണി റോസിനോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: അധിക്ഷേപ പരാമര്‍ശങ്ങളില്‍ നടി ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം കുറിപ്പ് പങ്കുവെച്ചു. പറഞ്ഞ വാക്കുകളുടെയും അതുണ്ടാക്കിയ ആഘാതത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ക്ഷമാപണം സ്വീകരിച്ച് കേസ് പിന്‍വലിക്കണമെന്നും ബോബി ചെമ്മണ്ണൂര്‍ കുറിപ്പിൽ ആവശ്യപ്പെട്ടു. ഹണി റോസിന്റെ പരാതിയില്‍ ബോബിയെ മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹണി റോസിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ അവര്‍ക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലായി. താന്‍ വരുത്തിയ ദ്രോഹത്തിന് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. […]
Read more

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍​ഗോ‍ഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. പള്ളിക്കര സ്വദേശി അബ്ദുള്‍ അഹാദിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹാദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. ഇയാള്‍ ഒളിവിലാണ്. സംഭവത്തിൽ ഖാദര്‍ കരിപ്പൊടി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Read more

Recent News