Tag: LATEST

2026 കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026ലെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ആണ് കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ 79,717 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ മാര്‍ക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി. മാത്തമാറ്റിക്‌സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്‍ രാജവിനാണ് ഒന്നാം റാങ്ക്. […]
Read more

ഇതുവരെ കാണാത്ത കഥാപാത്രമായി നിവിൻ പോളി; ‘വിജയം’ ടീസർ

കൊച്ചി : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. എറണാകുളം പത്മ തിയറ്ററിൽ നടന്ന പരിപാടിയിൽ വച്ചാണ് ടൈറ്റിൽ അനൌൺസ്മെൻറ് ടീസറിനൊപ്പം ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചത്. വിജയം എന്നാണ് ചിത്രത്തിൻറെ പേര്. നിവിൻ പോളിയുടെ കരിയറിലെ 50-ാമത്തെ ചിത്രമാണ് ഇത്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ടോൺസൺ ടോണി, സുനിൽ രാമടി എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. മോട്ടോക്രോസ് പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ഒരു റൈഡറുടെ റോളിലാണ് നിവിൻ […]
Read more

ബൈക്കോടിച്ച് പോകുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 53കാരൻ കോമയിലായി

ബംഗളൂരു: ബംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 52കാരൻ കോമയിലായി. ശനിയാഴ്ച വൈകിട്ട് രാം മന്ദിർ റോഡിന് സമീപമാണ് സംഭവം. സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാരനായ സുരേഷിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. വായ്പ തിരിച്ചടവ് ശേഖരിക്കുന്നതിനായി ഫീൽഡ് ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ വൈകിട്ട് 5 മണിയോടെയാണ് അപകടം. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞു. ഹെൽമെറ്റ് ധരിക്കാതെ സുരേഷ് റോഡിലൂടെ ബൈക്ക് ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയത്ത് […]
Read more

രേണു ഫയറാണ്, പുലിക്കുട്ടിയായി തിരിച്ചുവരും’; പിന്തുണയറിയിച്ച് ലക്ഷ്‍മി നക്ഷത്ര

കൊച്ചി: കാൻസർ ചികിൽസിയലുള്ള രേണു സുധിക്ക് പൂർണപിന്തുണയറിയിച്ച് അവകാരക ലക്ഷ്മി നക്ഷത്ര. രോഗം സ്ഥിരീകരിച്ചതിനുശേഷം രേണുവിനെ നേരിൽ ബന്ധപ്പെട്ടിരുന്നതായും, രേണുവിന്റെ മനോധൈര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ, രേണുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി അതീവ ഗൗരവമുള്ളതാണെന്നും പ്രതിരോധശേഷി കുറവായതിനാൽ നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ലക്ഷ്മി ആരാധകരോട് അഭ്യർത്ഥിച്ചു. ”രേണുവിനെ വിളിച്ചിരുന്നു. ചേച്ചിയാണ് ആദ്യം ഫോൺ എടുത്തത്. അവർ അപ്പോൾ ആശുപത്രിയിലായിരുന്നു. ചെക്കപ്പിനു ശേഷം രേണു എന്നെ തിരിച്ചുവിളിച്ചു. ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ, രേണു വളരെ വീക്കാണ്. […]
Read more

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

കൊച്ചി : മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുന്ന ചിത്രം, പ്രേക്ഷകരുടെ മനസ് നിറക്കുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ നിറഞ്ഞ […]
Read more

എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്

കോഴിക്കോട്: ഫേസ്ബുക്കിൽ എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്. പേരാമ്പ്ര സ്വദേശി ആദംകുട്ടിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിൽ എ എ റഹീമിന്റെ ചിത്രം ഉൾപ്പെടുത്തി പ്രചരണം നടത്തി എന്നായിരുന്നു പരാതി. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read more

വയനാട്ടിൽ പലയിടത്തും ചാരായം വാറ്റ് സജീവം

സുൽത്താൻബത്തേരി: നൂൽപ്പുഴ മുക്കുത്തിക്കുന്ന് മേഖലയിൽ എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ വാഷ് പിടികൂടി.സംസ്ഥാന ഹൈവെ കടന്നുപോകുന്ന മുക്കുത്തിക്കുന്ന് പാലത്തിന്റെ ഗർഡറിൽ സൂക്ഷിച്ച നിലയിൽ 210 ലിറ്റർ വാഷ് കണ്ടെടുത്തത്. സമീപത്തെ മുളങ്കാട്ടിൽ നിന്നും വലിയ മുള സംഘടിപ്പിച്ച് ഏണിയാക്കിയാണ് ഗർഡറിനടിയിലേക്ക് ഒരു ഉദ്യോഗസ്ഥൻ എത്തിയത്. സാംപിൾ എടുത്ത ശേഷം ബാക്കിയുള്ള വാഷ് പുഴയിലേക്ക് മറിച്ചു കളഞ്ഞ് നശിപ്പിക്കുകയായിരുന്നു. എന്നാൽ വാറ്റാൻ ഉപയോഗിക്കുന്ന വാഷ് ഇവിടെ കൊണ്ടുവെച്ചവരെ കുറിച്ച് […]
Read more

‘വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്തിയില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

ഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതിൻ്റെ കാരണം എന്നാണ് വിവരം. നിലവില്‍ അദ്ദേഹം ഡൽഹിയിൽ തുടരുകയാണ്. വൈകുന്നേരത്തെ വിമാനത്തിൽ കോഴിക്കോടേക്ക് പുറപ്പെടും എന്നാണ് വിവരം. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ […]
Read more

സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ സീറ്റിന് സമീപം സ്റ്റിയറിങ്ങിന് തൊട്ടടുത്ത് പാമ്പ്

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ബസിന്റെ മുൻഭാഗത്ത് ഡ്രൈവർ സീറ്റിന് തൊട്ടടുത്തുള്ള സ്റ്റിയറിങ്ങിന് തൊട്ടടുത്ത് നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്. രാത്രിയിൽ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം, ജീവനക്കാർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവറുടെ ശ്രദ്ധയിൽ പാമ്പ് പെടുന്നത്. സ്റ്റിയറിംഗിന് താഴെയുള്ള ഡാഷ്ബോർഡ് ഭാഗത്തെ ചെറിയ വിടവിൽ നിന്നും പാമ്പ് പെട്ടെന്ന് പുറത്തേക്ക് വരികയായിരുന്നു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ […]
Read more

സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ സീറ്റിന് സമീപം സ്റ്റിയറിങ്ങിന് തൊട്ടടുത്ത് പാമ്പ്

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ബസിന്റെ മുൻഭാഗത്ത് ഡ്രൈവർ സീറ്റിന് തൊട്ടടുത്തുള്ള സ്റ്റിയറിങ്ങിന് തൊട്ടടുത്ത് നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്. രാത്രിയിൽ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം, ജീവനക്കാർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവറുടെ ശ്രദ്ധയിൽ പാമ്പ് പെടുന്നത്. സ്റ്റിയറിംഗിന് താഴെയുള്ള ഡാഷ്ബോർഡ് ഭാഗത്തെ ചെറിയ വിടവിൽ നിന്നും പാമ്പ് പെട്ടെന്ന് പുറത്തേക്ക് വരികയായിരുന്നു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ […]
Read more

Recent News