Tag: LATEST

സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരികെയെത്തും: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് ഇതുവരെ കാലവർഷം പരക്കെ ദുർബലമാണ്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിൽക്കുന്നുണ്ട്.
Read more

പിണറായി വിജയൻ്റെ യാത്ര മുടങ്ങിയ സംഭവം; കേരളാ ഹൗസിന് വീഴ്ച സംഭവിച്ചതായി വിവരം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങിയ സംഭവത്തില്‍ കേരളാ ഹൗസിന് വീഴ്ച സംഭവിച്ചതായി വിവരം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര അലംഭാവം ഉണ്ടായി. പ്രോട്ടോകോള്‍ ഓഫീസര്‍ കൃത്യമായി വിവരങ്ങള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് മുന്‍പുളള ഗേറ്റ് മാറിയ വിവരം ഉദ്യോഗസ്ഥന്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 2.50 നുളള വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് പിണറായി വിജയന് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കയറാനായില്ല.
Read more

പെൺസുഹൃത്തുമായി വഴക്കിട്ടു; യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അങ്കോള സ്വദേശി നാഗേന്ദ്രയാണ് മരിച്ചത്. പെൺസുഹൃത്ത് രമ്യയെ കാറിനുള്ളിൽ വച്ച് കുത്തിയ ശേഷമായിരുന്നു ആത്മഹത്യ. കുത്തേറ്റ യുവതിയും ഡ്രൈവറും കാറിന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ 6 വർഷമായി അടുപ്പത്തിലായിരുന്ന പെൺസുഹൃത്തുമായി വഴക്കിട്ട യുവാവാണ് നടുറോഡിൽ കാർ സ്ഫോടനത്തിലൂടെ തകർത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിനും അങ്കോളയ്ക്കും മധ്യേയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലെ വഴക്കിനൊടുവിൽ രാവിലെ കാബ് വിളിച്ചെത്തിയ നാഗേന്ദ്ര നിർബന്ധിച്ച് തന്നെ കയറ്റി […]
Read more

വള്ളം കളി വിവാദം : പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളി റെജി ചെറിയാന്‍

ആലപ്പുഴ: മൂലം വള്ളംകളി വിവാദത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. സബ്മിഷന് മറുപടി നല്‍കിയ ശേഷം മുഖ്യമന്ത്രി അങ്ങനെ പറയുന്നുണ്ടെന്ന് റെജി ചെറിയാന്‍ പറഞ്ഞു. സംഭാഷണം ഇല്ലെന്ന് പറയാന്‍ കഴിയില്ല. അത് സഭാ രേഖകളില്‍ ഉണ്ടെന്നും റെജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച് വേറെ ഒരാള്‍ പറയേണ്ടതില്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു. തനിക്ക് അതേപ്പറ്റി നേരിട്ട് ചോദിക്കാം. വേറെ ഒരാളുടെ അഭിപ്രായം കേള്‍ക്കേണ്ട കാര്യമില്ലല്ലോ എന്നും […]
Read more

ഓണത്തിന് കേരളത്തിന് റെയിൽവേയുടെ സമ്മാനം: എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും. 16 കോച്ചുള്ള ട്രെയിന്‍ ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല്‍ നിന്ന് 1128 ആവും. 598 സീറ്റുകള്‍ അധികം ലഭിക്കുന്നത് ജോലിക്കും പഠിക്കാനുമായി കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനകരമാകും. ബംഗളൂരു- എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് […]
Read more

അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ

തിരുവനന്തപുരം: പോളിയോ നിർമ്മാജ്ജം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനത്ത് നാളെ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും രക്ഷാകര്‍ത്താക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ ജൂണ്‍ 28 ഞായറാഴ്ച രാവിലെ 8 ന് നിര്‍വ്വഹിക്കും. […]
Read more

കേരളയിലും കണ്ണൂർ സർവകലാശാലയിലും വിവാദം പുകയുന്നു; നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ഇടത് സംഘടനകള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിന്റെ അസാധാരണ ഇടപെടല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാണ് നീക്കം. സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിയാണ് വൈസ് ചാന്‍സിലര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ചട്ട പ്രകാരം സിന്‍ഡിക്കേറ്റാണ് പഠനബോര്‍ഡുകളിലേക്ക് നിയമനം നടത്തേണ്ടത്. സിന്റിക്കേറ്റ് യോഗം ചേര്‍ന്ന് വിജ്ഞാപനം പുറത്തിറക്കി അഭിമുഖം നടത്തിയാണ് നിയമനം നടത്താറുള്ളത്. ഇത് മറികടന്നാണ് വിസി സ്വന്തം നിലയ്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അപേക്ഷിക്കാന്‍ യോഗ്യതയുള്ള അധ്യപകര്‍ക്ക് അപേക്ഷിക്കാമെന്നാണ് രജിസ്ട്രാര്‍ വഴി പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തിലുള്ളത്. […]
Read more

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണന്‍ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവം കൂട്ട ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. ഒരു കുടുംബത്തിലെ പിതാവിന്റെയും അമ്മയുടെയും കുഞ്ഞിന്റെയും മൃദേഹങ്ങളാണ് കണ്ടെത്തിയത്. സമാനമായ സാഹചര്യത്തിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. മൂവാറ്റുപുഴയാറില്‍ വെള്ളിയാഴ്ചയാണ് സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി വിജി മോളും കുഞ്ഞുമാണ് മരിച്ചത്. […]
Read more

മോളിവുഡ് ടൈംസ്’ സിനിമ സെൻസർ‌ വിവാദം: നിർമാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സെൻസർ ചെയ്യാത്ത സിനിമ പ്രദർശിപ്പിച്ചതിന് നിർമ്മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. മോളിവുഡ് സിനിമയുടെ നിർമ്മാതാവ് ആഷിക്ക് ഉസ്മാനെയാണ് തിരുവല്ലം പൊലീസ് ചോദ്യം ചെയ്തത്. സെൻസർ ബോ‍ർഡിൻെറ പരാതിയിലാണ് കേസെടുത്തത്. സെൻസർ ബോർഡ് ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അണിയറ പ്രവർത്തകരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആഷിക്ക് ഉസ്മാന് നോട്ടീസ് നൽകി വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംവിധായകനെയും വിതരണക്കാരെയും വൈകാതെ ചോദ്യം ചെയ്യും. യുവനടൻ നസ്ലിൻ നായകനായ മോളിവുഡ് ടൈംസ് […]
Read more

ബിജെപിയില്‍ ചേരുന്ന കാര്യം അറിഞ്ഞില്ല : ഞാനിവിടെ എറണാകുളത്തുണ്ട് ; മുഹമ്മദ് ഫൈസല്‍

കൊച്ചി: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് ലക്ഷദ്വീപ് മുന്‍ പാര്‍ലമെന്റ് അംഗവും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസല്‍ പടിപ്പുര. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഹമ്മദ് ഫൈസല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇത്തരമൊരു വാര്‍ത്തകേട്ട് താന്‍ ഞെട്ടിപ്പോയെന്നും ലക്ഷദ്വിപിലെ മുന്‍ ബിജെപി പ്രസിഡന്റായ മുത്തുക്കോയയെന്നയാള്‍ ബിജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. താന്‍ എറണാകുളത്ത് ഉണ്ടെന്നും ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ഇക്കാര്യം അന്വേഷിച്ച് വിളിച്ചിരുന്നതായും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. നാളെ […]
Read more

Recent News