Tag: LATEST

എന്തിനാണ് ഇങ്ങനെയൊരു വേഷം കെട്ടുന്നത്; മന്ത്രി കെ.എം ഷാജിയെ വെല്ലുവിളിച്ച് പി. എം നിയാസ്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥിനെ നിയമിക്കാനുള്ള നീക്കത്തില്‍ മന്ത്രി കെ. എം ഷാജിയെ വെല്ലുവിളിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി. എം നിയാസ്. താന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാല്‍ മന്ത്രി പറയുന്ന പണി ചെയ്യാമെന്നാണ് നിയാസിന്റെ വെല്ലുവിളി. ഷാജി എന്തിനാണ് ഇങ്ങനെയൊരു വേഷം കെട്ടുന്നതെന്ന് അറിയില്ല. ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ കഴിയും. ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ കഴിയില്ലെന്നും പി. എം നിയാസ് പറഞ്ഞു. ഷാജിയേക്കാള്‍ കഴിവുള്ള പഞ്ചായത്ത് മന്ത്രിമാര്‍ ഉണ്ടായിട്ടില്ലേയെന്നും യുഡിഎഫില്‍ കഴിവുള്ളയാളെ നോക്കിയാണ് ഷാജിയെ […]
Read more

മറഡോണ ലോകകപ്പ് ഉയര്‍ത്തിയിട്ട് 40 വര്‍ഷം പിന്നിട്ടു

ഡിയേഗോ മറഡോണ ലോകകപ്പ് ഉയര്‍ത്തിയിട്ട് ഇന്നേക്ക് 40 വര്‍ഷം പിന്നിട്ടു. 1986 ജൂണ്‍ 29ന് മെക്‌സിക്കോയിലെ ആസ്‌ടെക്ക സ്‌റ്റേഡിയത്തില്‍ വെച്ചാണ് മറഡോണ അര്‍ജന്റീനയ്ക്കുവേണ്ടി ലോകിരീടം ചൂടിയത്. പശ്ചിമ ജര്‍മനിയെ 3-2നായിരുന്നു അര്‍ജന്റീന തോല്‍പ്പിച്ചത്. അര്‍ജന്റീനയുടെ രണ്ടാം ലോകകിരീട നേട്ടാമായിരുന്നു അന്നത്തേത്.1978-ലായിരുന്നു അര്‍ജന്റീന ആദ്യമായി ലോകകപ്പ് നേടിയിരുന്നത്. തൊട്ടടുത്ത ലോകകപ്പില്‍ ഗ്രൂപ്പുഘട്ടം കടക്കാതെ പുറത്തായി. എന്നാല്‍ മെക്‌സിക്കോ ലോകകപ്പില്‍ അവര്‍ ജേതാക്കളായി. ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന ലോകകപ്പായിരുന്നു ഇത്. പ്രാഥമിക റൗണ്ടില്‍ ദക്ഷിണ കൊറിയയെയും ബള്‍ഗേറിയയെയും തോല്‍പ്പിച്ച […]
Read more

ചിറ്റാറിലെ സന്ദീപിൻ്റെ മരണത്തിൽ കേസ് എടുത്ത് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. പ്രതികൾ നായാട്ട് സംഘത്തിൽ പെട്ടവരെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ളവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വേണ്ടി കൊണ്ടുപോയിട്ടിണ്ട്. സന്ദീപിന്റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. […]
Read more

മാസപ്പടി കേസ്; ശരൺ എസ്. കർത്ത വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: മാസപ്പടി കേസിൽ CMRL ഡയറക്ടർ ശരൺ എസ്. കർത്ത ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. പത്തരയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ശരൺ എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ഏകദേശം 10 മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. വീണാ ടിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ശരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് എന്നാണ് വിവരം. […]
Read more

കഫം നീക്കം ചെയ്യാനുള്ള മരുന്ന് കണ്ണിൽ ഒഴിച്ചു; ഒന്നരവയസ്സുള്ള കുട്ടിക്ക് കാഴ്ച്ച നഷ്ടമായി

ഭോപ്പാല്‍: സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച കുട്ടിക്ക് കാഴ്ചനഷ്ടമായതായി പരാതി. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം.ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ദ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. ഭൂസ കമാല്‍പൂര്‍ ഗ്രാമത്തിലെ ഇന്ദ്രജ് വിശ്വകര്‍മ 2026 മെയ് 29-നാണ് തന്റെ മകനെ ചികിത്സയ്ക്കായി കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിക്ക് ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. കുട്ടിയെ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കുകയും ഡോക്ടര്‍ കണ്ണില്‍ […]
Read more

തെരുവ് നായ ശല്യം; സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

തൃശ്ശൂര്‍: തൃശ്ശൂരിൽ തെരുവ് നായ ശല്യം കാരണം സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ചൂണ്ടല്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിനാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. സ്‌കൂളിനോട് ചേര്‍ന്നുള്ള മിനി ഓഡിറ്റോറിയത്തിലെ മുറിയില്‍ തെരുവുനായ പ്രസവിച്ചിരിക്കുകയാണ്. നാല് കുഞ്ഞുങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ […]
Read more

ഹോർമുസിൽ പരിഹാരംകാണാൻ അമേരിക്കയും ഇറാനും ദോഹയിൽ സമാധാനചർച്ച പുനരാരംഭിക്കും

ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് അമേരിക്കയും ഇറാനും. ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച ചർച്ചകൾ നടക്കും. ഇതിൻ്റെ ഭാഗമായി നിലവിൽ മേഖലയിൽ തുടരുന്ന സൈനിക സംഘർഷങ്ങളും പ്രത്യാക്രമണങ്ങളും താൽക്കാലികമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമാനിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കായിരിക്കും ചൊവ്വാഴ്ച നടക്കുന്ന ചർച്ചകളിൽ മുൻഗണന നൽകുന്നത്. നേരത്തെ സ്വിറ്റ്‌സർലൻഡിൽ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് നടക്കേണ്ടിയിരുന്ന ചർച്ചകളാണ് ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് ദോഹയിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി.
Read more

ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കരുത്; മുന്നറിയിപ്പ്

കൊല്ലം: ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപടണമെന്ന് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപവത്കരിച്ച ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി നിർദേശിച്ചു. പകർച്ചവ്യാധികൾ പടരുമ്പോൾ ഡോക്ടറുടെ നിർദേശമില്ലാതെ ഇവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോള ആരോഗ്യ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളെ ഭീതിയിലാഴ്ത്തുന്ന പ്രതിസന്ധിയാണ് ആൻറി മൈക്രോബിയൽ റെസിസ്റ്റൻസെന്ന് ആരോഗ്യപ്രവർത്തകരും ആരോഗ്യസംഘടനകളും നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷേ, പലരും സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെതന്നെ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 85 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 1,04,880 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിടിഞ്ഞത്. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 4,061.35 ഡോളറായി വിലയിടിഞ്ഞു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ […]
Read more

സംസ്ഥാനത്ത് ആദ്യമായി ആസ്റ്റർ മിംസിൽ കുട്ടികളുടെ സ്കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ

കോഴിക്കോട്: പത്തുവയസിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്‌കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്‌സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്‌പൈൻ സെന്റർ വിഭാഗം മേധാവി ഡോ. വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്. പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ […]
Read more

Recent News