Tag: LATEST

മെൻ്റലിസ്റ്റ് ആദിയും ജിസ് ജോയിയും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദി (ആദർശ്), സംവിധായകൻ ജിസ് ജോയി ഉൾപ്പെടെയുള്ളവർക്ക് എതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പരാതിക്കാരനുമായി തർക്കം ഒത്തുതീർപ്പായെന്ന വാദം ചൂണ്ടിക്കാണിച്ചാണ് പ്രതികൾ ഹർജി സമർപ്പിച്ചത്. എന്നാൽ പരാതിക്കാരൻ ഒത്തുതീർപ്പിന് തയ്യാറായിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സിഎസ് ഡയസ് ഹർജി തള്ളിയത്. ആദിയുടെ ‘ഇൻസോമ്‌നിയ’ എന്ന മെന്റലിസം പരിപാടിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപ തുകയും അതിന്റെ മൂന്നിലൊന്ന് ലാഭ വിഹിതവും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 35 […]
Read more

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, ഞാൻ കുറേ അനുഭവിച്ചതാണെന്ന് കെ ബാബു

കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാബു. വി എം സുധീരന്റൈ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കെ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. അവര്‍ സര്‍ക്കാരിനെ സഹായിക്കാന്‍ രംഗത്തുണ്ടാകും. ഗവണ്‍മെന്റിനെ നന്നാക്കാന്‍ വേണ്ടിയാണ് സുധീരന്‍ ഉപദേശിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്യനയം ആവിഷ്‌കരിക്കാന്‍ യുഡിഎഫിന് വലിയ പ്രയാസമാണെന്നും മുന്നണിയില്‍ എല്ലാവര്‍ക്കും നയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യനയം യുഡിഎഫ് ആവിഷ്‌കരിച്ചിട്ടില്ല. […]
Read more

പൂനെ കൊലപാതകം:’; പ്രതി സിയയുടെ വാദം തള്ളി കേതന്റെ പിതാവ്

പൂനെ: പൂനെയിലെ വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ വിശാൽ അഗർവാൾ. കൊലയ്ക്ക് കാരണമായത് കേതന്‍ വിഗ് ഉപയോഗിക്കുന്നതായിരുന്നു എന്ന പ്രതി സിയ ഗോയലിന്റെ വാദം തള്ളിയാണ് പിതാവ് രംഗത്തെത്തിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ മകന്റെ മുടികൊഴിയുന്നുണ്ടെന്ന കാര്യം സിയ ഗോയലിനോടും കുടുംബത്തോടും നേരത്തേ തന്നെ തുറന്നു സംസാരിച്ചിരുന്നതായി കേതന്റെ പിതാവ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ കേതന് മുടികൊഴിച്ചിലുണ്ടായിരുന്നു. അത് സിയയോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു. ഇനി അതായിരുന്നു കാരണമെങ്കില്‍ വിവാഹത്തില്‍ നിന്ന് […]
Read more

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരം മുറി കേസിലെ മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നത്. ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. പുനപരിശോധന ഹർജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ തുടർ നടപടികൾ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read more

കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് […]
Read more

ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര എസ്എച്ച്ഒ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു, തനിക്കെതിരെ അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അമ്മ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്ന മുഖ്യമന്ത്രിയെയക്കം അന്‍സിബ സമീപിച്ചു. ടിനി ടോമും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും നീനാക്കുറിപ്പും കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ, അഭിനേതാക്കളുടെ സംഘടന അമ്മയുടെ മുന്‍ […]
Read more

സ്വര്‍ണവില: രണ്ടുദിവസത്തിനിടെ 2000 രൂപയുടെ വര്‍ധന

കൊച്ചി: മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്. 1,05,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് കൂടിയത്. 13,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി പവന് 1040 രൂപയാണ് വര്‍ധിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Read more

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ അയിഷ എലിസബത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോളിന്‍റെ ഭാര്യ അയിഷ എലിസബത്ത് (76) ജോണ്‍ നിര്യാതയായി, ആയിഷ ജോണ്‍ പോള്‍ ഞാളിയത്ത് കുടുംബാംഗമാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചി കടവന്ത്രയിൽ നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്‌ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മകള്‍ : ജിഷ ജോണ്‍, മരുമകന്‍: ജിബി എന്‍, എബ്രഹാം , കൊച്ചുമകള്‍ : ജിയ എന്‍. ജിബി. സംസ്കാരം നാളെ 28.06.2026. […]
Read more

തെരഞ്ഞെടുപ്പ് തോല്‍വി: പിബിയില്‍ വീണ്ടും വിമര്‍ശനം; ശൈലി തിരുത്തണമായിരുന്നു’

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയനെതിരെ സിപിഐഎം പിബിയില്‍ വിമര്‍ശനം. പിണറായിയുടെയും സര്‍ക്കാരിന്റെയും ശൈലിയില്‍ ആദ്യമേ തിരുത്തല്‍ വേണമായിരുന്നുവെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. കനത്ത തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ തലപ്പത്ത് തന്നെ തിരുത്തലുകള്‍ വേണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചത്. ഉദ്യോഗസ്ഥ മേധാവിത്വവും തിരിച്ചടിയായി. തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും പിബി അംഗങ്ങള്‍ തുറന്നടിച്ചു. പ്രതിപക്ഷം എന്ന രീതിയില്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാനും പോളിറ്റ് ബ്യൂറോയില്‍ നിര്‍ദേശമുണ്ട്. ഇന്‍ഡ്യ […]
Read more

ലഹരി മാഫിയക്കെതിരെ ഒരുമിച്ചു നിൽക്കണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ലഹരി മാഫിയയുടെ അതിശക്തമായ പിടിമുറുക്കൽ മനുഷ്യരാശിക്ക് തന്നെ വലിയ അപകടമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി  കെ. മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലിസ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച സൈക്കിൾ റാലിയുടേയും വാക്കത്തോണിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ലഹരിയുടെ സ്വാധീനം പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി മുൻകൈ എടുത്ത് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ നൽകണമെന്ന് മന്ത്രി പറഞ്ഞു. ലഹരിയുടെ […]
Read more

Recent News