Tag: LATEST

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ചിതയൊരുക്കി ലീഗ് വനിത നേതാവ്

കാസര്‍കോട്: രോഗബാധിതനായി മരിച്ചപ്പോള്‍ സ്വന്തം കുടുംബം കൈവിട്ട നാരായണന് മകളുടെ സ്ഥാനത്തുനിന്നു ചിതയൊരുക്കി ജില്ലാപഞ്ചായത്തംഗമായ വനിതാ ലീഗ് നേതാവ്. മീഞ്ച പഞ്ചായത്തിലെ ചികുറുപാതയിലാണ് സംഭവം. കാന്‍സര്‍ ബാധിതനായി തെരുവില്‍ കണ്ടെത്തിയ, മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബവും ബന്ധുക്കളും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്ബാല്‍ മകളുടെ സ്ഥാനത്തുനിന്ന് ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തി. കാന്‍സര്‍ ബാധിതനായി തെരുവില്‍ ദുരിതമനുഭവിച്ചിരുന്ന […]
Read more

പീഡനക്കേസില്‍ ക്രിക്കറ്റ് കോച്ച് മനുവിന് 47 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനുവിന് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവും 79,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയുടെതാണ് വിധി. ആദ്യ രണ്ടു കേസിലെയും ശിക്ഷാകാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ. 2018ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ കുട്ടി പരിശീലനത്തിനായി എത്തുന്നത്. പരിശീലനമെന്ന പേലില്‍ നെറ്റ്സിലും […]
Read more

നിതിന്‍ രാജിന്റെ മരണം; എംകെ റാമിനെ തേടി പൊലീസ് അന്ധ്രയില്‍

കണ്ണൂര്‍ : അഞ്ചരക്കണ്ടിയിലെ സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആര്‍എല്‍ നിതിന്‍രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയും കോളജ് അധ്യാപകനായിരുന്ന ഡോ. എംകെ റാമിന്റെ ഒളിത്താവളം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഡോ എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് റാം ആന്ധ്രയിലെ ചിറ്റൂരിലുള്ള ഒളിസങ്കേതത്തിലേക്ക് മാറുകയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് കണ്ണൂരിലെ ക്രൈം ബ്രാഞ്ച് സംഘം ചിറ്റൂരിലെത്തിയത് സംസ്ഥാനത്ത് ഏറെ രാഷ്ട്രീയസ്വാധീനമുള്ള റാമിനെ പിടികൂടാന്‍ […]
Read more

ഞാറക്കല്‍ എസ്‌ഐ അരുണിനെതിരെ വീണ്ടും മര്‍ദ്ദന പരാതി

കൊച്ചി: പതിനാറുകാരൻ്റെ മുഖത്തടിച്ചെന്ന ആരോപണം നേരിടുന്ന ഞാറക്കല്‍ സ്റ്റേഷന്‍ എസ്‌ഐ അരുണ്‍ എ എസിനെതിരെ കൂടുതല്‍ പരാതികള്‍. ചിറ്റൂര്‍ സ്വദേശി കിരണ്‍ പി യു റൂറല്‍ എസ്പിക്ക് നല്‍കിയ പരാതി പുറത്ത്. പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കിരൺ പരാതിയില്‍ പറയുന്നത്. എസ്എച്ച്ഒയെ കാണണമെന്ന് പഞ്ഞതിനാണ് എസ്‌ഐ തന്നെ മര്‍ദ്ദിച്ചതെന്നും പരാതിയിലുണ്ട്. പരാതി അന്വേഷിക്കില്ലെന്നും എസ് ഐ അരുണ്‍ പറഞ്ഞെന്നാണ് ആരോപണം. എസ് ഐ അസഭ്യം പറയുകയും സ്റ്റേഷനില്‍ നിന്ന് തള്ളിപ്പുറത്താക്കുകയും ചെയ്തതായും പരാതിക്കാരന്‍ […]
Read more

കൊച്ചിയിൽ രാത്രിയാത്രകൾക്ക് മാറ്റം; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ 29 തിങ്കളാഴ്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. ഈ സാഹചര്യത്തിൽ ജൂൺ 29 മുതൽ എല്ലാ ദിവസവും രാത്രി 11:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് നിയന്ത്രണം. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള […]
Read more

എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ. ആര്‍ മീര

കൊച്ചി: എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ. ആര്‍ മീര. കലാച്ചി നോവലുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നോട്ടീസ് അയച്ചത്. ഫേസ്ബുക്കിലൂടെ കെ. ആര്‍ മീര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തില്‍ തനിക്കെതിരെ അവമതിപ്പ് സൃഷ്ടിച്ചതായി ബോധ്യപ്പെട്ടതായി കെ. ആര്‍ മീര പറഞ്ഞു. നിയമനടപടിക്ക് മുന്നോടിയായി അഭിഭാഷകന്‍ മുഖേന വക്കീല്‍ നോട്ടീസ് അയയ്ക്കുകയാണെന്നുമാണ് കെ. ആര്‍ മീര കുറിപ്പില്‍ പറഞ്ഞത്. നോട്ടീസില്‍ രേഖപ്പെടുത്തിയ തീയതിക്കകം താന്‍ ആവശ്യപ്പെട്ട വിധത്തിലുള്ള […]
Read more

കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, താഴ്ചയിലേക്ക് മറിഞ്ഞ് ജീപ്പ് ; ഇടുക്കിയിൽ അഞ്ചുപേർക്ക് പരുക്ക്

ഇടുക്കി: ഇടുക്കി പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അമൽ ജ്യോതി സ്പെഷ്യൽ സ്കൂളിനു മുന്നിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി നാലു പേർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയം സ്കൂൾ മുറ്റത്ത് കുട്ടികളും ജീവനക്കാരും […]
Read more

എബോള പ്രതിരോധം; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ

റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി സൗദി അറേബ്യ. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും പൗരന്മാർക്ക് ഇവിടങ്ങളിലേക്ക് യാത്രാവിലക്കും ഏർപ്പെടുത്തി. രോഗവ്യാപന സാധ്യതകൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾക്കാണ് സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും സൗദിയിലേക്ക് പ്രവേശിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ വഴി വരുന്നവരാണെങ്കിലും സൗദിയിൽ എത്തുന്നതിന് […]
Read more

ഒമാൻ ഭരണാധികാരി ഞായറാഴ്ച്ച ഫ്രാൻസ് സന്ദർശിക്കും

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ച ഫ്രാൻസ് സന്ദർശിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റ് ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സുൽത്താന്റെ രണ്ട് ദിവസത്തെ സന്ദർശനം. ജൂൺ 28 മുതൽ 29 വരെയാണ് സന്ദർശനമെന്ന് റോയൽ കോർട്ട് ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഒമാനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജം തുടങ്ങി വിവിധ […]
Read more

മസ്ജിദുന്നബവിയിൽ 99,000 ച.മീ വിസ്‍തൃതിയിൽ AC സംവിധാനം ഒരുങ്ങുന്നു

റിയാദ്: മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി 98.7 ആയിരം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആധുനിക കൂളിങ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. വിവിധ ഭാഗങ്ങളിൽ കാര്യക്ഷമമായി തണുപ്പ് എത്തിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഈ സംയോജിത ശൃംഖലയ്ക്ക് 19.3 ആയിരത്തിലധികം ടൺ കൂളിങ് ശേഷിയുണ്ട്. മസ്ജിദുന്നബവിക്ക് പുറത്തായി സ്ഥിതി ചെയ്യുന്ന പ്രധാന കൂളിങ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിൽ 6 പ്രധാന കൂളിങ് യൂണിറ്റുകളാണുള്ളത്. ഓരോ യൂണിറ്റിനും 3000 ടൺ കൂളിങ് ശേഷിയുണ്ട്. പൈപ്പ് ലൈൻ ശൃംഖല […]
Read more

Recent News