‘ഭരണഘടനാപ്രസംഗം നടത്തുമ്പോൾ ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ല’; സജി ചെറിയാൻ എം.എൽ.എ

ചെങ്ങന്നൂർ : പത്തനംതിട്ട മല്ലപ്പള്ളിയിൽ വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോൾ ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാൻ എം.എൽ.എ. വെൺമണിയിൽ ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നു. അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലർ അതുയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മറ്റാരെക്കാളും ഭരണഘടനയെ താൻ ഇഷ്ടപ്പെടുന്നുവെന്നും , ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിർത്താൻ. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാൻ അഭിപ്രായം പറയും. നാടൻഭാഷയിൽ വർത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണെന്നും താൻ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *