അർബുദം, ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്’; തുറന്നുപറഞ്ഞ് ടെന്നീസ് ക്രിസ് എവെർട്ട്
മൂന്നാംതവണയും അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ടെന്നീസ് ഇതിഹാസം ക്രിസ് എവെർട്ട്. ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചുവെന്നും സി.ടി. സ്കാൻ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നുവെന്നും എഴുപത്തിയൊന്നുകാരിയായ ക്രിസ് വ്യക്തമാക്കി. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ക്രിസ് തുറന്നുപറച്ചിൽ നടത്തിയത്. സി.ടി, പെറ്റ് സ്കാനുകൾക്ക് ശേഷം അണ്ഡാശയ കാൻസർ തിരികെ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയെന്ന് ക്രിസ് പറഞ്ഞു. ഇതിനോടകം ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും അടുത്ത ആഴ്ചയോടെ കീമോതെറാപ്പി ആരംഭിക്കുമെന്നും ക്രിസ് പറഞ്ഞു. ഈ വർഷത്തെ വിംബിൾഡണിൽ പങ്കെടുക്കുന്നില്ലെന്നും അടുത്ത ഏതാനും മാസങ്ങൾ ആരോഗ്യത്തിൽ ശ്രദ്ധ […]
Read more

