Tag: LATEST

ജോർദാനെതിരായ മത്സരത്തിൽ അർജന്റീന ഇറങ്ങുന്നത് മെസിയില്ലാതെ

ഡാലസ്: ഗ്രൂപ് ജെ യിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന ഇറങ്ങുന്നത് മെസി ഇല്ലാതെ. ജോർദാൻ ആണ് അർജന്റീനയുടെ എതിരാളികൾ. നിലവിൽ രണ്ട് ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായാണ് അർജന്റീന നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ആദ്യ കളിയിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്. മെസിയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു മത്സരത്തിൽ പിറന്നത്. രണ്ടാം മത്സരത്തിൽ മെസിയുടെ തന്നെ ഇരട്ട ഗോളിലാണ് അർജന്റീന തകർത്തത്.ആദ്യ രണ്ട് കളികളിൽ അഞ്ച് ഗോളുകളോടെ തിളങ്ങിയ മെസി ഇല്ലാതെ തങ്ങളുടെ മൂന്നാം […]
Read more

ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ ഹാട്രിക്

ബോസ്റ്റൺ: ലോകകപ്പിൽ തിളങ്ങുന്നില്ലെന്ന വിമർശനത്തിന് ഹാട്രിക് മികവിലൂടെ മറുപടി നൽകി ഉസ്മാൻ ഡെംബലെ. നോർവേയുമായുള്ള മത്സരത്തിൽ മുപ്പത്തിരണ്ട് മിനിറ്റിലാണ് ഡെംബലെ ഹാട്രിക് തികച്ചത്. ലോകക്കപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഡെംബലെ. 1954 ന് ശേഷം ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഡെംബലെ സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഓസ്ട്രിയൻ താരം എറിച്ച് പ്രോബ്സ്റ്റ് 1954 ലെ ലോകക്കപ്പിൽ 24 മിനിറ്റിലാണ് ഹാട്രിക് തികച്ചത്. 1986 ലെ ലോകകപ്പിൽ പോളണ്ടിനെതിരെ […]
Read more

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറവാണോ? മലാശയ അർബുദ സാധ്യത കൂടുതലെന്ന് പഠനം

ന്യൂഡൽഹി : ഭക്ഷണത്തിൽ നാരുകളുടെ അളവ് കുറയുന്നത് മലാശയ അർബുദ സാധ്യത കൂട്ടുമെന്ന് പഠനം. കുടലിലെ സൂക്ഷ്മാണുക്കളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് നാരുകളുടെ ഉപയോഗവും മലാശയ അർബുദവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. നാരുകൾ വർധിച്ച ആഹാരരീതി ശീലമാക്കുന്നതിലൂടെ മലാശയ അർബുദ സാധ്യത കുറയുന്നുവെന്നും കണ്ടെത്തി. സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂറോപ്യൻ മോളിക്യുലർ ബയോളജി ലബോറട്ടറിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മുൻപ് പ്രസിദ്ധീകരിച്ച 27 പഠനങ്ങളിൽ നിന്നുള്ള ഡാറ്റ പുനഃപരിശോധിക്കുകയാണ് […]
Read more

എട്ട് പേർക്ക് കൂടി ഷിഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്, വയനാട് രണ്ട്, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസം 180 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയയാണ്. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് […]
Read more

സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും. അങ്കണവാടികൾക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ […]
Read more

സേവനമികവുമായി ദുബായ് താമസ, കുടിയേറ്റ വകുപ്പ്എക്സലൻസ് പുരസ്കാരങ്ങൾ നൽകി

ദുബായ് : ജീവനക്കാരുടെ മികച്ചസേവനങ്ങളെ മുൻനിർത്തി ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) 14-ാമത് ‘ബാനർ ഓഫ് എക്സലൻസ്’ പുരസ്കാര വിതരണം സംഘടിപ്പിച്ചു. ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ സർക്കാർ സ്ഥാപനമേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 2025-26 വർഷത്തെ പുരസ്കാരങ്ങളിലേക്ക് 14 സ്ഥാപനവിഭാഗങ്ങൾ, 17 വ്യക്തിഗതവിഭാഗങ്ങൾ അടക്കംമൊത്തം 102 നാമനിർദേശങ്ങളാണ് ലഭിച്ചത്. വിവിധ തൊഴിൽ വിഭാഗങ്ങളിൽനിന്ന് 55 പേർ പുരസ്കാരങ്ങൾക്ക് അർഹരായി. കൂടാതെ മികച്ചസേവനങ്ങൾ […]
Read more

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത.
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവുകൾ ഇല്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. സംഭവത്തിൽ നിലവിൽ ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി. ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട […]
Read more

‘കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം’; തോമസ് ഐസക്

തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. ധനബില്ലില്‍ നികുതി നിശ്ചയിച്ചുകൊണ്ട് കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് വി. ഡി സതീശന്റെ നീക്കമെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ബെക്കാഡി കമ്പനിയെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. നികുതി നിശ്ചയിക്കാത്തത് കൊണ്ടാണ് ഇതുവരെയും ബെക്കാര്‍ഡി കമ്പനിക്ക് കേരളത്തില്‍ വരാന്‍ കഴിയാഞ്ഞത്. ആ തടസമാണ് മുഖ്യമന്ത്രി എടുത്ത് മാറ്റിയത്. എക്‌സൈസ് മന്ത്രി എം. ലിജു മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ നടക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ‘വി […]
Read more

ദുബായ് മുനിസിപ്പാലിറ്റിയുടെ പുത്തൻ പദ്ധതികൾക്ക് ശൈഖ് ഹംദാന്റെ അംഗീകാരം

ദുബായ് : എമിറേറ്റിൽ മൂന്ന് പുതിയ പദ്ധതികൾക്ക് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. നഗര സേവനങ്ങളും പൊതുയിടങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി രൂപകല്പന ചെയ്ത വികസന പദ്ധതികളുടെ പുതിയ പാക്കേജിനാണ് അംഗീകാരം നൽകിയത്. ദുബായ് ഫാൽക്കൺ മാർക്കറ്റ്, ദുബായ് ക്രീക്ക് ലൈറ്റിങ്, എ.ഐ. ഡിസൈൻഡ് പാർക്ക് എന്നിവയാണ് പുത്തൻ പദ്ധതികൾ. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ […]
Read more

Recent News