Tag: LATEST

ഹോർമുസ്; പ്രതിസന്ധി അവസാനിച്ചാൽ കാർഗോ നിരക്ക് കുറയും

ദുബൈ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ അവസാനിച്ചാൽ നാട്ടിലേക്ക് സാധനങ്ങൾ അയക്കാനുള്ള കാർഗോ നിരക്കിൽ ഗണ്യമായ കുറവിന് സാധ്യതയുണ്ടെന്ന് ഈരംഗത്തെ വിദഗ്ധർ. സാധാരണക്കാരായ പ്രവാസികൾക്ക് വരുംദിവസങ്ങളിൽ ഇത് ഏറെ ആശ്വാസമാകുമെന്ന് ഷിപ്പ്മെന്റ് രംഗത്തെ പ്രമുഖരായ അൽ ഉസൂദ് കാർഗോ അധികൃതർ പറഞ്ഞു. പ്രതിസന്ധി രൂക്ഷമായ കാലത്തും ഒമാൻ വഴി നാൽപതിലേറെ കണ്ടെയിനർ സാധനങ്ങൾ കൊച്ചിയിലെത്തിക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അൽ ഉസൂദ് സംരംഭകർ വ്യക്തമാക്കി. സംഘർഷത്തെ തുടർന്ന് ഷിപ്മെന്റുകൾ കുടുങ്ങി കിടന്നത് സാധാരണക്കാരായ പ്രവാസികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഹോർമുസ് വഴി ചരുക്കുഗതാഗതം […]
Read more

പിണറായിയെ കടന്നാക്രമിച്ച് DMK

ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെ- സിപിഎം പോര് രൂക്ഷമാകുന്നു. പിണറായിയെ ചാരി സിപിഎമ്മിനെതിരെ ഡിഎംകെ മുഖപത്രം തന്നെ രംഗത്തെത്തി. തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മുരശൊലിയിൽ ലേഖനപരമ്പര തുടങ്ങി. വിഴിഞ്ഞം ചടങ്ങിൽ മോദിക്കും അദാനിക്കുമൊപ്പം പിണറായി നിൽക്കുന്ന ചിത്രവുമായി ലേഖനം പ്രസിദ്ധീകരിച്ചു. കേരളത്തിൽ ഇടതുസർക്കാരിനെ ജനം വലിച്ചെറിഞ്ഞത് എന്തുകൊണ്ടെന്ന് ലേഖനത്തിൽ ചോദിക്കുന്നു. പിണറായിയുടെ നവകേരള രേഖ പരാമർശിച്ചും വിമർശനം ഉണ്ട്. സിപിഎമ്മിന്റെ സാമ്പത്തിക നയം എന്തെന്നും മുഖപത്രം ചോദിക്കുന്നു. മുൻ മന്ത്രി പി രാജീവിനും വിമർശനം ഉണ്ട്. […]
Read more

മോദിക്കെതിരെ സോണിയ

ന്യൂഡൽഹി : ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ തുടരുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. യുഎൻ കമ്മീഷൻ റിപ്പോർട്ടുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മോദി സർക്കാരിന്റെ വിദേശനയത്തെയും നിലപാടിനെയും അവർ ചോദ്യം ചെയ്തത്. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അവരുടെ തന്ത്രപ്രധാന സ്വാധീനവലയത്തിലേക്ക് വീഴുകയാണെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. ലോകം മുഴുവൻ ഇസ്രായേലിൽ നിന്ന് അകലുമ്പോൾ, പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചത് ചരിത്രത്തിലെ […]
Read more

വീണയെക്കാൾ പങ്കുള്ളയാൾ ?

തിരുവനന്തപുരം: സിഎംആർഎലുമായുള്ള വിവാദ സാമ്പത്തിക ഇടപാടിൽ ടി.വീണയെക്കാൾ കൂടുതൽ കുറ്റകൃത്യത്തിൽ പങ്കാളിത്തമുള്ള മറ്റാരോ എക്സാലോജിക് ഐടി സൊലൂഷൻസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതായി ഇ.ഡിക്കു സൂചന ലഭിച്ചതായി റിപ്പോർട്ട്. ഇതാരാണെന്നു കണ്ടെത്താൻ വിശദമായ അന്വേഷണത്തിലേക്കു കടക്കുകയാണ് ഇ.ഡി. കേസിൽ ടി.വീണ പ്രതിസ്ഥാനത്തു തുടരുമെങ്കിലും അവരുടെ അറസ്റ്റുകൊണ്ട് അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ടാകുമെന്ന തോന്നൽ ഇ.ഡിക്കില്ല. വീണയുടെ അറസ്റ്റ് ഒഴിവാക്കി പിഎംഎൽഎ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ കംപ്ലെയ്ന്റ് സമർപ്പിക്കാനുള്ള സാധ്യതയാണു തെളിയുന്നത്. പ്രതിപ്പട്ടികയിൽ മാറ്റംവരുമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നു. ഇ.ഡിയുടെ പല ചോദ്യങ്ങൾക്കും […]
Read more

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തി ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. കുടുംബബന്ധങ്ങളുടെയും നർമ്മത്തിന്റെയും വികാരനിമിഷങ്ങളുടെയും മനോഹരമായ സംയോജനമാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ഒരു കുടുംബത്തിന്റെ ആത്മബന്ധവും സന്തോഷ നിമിഷങ്ങളും സ്വാഭാവികമായി ഒരു സെൽഫിയിൽ പകർത്തുന്ന ഈ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ […]
Read more

VD ഇരുന്ന് പറഞ്ഞത് ഓഫ് ദി റെക്കോർഡ്

തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂ എന്നും ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ് റെക്കോർഡ് ആയിരിക്കുമെന്നും തുറന്ന് പറഞ്ഞ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതിന് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു കുട്ടനാട് […]
Read more

‘തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണപ്രതിസന്ധിയില്ല’; സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണത്തില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍. കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി ഇല്ലെന്നും അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണസ്തംഭനം ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫുമൊക്കെ ഈ ഭരണ സംവിധാനത്തെ അവിശ്വസിക്കാം. ഞാന്‍ ഒു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല മത്സരിച്ചത്. എനിക്ക് അവിശ്വാസം തോന്നത്തക്ക വിധത്തിലുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഔദ്യോഗികമായി പ്രതിപക്ഷത്ത് നിന്ന് ഇതുവരെയും ക്ഷണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ സുഗതന്‍ […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “വീരനാഗ” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് വർമ്മ വരികൾ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ദീപക് ബ്ലൂ ആണ്. ജുനൈദ് കുമാർ – ആഭേ ടീം ആണ് ഗാനത്തിന് ഈണം പകർന്നത്. ഭഗവാൻ ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന, അവരെ ആഘോഷിക്കുന്ന ഗാനമായാണ് വീര നാഗ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് […]
Read more

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ ആയ തമൻ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം ഔദ്യോഗികമായി തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തിൽ നിന്നുള്ള ഈ വമ്പൻ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. […]
Read more

സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ജിസ് ജോയ്ക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ ജിസ് ജോയ്ക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ ബെന്നി വാഴപ്പിള്ളി ഒത്തുതീര്‍പ്പിന് ഇല്ലെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യം ഹൈക്കോടതി തള്ളിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ 35 ലക്ഷം തട്ടി എന്നാണ് കേസ്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ചായിരുന്നു കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ […]
Read more

Recent News