Tag: LATEST

ക്രിക്കറ്റ് പരിശീലനത്തിനിടെ പീഡനം; പരിശീലകന് 47 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനിടെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പരിശീലകന് 47 വര്‍ഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ച് കോടതി. മൂന്നാമത്തെ കേസിലാണ് ശിക്ഷ വിധിച്ചത്. നാലാമത്തെ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ് കേസുകളാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം. മനുവിനെതിരെ ഉളളത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇനി മൂന്ന് കേസുകളില്‍ കൂടി ശിക്ഷ വിധിക്കാനുണ്ട്. നാലാമത്തെ കേസില്‍ തിങ്കളാഴ്ച്ചയാണ് കോടതി വിധി പറയുക. […]
Read more

മനംനൊന്ത് വയോധികനായ കടയുടമ ജീവനൊടുക്കി

കൊല്ലം: മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിന് പ്രകോപിതരായി അക്രമി സംഘം മർദ്ദിച്ച സംഭവത്തിൽ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് വയോധികനായ കടയുടമ ജീവനൊടുക്കി. കൊട്ടാരക്കര കരീപ്ര നെടുമൺകാവ് ബവ്റിജസ് ഔട്ട്ലെറ്റിന് സമീപം ബേക്കറി നടത്തുന്ന നെടുമൺകാവ് ഗിരീഷ് ഭവനിൽ വാമദേവൻ (74) ആണു ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു വീടിന്റെ റൂഫിലാണ് വാമദേവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 21ന് വൈകിട്ട് 6 മണിയ്ക്കായിരുന്നു വാമദേവന് മദ്യപ സംഘത്തിന്റെ മർദ്ദനമേറ്റത്. ബേക്കറിയിലെത്തിയ അഞ്ചംഗ സംഘം വെള്ളം […]
Read more

ടെറസിൽ നിന്നും വീണ് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറം: ടെറസിൽ നിന്നും കാൽ വഴുതി വീണു കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ്‌ മാസിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി ഗേറ്റിനു മുകളിലേക്ക് വീണായിരുന്നു അപകടം. ഫയർ ഫോഴ്സ് കഴുത്തിലെ കമ്പി മുറിച്ചു മാറ്റിയ ശേഷമാണു അന്ന് ശസ്ത്ര ക്രിയ നടത്തിയത്. കഴിഞ്ഞ മാസം 31നായിരുന്നു അപകടം.
Read more

വിമാനയാത്രയിൽ കൈവശം വെക്കാവുന്ന സ്വർണത്തിന്റെയും പണത്തിന്റെയും പരിധി 40,000 റിയാലാക്കി‌ സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കൊണ്ടുപോകുന്നതിന് പുതിയ കർശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമത്തിന്റെ ഭാഗമായാണ് പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് യാത്രക്കാർക്ക് കൈവശം വെക്കാവുന്ന പണത്തിന്റെയും സ്വർണത്തിന്റെയും പരിധി കുറച്ചു. 40,000 സൗദി റിയാലിൽ അധികം മൂല്യമുള്ള സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശം വെക്കുന്ന യാത്രക്കാർ കസ്റ്റംസ് അധികൃതർക്ക് മുമ്പാകെ ഇത് വെളിപ്പെടുത്തുകയും രേഖാമൂലം ഡിക്ലറേഷൻ സമർപ്പിക്കുകയും […]
Read more

സ്റ്റാലിന് വീണ്ടും തിരിച്ചടി; ഡിഎംകെ സഖ്യം വിട്ട് എംഡിഎംകെ

ചെന്നൈ: എം.കെ സ്റ്റാലിന്റെ ഡിഎംകെ സഖ്യം വിട്ട് വൈക്കോ നേതൃത്വം നൽകുന്ന മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ). തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭാവി പദ്ധതി പ്രഖ്യാപിക്കുമെന്ന് അധ്യക്ഷൻ വൈക്കോ പറഞ്ഞു. മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി വൈക്കോ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. രണ്ട് എംഎൽഎമാരാണ് എംഡിഎംകെയ്ക്ക് ഉള്ളത്. എംഡിഎംകെയുടെ പൊതുസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോ, സഖ്യത്തിൽ തന്റെ പാർട്ടിയോട് “അനീതി” കാണിച്ചുവെന്ന വികാരമുണ്ടെന്ന് പറഞ്ഞിരുന്നു. 2017 […]
Read more

യുഎഇയിലെ ചിലയിടങ്ങളിൽ താപനില 46ºC ലെത്തും

ദുബൈ: യുഎഇയുടെ ചില പ്രദേശങ്ങളിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. ദുബൈയിൽ മുൻദിവസത്തെ 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് താപനില അല്പം കുറഞ്ഞ് 37 ഡിഗ്രി സെൽഷ്യസ് വരെയാകാം. അബൂദബിയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അബൂദബിയിലെ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 30 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ അല്ലെങ്കിൽ ഭാഗികമായി […]
Read more

കടലിൽ ​​​ഡ്രൈവറില്ല ബോട്ടുകൾ വരുന്നു

അബൂദബി: കടലിൽ സ്വയംനിയന്ത്രിത ബോട്ടുകളുടെയും ചെറുകപ്പലുകളുടെയും പരീക്ഷണ ഓട്ടങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി അബുദാബി. ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിലും അബുദാബി മൊബിലിറ്റിയുടെ സഹകരണത്തോടെയുമാണ് പുതിയ നിയമാവലി തയ്യാറാക്കിയത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഈ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളും നിക്ഷേപങ്ങളും ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വയംനിയന്ത്രിത ബോട്ടുകളുടെ പരീക്ഷണങ്ങൾ നടത്തുന്ന എല്ലാ കമ്പനികളും ഡെവലപ്പർമാരും നിർബന്ധമായും മുൻകൂട്ടി പെർമിറ്റ് എടുത്തിരിക്കണം. നിലവിലുള്ള സമുദ്ര ഗതാഗതത്തെ […]
Read more

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനാ തട്ടിപ്പിൽ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തെ തള്ളി കോൺഗ്രസ് രംഗത്ത്. രാമക്ഷേത്രത്തിലെ സംഭാവനകളിൽ നടന്നതായി പറയപ്പെടുന്ന തട്ടിപ്പും ക്രമക്കേടുകളും കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് മുറിപ്പെടുത്തിയതെന്നും, ഇത്തരം പ്രവർത്തികൾ ശ്രീരാമന്റെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. തട്ടിപ്പിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയവും പ്രിയങ്ക ​പ്രകടിപ്പിച്ചു. താഴെത്തട്ടിലുള്ള ജീവനക്കാർക്ക് മാത്രമായി സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമാക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ സംഭാവനകളിൽ കൃത്രിമം കാണിക്കാനും സാധിക്കുമോ […]
Read more

നിവിൻ പോളി- അൽഫോൺസ് പുത്രൻ ചിത്രത്തിന്റെ ‘പേര്’ പുറത്തുവിട്ടു

നിവിൻ പോളിയും അൽഫോൺസ് പുത്രനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. വിജയം എന്നാണ് ചിത്രത്തിന്റെ പേര്. അനൗൺസ്‌മെന്റ് വീഡിയോക്ക് ഒപ്പമാണ് ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. നാല് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രസകരമായാണ് ടൈറ്റിൽ അനൗൺസ്‌മെന്റ് നടത്തിയിരിക്കുന്നത്. വഴിയരികിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്ന അൽഫോൺസ് പുത്രനും റേസിങ് ബൈക്കിൽ എത്തുന്ന നിവിൻ പോളിയുമാണ് വീഡിയോയിലുള്ളത്. അൽഫോൺസ് പുത്രനുള്ള ചില സെൽഫ് ട്രോൾ എലമെന്റുകളും വീഡിയോയിലുണ്ട്. ഇരുവരും ചേർന്ന് റേസിങ് ബൈക്കിൽ കേറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും […]
Read more

നയതന്ത്ര ചര്‍ച്ച; അടുത്ത വര്‍ഷം ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും

വാഷിങ്ടൺ: അടുത്ത വര്‍ഷം തുടക്കത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം. ഡോണള്‍ഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ-യുഎസ് സഖ്യകക്ഷി ബന്ധം കൂടുതല്‍ കരുത്ത് നേടിയെന്നും റൂബിയോ പറഞ്ഞു. 2020 ഫെബ്രുവരിയിലാണ് ഡോണള്‍ഡ് ട്രംപ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. രണ്ടാം തവണ അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം ട്രംപ് ഇതു വരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ […]
Read more

Recent News