Tag: LATEST

പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

തിരുവനന്തപുരം: പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഞായറാഴ്ച 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ മന്ത്രി കെ മുരളീധരന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി സി പി ജോണ്‍ അധ്യക്ഷനാകും. 22,288 ബൂത്താണ് തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. യാത്രാവേളയില്‍ തുള്ളിമരുന്ന് നല്‍കാന്‍ 539 ട്രാന്‍സിറ്റ് ബൂത്ത്, 283 മൊബൈല്‍ ബൂത്ത്, ഒമ്പത് ഉത്സവ/മേള ബൂത്ത് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ബൂത്തുകളില്‍ എത്താത്ത […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. ഇത് ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. 0.5 ശതമാനം മുതല്‍ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം വില്‍പ്പന നികുതിയും 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ളതിനു 175 ശതമാനം വില്‍പ്പന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടില്‍ ഉള്‍പ്പെടുത്തിയത്. ‘ലോ […]
Read more

അധികാരം കിട്ടിയാല്‍ പിന്നെ എന്ത് ന്യൂനപക്ഷ അവകാശങ്ങള്‍?; കെ എം ഷാജിക്കെതിരെ എം ശിവപ്രസാദ്

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അനുവദിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ എംബ്ലം വെക്കുന്നതില്‍ കുഴപ്പമില്ലെന്ന മന്ത്രി കെ എം ഷാജിയുടെ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. അധികാരം മനുഷ്യനെ മയക്കുമെന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ചേര തോല്‍ ഉരിയുന്നത് പോലെ ഇത്രയും നാള്‍ പറഞ്ഞ രാഷ്ട്രീയം ഉരിഞ്ഞ് കളഞ്ഞ് സുന്ദരക്കുട്ടനായി നില്‍ക്കുന്ന ലീഗ് നേതാവിനെ കാണുമ്പോള്‍ കൗതുകം തോന്നി പോവുകയാണെന്നുമായിരുന്നു എം ശിവപ്രസാദ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം. […]
Read more

ഗവിയിലേക്ക് യാത്രക്കാരെ കുത്തിനിറച്ച് പ്രിയദർശിനി ബസിൻ്റെ യാത്ര

പത്തനംതിട്ട: ഗവിയിലേക്ക് യാത്രക്കാരെ കുത്തിനിറച്ച് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര. അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായാണ് ബസ് ഓടുന്നതെന്നാണ് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത കൂടുതലാണ്. ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താവിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാൽ റോഡുകളും അപകടാവസ്ഥയിലാണ്. സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് യാത്ര. തുടർന്ന് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തി. ബസില്‍ കാലുകുത്താന്‍ ഇടമില്ലെന്നാണ് തദ്ദേശ വാസികള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് […]
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരനാണ് (50) ഭാര്യ ദീപയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സുകുമാരന്‍ ജീവനൊടുക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ദീപയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം
Read more

കെ. മുരളീധരൻ്റെ പ്രസ്താവന ശുദ്ധഅസംബന്ധമെന്ന് എ.കെ ബാലൻ

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്ന ബില്‍ പാസായിട്ട് ചര്‍ച്ച ചെയ്യാമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന ക്കെതിരെ സിപിഎം നേതാവ് എ. കെ ബാലന്‍. മുരളീധരന്റേത് ശുദ്ധഅസംബന്ധമാണെന്ന് എ. കെ ബാലന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും 2026-27 ബജറ്റിന്റെ അവതരണത്തിന്റെ നിയമപരമായ അസ്ഥിത്വം നഷ്ടപ്പെട്ടതാണെന്നും എ. കെ ബാലന്‍ പറഞ്ഞു. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ വരാത്ത വിഷയത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശം ഗവര്‍ണറെ കൂടി അപമാനിക്കുന്നതാണ്. നയം […]
Read more

മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; ജാർഖണ്ഡിൽ അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍

റാഞ്ചി: മദ്യപാനം ചോദ്യംചെയ്തതിന് അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍. ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലാണ് സംഭവം. ജഗേശ്വര്‍ വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള തിലൈയ പഞ്ചായത്തിലെ കരിപാനി ഗ്രാമത്തിലാണ് അര്‍ജുന്‍ കര്‍മാലി എന്ന യുവാവ് പിതാവ് ജയ്‌ലാല്‍ കര്‍മാലിയെ കൊലപ്പെടുത്തിയത്. പൊലീസ് പറയുന്നത് അനുസരിച്ച്, അര്‍ജുന്‍ അമ്മാവന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. മദ്യപിച്ചതിനും അവശനിലയില്‍ രാത്രി വീട്ടിലേക്ക് വന്നതിനും ജയ്‌ലാല്‍ മകനെ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ […]
Read more

മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്ഡ്‌ ഡെന്റൽ സെന്റർ സാദയിൽ പ്രവർത്തനമാരംഭിച്ചു

സലാല: കഴിഞ്ഞ പതിനാല് വർഷമായി സലാല സെന്ററിൽ ഫയർസ്റ്റേഷന് എതിർ വശത്തായി പ്രവർത്തിച്ചിരുന്ന മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്‌ഡ്‌ ഡെന്റൽ സെന്റർ വിപുലമായ സൗകര്യങ്ങളോടെ സാദയിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോക്ക്‌ സമീപമായി ആരംഭിച്ച പുതിയ ക്ലിനിക്കിന്റെ ഉദ്‌ഘാടനം ട്രൻസ്‌പോർട്ട്‌ ഡി.ജി. സയീദ്‌ മുഹമ്മദ്‌ സാലം തബൂക്ക്‌ നിർവ്വഹിച്ചു. ഉദ്‌ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ട്ടർ ഡോ: അബൂബക്കർ സിദ്ദീഖ്‌, മനേജിംഗ്‌ പാർടണർ ആർ.കെ. അഹമ്മദ്‌, ഡോ: ഷഹാബ്‌ എന്നിവർ സംബന്ധിച്ചു.ഡെന്റൽ മേഖലയിലെ ആധുനിക ചികിത്സകൾ ഇവിടെ ലഭ്യമാണ് . ഈ […]
Read more

‘സർക്കാരിൻ്റെ ഉദ്ദേശം സദുദ്ദേശപരം, പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദൗർഭാഗ്യകരം’; കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് ആരോ​ഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരിക. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചതെന്നും വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തിൽ എത്തിയിട്ടില്ല. സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണ്. പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദർഭാഗ്യകരമാണെന്നും സ്പിരിറ്റ് കലക്കി കൊടുക്കുന്ന […]
Read more

വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി നജ്‌റാനിലെ കൃത്രിമ വെള്ളച്ചാട്ടങ്ങൾ

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിലുള്ള കൃത്രിമ വെള്ളച്ചാട്ടങ്ങൾ പ്രദേശത്തെ വിനോദസഞ്ചാര-വിനോദ ഇഷ്ട്ട കേന്ദ്രങ്ങളായി മാറുന്നു. വേനൽക്കാലം ആരംഭിച്ചതോടെ സ്വദേശികളും വിദേശികളുമായ ഒട്ടനവധി സന്ദർശകരാണ് ഇവിടേക്ക് എത്തുന്നത്. മനോഹരമായ ദൃശ്യഭംഗിയും പ്രകൃതിക്ക് കുളിർമയേകുന്ന അന്തരീക്ഷവും സമ്മാനിക്കുന്ന ഈ കേന്ദ്രങ്ങൾ, കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒത്തുചേരാൻ അനുയോജ്യമായ ഇടമാണ്. പ്രദേശത്തിന്റെ പർവതനിരകളുടെ പ്രകൃതിദത്തമായ ഘടന നിലനിർത്തിക്കൊണ്ട്, ആധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത ആറ് കൃത്രിമ വെള്ളച്ചാട്ടങ്ങളാണ് നിലവിൽ നജ്‌റാനിലുള്ളത്. അബ അർ റഷാഷിലെ അമീർ ജലവി ബിൻ അബ്ദുൽ അസീസ് […]
Read more

Recent News