Tag: LATEST

നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

അങ്കമാലി: അങ്കമാലി നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.പത്തനംതിട്ട സ്വദേശികളായ വെട്ടിപ്പുറം ശ്രീശൈലത്തിൽ കുമാറിന്റെ മകൻ കബിൽ(24), മാക്കൻകുന്നുകരയിൽ ശ്രീ ശൈലം വീട്ടിൽ ആദിത്യനു (23)മാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന് പിന്നിലും, പിന്നീട് ലോറിക്ക് പിന്നിലും ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാക്കളുടെ മൃതദേഹം അങ്കമാലി എൽ എഫ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയ […]
Read more

അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ‘; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി

കണ്ണൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ കണ്ണൂര്‍ കോര്‍പ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം. പതിനെട്ടുപേര്‍ അല്ലാഹുവിന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്നാണ് ആരോപണം. ബിജെപി ജില്ലാ ഘടകം കണ്ണൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. 19 പേരുടെ സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നാണ് ബിജെപിയുടെ പരാതിയില്‍ പറയുന്നത്. ഇതില്‍ പതിനെട്ട് പേരും അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഹിന്ദു ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ സംഘപരിവാര്‍ […]
Read more

ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്’; കെണിയിൽ വീഴരുതെന്ന് മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്‌സ്ആപ്പിലും എസ്എംഎസ് വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് കേരള മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. ‘എന്നാൽ ഇതേ തുടർന്ന് “ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്” എന്ന നിർദ്ദേശം പലയിടങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാർത്തയാണ്. ജനങ്ങൾക്ക് […]
Read more

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കും; 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. 120 പുതിയ ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബാച്ചുകള്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികള്‍ അറിയാതെയാണ് സ്വീകരിച്ചിരിക്കുന്നതെന്നത് ചർച്ചയാകുന്നുണ്ട്. ബാച്ചുകള്‍ ആവശ്യമുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ആര്‍ഡിഡി അധ്യക്ഷനായ […]
Read more

ഫാൻ്റസി ചിത്രവുമായി ജയസൂര്യ; ‘മായൻ – Chapter 1’ ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും

സിനിമാ പ്രേമികൾക്കിടയിലേക്ക് ഫാന്റസി ചിത്രവുമായി നടൻ ജയസൂര്യ എത്തുന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ‘മായൻ – Chapter 1’ ന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 12 ന് ആരംഭിക്കും. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസം ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ […]
Read more

‘ജയറാമിന് കുറച്ച് എളിമ കൂടുതലാണ്’; ബൈജു സന്തോഷ്

നടൻ ജയറാമിന് എളിമ കുറച്ച് കൂടിപ്പോയെന്നും അതൊന്ന് കുറയ്ക്കണമെന്ന് പറയാൻ ഇരിക്കുകയാണ് താനെന്നും നടൻ ബൈജു സന്തോഷ്. ജയറാം ഇപ്പോൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നത് എളിമയുടെ പേരിലാണെന്നും ബൈജു പറഞ്ഞു.’ഒരു സ്ഥലത്ത് ആയിരം പേരുണ്ടെങ്കിൽ ജയറാം പറയും അവിടെ ഒരു പതിനായിരം ഉണ്ടെന്ന്. പുള്ളി പണ്ടുതൊട്ടേ അങ്ങനെയാണ്. അദ്ദേഹത്തിന്റെ രീതിയാണ് അത്. നേരിട്ട് കേൾക്കാൻ നല്ല രസമാണ്. എളിമ കൂടിപ്പോയതിന്റെ പേരിലാണ് ജയറാമിന് ഇപ്പോൾ കളിയാക്കൽ കേൾക്കുന്നതെന്നും ബൈജു പറഞ്ഞു. എളിമ ശകലം കുറച്ചാൽ നന്നായിരിക്കുമെന്ന് […]
Read more

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട്

ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് ഭൂകമ്പമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവാട്ടെയുടെയും അയൽ പ്രവിശ്യകളുടെയും ചില ഭാ​ഗങ്ങളിലാണ് ഭൂകമ്പമുണ്ടായത്. അതേസമയം, ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. ഇവാട്ടെ തീരത്ത് പ്രാദേശിക സമയം രാവിലെ 7.25 ന് ഏകദേശം 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. അമോറി സമീപ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. വ്യാഴാഴ്ച ഇതേ പ്രദേശത്ത് 7.2 തീവ്രത […]
Read more

ബിജെപി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് മേയർ വി. വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന റിപ്പോർട്ടുകളില്‍ പ്രതികരിച്ച് മേയര്‍ വി വി രാജേഷ്. ഭരണം നഷ്ടപ്പെട്ട എല്‍ഡിഎഫിന്റെ വിഷമം മനസ്സിലാക്കാമെന്നും എന്നാല്‍ യുഡിഎഫ് സങ്കടപ്പെടുന്നത് എന്തിനാണെന്നും വി. വി രാജേഷ് ചോദിച്ചു. ഭരണത്തില്‍ എത്തിയപ്പോള്‍ തന്നെ ആറ് മാസത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ജനാധിപത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും വളരെ പോസിറ്റീവായി ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ മുന്നണി പോലെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്-സിപിഐഎം സഖ്യശക്തി […]
Read more

EDഉദ്യോഗസ്ഥർക്കെതിരായ ആക്രമണം;9-ാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം ശക്തം

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടന്ന ആക്രമണത്തില്‍ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. മ്യൂസിയം എസ് എച്ച് ഒയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കഴിഞ്ഞ ദിവസം ഇ ഡിയും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട് പതിമൂന്ന് കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് റിപ്പോട്ടില്‍ […]
Read more

പ്രിയദർശിനി സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖല ദുരിതത്തില്‍; സര്‍വീസ് നിര്‍ത്താനൊരുങ്ങി ബസുടമകള്‍

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സ്വകാര്യ ബസ് ഉടമകള്‍. കാസര്‍കോട് ഇരുപതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ജൂലൈ ഒന്ന് മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. അന്തര്‍ സംസ്ഥാന ബസുകളിലുള്‍പ്പടെ യാത്രക്കാരില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. കോഴിക്കോട് നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ഒരു ദിവസം ഒരു ബസിന് മാത്രം 4000 രൂപയോളം നുഷ്ടമെന്നാണ് ഇവര്‍ പറയുന്നത്. കാസര്‍കോട് നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം കെഎസ്ആര്‍ടിസി […]
Read more

Recent News