കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 85 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 1,04,880 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിടിഞ്ഞത്. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 4,061.35 ഡോളറായി വിലയിടിഞ്ഞു.
ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ വിലയിടിവുണ്ടായി. 4,076.40 ഡോളറായാണ് വിലയിടിഞ്ഞത്. തുടര്‍ച്ചയായ നാലാം മാസവും ആഗോളവിപണിയില്‍ സ്വര്‍ണത്തിന് വിലയിടിവ് രേഖപ്പെടുത്തി. 10.4 ശതമാനം ഇടിവാണ് ജൂണില്‍ സ്വര്‍ണത്തിന് ഉണ്ടായത്.യുഎസും ഇറാനും തമ്മില്‍ വീണ്ടും സംഘര്‍ഷം തുടങ്ങിയതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. യുദ്ധം രൂക്ഷമായാല്‍ എണ്ണവില ഉയരുമോയെന്ന ഭയം വിപണിയിലുണ്ട്. എണ്ണവില ഉയര്‍ന്നാല്‍ അതിന് ആനുപാതികമായി പലിശനിരക്കും വര്‍ധിക്കും.
പലിശനിരക്ക് വര്‍ധിച്ചാല്‍ ബോണ്ട് നിക്ഷേപം ആകര്‍ഷകമാകും. ഇത ്മുന്നില്‍കണ്ട് സ്വര്‍ണത്തിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്കില്ല. ഇതിനൊപ്പം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചനകള്‍ ഫെഡറല്‍ റിസര്‍വും നല്‍കി കഴിഞ്ഞു. ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവും സ്വര്‍ണത്തിന്റെ വിലയിടിക്കുന്നുണ്ട്.
