Tag: LATEST

വീണ്ടും കുതിച്ച് സ്വർണവില; ഗ്രാമിന് 110 രൂപ വര്‍ധിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 880 രൂപ വര്‍ധിച്ച് 1,05,560 രൂപയായി. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 13,195 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടിയിരിക്കുന്നത്. ഇന്നലെ 1,04,680 രൂപയായിരുന്നു പവന്‍ വില. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം ഒഴിവായതിന് പിന്നാലെ സ്വര്‍ണവില കൂടുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകള്‍ സ്വര്‍ണവിലയെ വന്‍തോതില്‍ താഴോട്ടിറക്കി. ഈ മാസമാദ്യം പവന് 1,14,560 രൂപയായിരുന്നത് ജൂണ്‍ 25ന് 1,02,760 രൂപയിലേക്ക് […]
Read more

മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പ്, പരസ്യമായി മാപ്പ് പറയണം’; മൂലം ജലോത്സവം ഫാൻസ്

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി അവധി വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് മൂലം ജലോത്സവം ഫാന്‍സ്. വള്ളംകളി ദിവസം കുട്ടനാട്ടില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അവധി പ്രഖ്യാപിക്കാത്തതല്ല വിഷയമെന്നും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനും ധിക്കാരത്തിനുമെതിരെയാണ് പ്രതിഷേധമെന്നും വള്ളംകളി ആരാധകര്‍ പറയുന്നു. ഡിവൈഎഫ്‌ഐ തകഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വള്ളം തുഴഞ്ഞ് പ്രതിഷേധിക്കും. ഇന്നലെ മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബിന്റെ […]
Read more

ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികളും പങ്കാളികളാകണം: മുഖ്യമന്ത്രി 

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ റാലി കവടിയാറിൽ ഫ്‌ലാഗ് ഓഫ്  ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രം അല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ മാതാപിതാക്കളുടെ മാത്രം പ്രതീക്ഷയല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിമാഫിയയെ […]
Read more

ഹൈദരാബാദിലെ പ്രധാന റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിട്ടു; നന്ദി അറിയിച്ച് ട്രംപ്

വാഷിംഗ്ടൺ: ഐടി നഗരമായ ഹൈദരാബാദിലെ പ്രധാന റോഡിന് തന്റെ പേര് നൽകിയതിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരമൊരു ആദരവ് ലഭിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് താനെന്ന് അദ്ദേഹം കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇന്ത്യയോടുള്ള നന്ദി രേഖപ്പെടുത്തിയത്. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് മുൻപ് ആരോപിച്ച കോൺഗ്രസ് […]
Read more

കേപ് വെർദെ നോക്കൗട്ടിൽ, മുൻ ചാമ്പ്യൻ യുറുഗ്വായ് പുറത്തായി

ലോകകപ്പിൽ ചരിത്രം കുറിച്ച് കുഞ്ഞൻ രാജ്യമായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് നോക്കൌട്ടിലേക്ക് എത്തിയാണ് ആഫ്രിക്കൻ രാജ്യം അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഏഷ്യൻ കരുത്തരായ സൌദി അറേബ്യയെ ഗോൾ രഹിത സമനിലയിൽ കുരുക്കിയാണ് കേപ് വെർദെയുടെ മുന്നേറ്റം. മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയന്റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി. അതെസമയം മുൻ ചാമ്പ്യന്‍മാരായ യുറുഗ്വായ് പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പ് എച്ചിലെ […]
Read more

ലഹരി മാഫിയയെ പൂട്ടാൻ ഇന്ത്യയിലാദ്യമായി ‘ജനജാഗ്രത പോർട്ടൽ’ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം: ലഹരിമരുന്ന് വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാനും, ലഹരിവിമോചന-കൗൺസിലിങ് സഹായങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുമായി മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി ‘ജനജാഗ്രത പോർട്ടൽ’ ജൂലൈ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ തന്നെ ഇത്തരമൊരു ഡിജിറ്റൽ സംവിധാനം ആദ്യമാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അവരുടെ പൂർണ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ആധുനികവല്ക്കരിച്ച എൻഫോഴ്‌സ്‌മെന്റ് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏകദേശം എട്ടു മണിക്കൂറോളം നീണ്ടുനിന്നു. എഡിജിപി എച്ച്. വെങ്കടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം. 2025-ൽ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് അന്വേഷണ സംഘം ഈ കേസിലെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് പ്രതിയിൽ നിന്ന് കൂടുതൽ വ്യക്തത […]
Read more

വിമര്‍ശകരുടെ വായടപ്പിച്ച് ഡെംബലേ! നോര്‍വേയ്ക്കെതിരെ ഹാട്രിക്ക്; ഫ്രാന്‍സിന് ജയം

ഫ്രാന്‍സ്: ഫിഫ ലോകകപ്പില്‍ ഹോട്രിക്കില്‍ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലേ. നോര്‍വെക്കെതിരായ മത്സരത്തിലാണ് താരം ഹാട്രിക്ക് നേടിയത്. ഡെംബലേയുടെ മൂന്ന് ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു. ഡെംബലേയ്ക്ക് പുറമെ ഡിസൈര്‍ ഡൗ മറ്റൊരു ഗോള്‍ നേടി. നെര്‍വെയ്ക്ക് വേണ്ടി തെലോ ആസ്ഗാര്‍ഡാണ് ആശ്വാസഗോള്‍ നേടിയത്. എംബാപ്പെയും എര്‍ലിങ് ഹാലണ്ടും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലാണ് ഡെംബലേ തിളങ്ങിയത്. കേവലം 32 മിനിറ്റിനുള്ളില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയാണ് താരം ലോകകപ്പ് ചരിത്രത്തില്‍ തന്റെ പേര് […]
Read more

സ്‌പെയ്‌നിനോട് തോറ്റ് ഉറുഗ്വെ പുറത്ത്, സൗദിക്കും മടങ്ങാം

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ ആദ്യ റൗണ്ടില്‍ പുറത്ത്. ഗ്രൂപ്പ് എച്ചില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് മുമ്പ് രണ്ട് വര്‍ഷം ചാമ്പ്യന്മാരായിട്ടുള്ള ഉറുഗ്വെ പുറത്തായത്. അതേസമയം, ലോകകപ്പിലെ കന്നിക്കാരായ കേപ് വെര്‍ദെ അവസാന 32ല്‍ ഇടം പിടിച്ചു. ഗ്രൂപ്പില്‍ സൗദി അറേബ്യക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. ഉറുഗ്വെയ്‌ക്കൊപ്പം സൗദിയും പ്രാഥമിക റൗണ്ടില്‍ പുറത്തായി. നോക്കൗട്ടില്‍ കേപ് വെര്‍ദെ, നിലവില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും. ഉറുഗ്വെയ്‌ക്കെതിരെ […]
Read more

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിക്കണം; നിർദേശം നൽകി ഹൈക്കോടതി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർ‌ണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂർ‌ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദേശം നൽകിയത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചു എന്ന് ഒരു ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന. എ ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കത്തയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന. കത്തിൽ പറയുന്നത്, സമീപകാലത്ത് ഏഴരപ്പൊന്നാനയിൽ […]
Read more

Recent News