Tag: LATEST

എഫ്‌സിആര്‍എ ചട്ടഭേദഗതി: കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥന

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിക്കും ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുന്നതിനുമെതിരെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലുമടക്കം പ്രാര്‍ത്ഥന നടക്കും. രാജ്യവ്യാപകമായി നിയമങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകള്‍ തുടങ്ങുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രാര്‍ഥന. കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്. വിദേശസംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനശ്രമം കര്‍ശനമായി വിലക്കുന്നതാണ് സന്നദ്ധസംഘടനകള്‍ക്കുള്ള എഫ്സിആര്‍എ ചട്ടഭേദഗതി. […]
Read more

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടില്‍ യു ബാലചന്ദ്രന്‍ (55) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് 6.30ഓടെ ചുനങ്ങാടുള്ള സ്വകാര്യ ടർഫിൽ പരിശീലനത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സഹകളിക്കാർ ഉടൻ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം ചുനങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും ബാലസംഘം പാലക്കാട് ജില്ലാ കൺവീനറും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ബാലചന്ദ്രൻ ഡിവൈഎഫ്ഐ പ്രവർത്തനരംഗത്തുകൂടിയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്. സഹകരണ ബാങ്കിങ് മേഖലയിലും പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ […]
Read more

‘ഭരണഘടനാപ്രസംഗം നടത്തുമ്പോൾ ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ല’; സജി ചെറിയാൻ എം.എൽ.എ

ചെങ്ങന്നൂർ : പത്തനംതിട്ട മല്ലപ്പള്ളിയിൽ വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോൾ ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാൻ എം.എൽ.എ. വെൺമണിയിൽ ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നു. അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലർ അതുയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മറ്റാരെക്കാളും ഭരണഘടനയെ താൻ ഇഷ്ടപ്പെടുന്നുവെന്നും , […]
Read more

മൂവാറ്റുപുഴയിലെ കൂട്ടമരണം; കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറില്‍ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹവും ഇവിടെ നിന്നാണ് ഇന്നലെ കിട്ടിയത്. വെള്ളിയാഴ്ച രാത്രിയാണ് അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പിറവം പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കാഴ്ച പരിമിതിയുള്ള ആളാണ് വിജിമോള്‍. […]
Read more

ആറ്റുകാലില്‍ 27കാരിയുടെ മരണം; ഭര്‍ത്താവ് അതുൽ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റുകാലിൽ 27കാരി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതുലിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഗാർഹിക പീഡനത്തിന് അതുലിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകളും കണ്ടെത്തി. വർക്കല സ്വദേശി ആരതിയാണ് വാടകവീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതിയുടെ കടുകൈ. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത് ഒന്നരവർഷം മുമ്പ്. ആറ് […]
Read more

ഫിഫ ലോകകപ്പ് ഫുട്ബോൾ: പോർച്ചുഗൽ -കൊളംബിയ മത്സരം ഗോൾ രഹിത സമനിലയിൽ

ഗ്രൂപ്പ് കെ യിലെ പോർച്ചുഗൽ-കൊളംബിയ മത്സരം ഗോൾ രഹിത സമനിലയിൽ. ഇരു ടീമിനും ഗോൾ നേടാനായില്ല. മിയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊളംബിയയുടെ മുന്നേറ്റങ്ങളോടെയാണ് കളി ആരംഭിച്ചത്. പോർച്ചുഗൽ പിന്നീട് കളിയിലേക്ക് തിരിച്ചു വന്നെങ്കിലും കൊളംബിയ വീണ്ടും കളി തിരിച്ചുപിടിച്ചു. ഡിയാഗോ കോസ്റ്റയുടെ മിന്നും സേവുകളാണ് പോർചുഗലിനെ രക്ഷിച്ചത്. കളിയുടെ ഇഞ്ചുറി ടൈമിൽ കൊളംബിയ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. കെ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പോർച്ചുഗലിനോട് ഗോൾ രഹിത സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ […]
Read more

വിവാദ വിഷയങ്ങള്‍ UDFല്‍ ചര്‍ച്ച ചെയ്യണമെന്ന് ലീഗ്; യോഗം വൈകുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് യോഗം വൈകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും പിഎംശ്രീയും അടക്കം ചര്‍ച്ച ചെയ്യാനുള്ള യോഗം വൈകുന്നുവെന്നാണ് ആക്ഷേപം. നിയമസഭയില്‍ ധനബില്ല് പാസാക്കും മുന്‍പ് വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും സമുദായ സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതായിരുന്നുവെന്നും മുസ്ലിം ലീഗിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. മദ്യ നികുതി ധനബില്ലില്‍ ഉള്‍പ്പെടുത്തിയത് വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുക്കുന്നത് […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി: സുധീരന്റെ പ്രതികരണം ഇനി ആലോചിച്ച് മാത്രം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ആലോചിച്ചു മാത്രം പ്രതികരിക്കാൻ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തെരുത് എന്നായിരുന്നു സുധീരന്‍റെ ആവശ്യം. എന്നാല്‍, സുധീരന്‍റെ ആവശ്യമടക്കം മുഖ്യമന്ത്രി തള്ളുകയും നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതേസമയം, നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്ന ഉപാധിയോടെയാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ എന്ന് തീരുമാനം മുന്നണിക്ക് വിട്ട സാഹചര്യത്തിലാണ് തീരുമാനം. […]
Read more

പിഎസ്‍സിയിലും അട്ടിമറി, 100ൽ 58 മാർക്കിന്‍റെ ഉത്തരം പരിശോധിച്ചില്ല: ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിൽ വിവാദം

തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ ക്രമക്കേട്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി ശ്രമമെന്ന സംശയം. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയരുന്നത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചില്ല. ഉത്തര കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നൽകിയില്ലെന്നു കണ്ടത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്ന് പരീക്ഷ എഴുതിയ […]
Read more

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും

ഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാന യാത്ര മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും. കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി. ഇന്നലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് അഡീഷണൽ റസിഡന്‍റ് കമ്മിഷണർ വിശദീകരണം തേടിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ സമയത്ത് എത്തിയിട്ടും പിണറായി വിജയന്‍റെ യാത്ര മണിക്കൂറുകൾ വൈകിയിരുന്നു. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ […]
Read more

Recent News