Tag: LATEST

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

കോട്ടയം: പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത് . രാവിലെ 9 മണിയോടെയാണ് ആറ്റിൽ ചാടിയത്. യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ 12 മണിയോടെ മൃതദേഹം കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ നയിച്ചതെന്നാണ് വിവരം.
Read more

സ്ത്രീത്വത്തെ അപമാനിച്ചു’; ലക്ഷ്മിപ്രിയക്കെതിരെ പൊലീസിൽ പരാതി നൽകി അൻസിബ

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് താന്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പുതിയ കുറിപ്പുമായി നടി അന്‍സിബ ഹസന്‍. തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്‍റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അന്‍സിബ ആരോപിക്കുന്നു. പാലാരിവട്ടം പൊലീസിന് താന്‍ ഇന്ന് പുതിയ പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍സിബ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അന്‍സിബയുടെ കുറിപ്പ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ. കാൻ ചാനൽ മീഡിയ’ ഇൻസ്റ്റഗ്രാം പേജിലൂടെ അൻസിബക്കെതിരെ അശ്ലീല […]
Read more

പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് 25-കാരൻ രക്തം വാർന്നു മരിച്ചു

മുംബൈ: പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് 25-കാരൻ രക്തം വാർന്നു മരിച്ചു. കാറിന്റെ സ്റ്റിയറിങ് വീലിലെ എയർബാഗ് അപ്രതീക്ഷിതമായി പുറത്തേക്ക് വരികയും, അതിന്റെ പ്ലാസ്റ്റിക് കവചം കഴുത്തിൽ ഇടിക്കുകയുമായിരുന്നു. മിരാ റോഡ് (ഈസ്റ്റ്) തിയാര ഹിൽസ് നിവാസിയായ മോഹിത് സോണിയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ബുധനാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. സോണി കാറിനുള്ളിൽ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടർന്ന് […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം; കേസില്‍ കക്ഷി ചേരാൻ ഹര്‍ജി നല്‍കി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന് ജാമ്യം നല്‍കിയ കേസില്‍ കക്ഷി ചേരാനായി കോടതിയിൽ ഹര്‍ജി നല്‍കി ഇഡി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇ ഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്‍റെ സത്യവാസ്ഥ വെളിപ്പെടുത്താന്‍ തങ്ങളെയും കേള്‍ക്കണം. ആയുധങ്ങള്‍ കണ്ടെടുത്തത് കൊണ്ടോ മഹസർ തയ്യാറാക്കിയത് കൊണ്ടോ അന്വേഷണം തീരില്ല. ജാമ്യ ഹര്‍ജിയിൽ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. നിരവധി പ്രതികൾ ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്. ഗൂഢാലോചന ഉൾപ്പെടെ […]
Read more

രാജ്യാന്തര പുരസ്‌കാര നിറവിൽ കൊച്ചി മെട്രോ

കൊച്ചി: രാജ്യാന്തര പുരസ്‌കാര നിറവില്‍ കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാര്‍ഡ് 2026-നാണ് മെട്രോ അര്‍ഹമായത്. മെട്രോ റെയില്‍, വാട്ടര്‍ മെട്രോ, ഫീഡര്‍ സര്‍വീസുകള്‍, നടപ്പാതകള്‍, സൈക്കിള്‍ സൗകര്യങ്ങള്‍ തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള നൂതന മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ പദ്ധതിക്കാണ് അംഗാകാരം ലഭിച്ചത്. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ജൂണ്‍ 23-ന് നടന്ന UITP Awards 2026 ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ […]
Read more

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് കുത്തനെ വിലകൂട്ടി, മാക് ബുക്കിനും ഐപാഡിനും വില വര്‍ധന

ഡൽഹി: കമ്പ്യൂട്ടറുകളുടെയും മറ്റ് പ്രധാന ഉൽപ്പന്നങ്ങളുടെയും വില കൂട്ടി ആപ്പിള്‍. മാക്ക് ബുക്കുകളുടെയും, മാക് മിനികളുടെയും അടക്കം വില കൂട്ടി. എം 4 മാക് മിനിയുടെ വില 59,900ൽ നിന്ന് 82,900 രൂപയായി ഉയർന്നു. മാക്ബുക്ക് എയർ എം 5ന് 1,20,900ത്തിൽ നിന്ന് 1,49,900 രൂപയിലേക്ക് ഉയർത്തി. ആപ്പിള്‍ ടിവി, ഹോംപോഡ് എന്നീ ഉൽപന്നങ്ങളുടെ വിലയും കൂടും. പുതുതായി അവതരിപ്പിക്കാൻ പോകുന്ന ഐഫോൺ 18നും ഉയർന്ന വില നൽകേണ്ടി വരും. ഐ പാഡ് വിലയും കൂട്ടി. എന്നാൽ […]
Read more

എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്താൻ ഇനി ചെലവേറും

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നൽകുന്നതിന് ഫീസ് വർധിപ്പിച്ച് സർക്കാർ ഉത്തരവ്. 30 രൂപ ആയിരുന്നത് 150 രൂപയായി വർധിപ്പിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി ബുക്കിൽ പേര് തിരുത്തി നൽകുന്നതിനായി അപേക്ഷിക്കുന്നവർക്ക് തിരുത്തി നൽകാനായി പരീക്ഷാ കമ്മിഷണർക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഫീസ് പ്രത്യേകമായി നിശ്ചയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റു തിരുത്തലുകൾക്ക് ഫീസായി നിശ്ചയിച്ചിരുന്ന 30 രൂപ തന്നെയാണ് ഈടാക്കിയിരുന്നത്. എന്നാൽ, എസ്.എസ്.എൽ.സി […]
Read more

സംസ്ഥാനത്ത് പുതിയ മദ്യനയം വരണം; മന്ത്രി എം.ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം രൂപീകരിച്ച ശേഷ മാത്രമേ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്ന് എക്സൈസ് മന്ത്രി എം. ലിജു. എക്‌സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ല. സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ സഭാ സമ്മേളനത്തിന് ശേഷം എക്‌സൈസ് വകുപ്പ് ആരംഭിക്കും. എല്ലാ മേഖലയില്‍പ്പെട്ട ആളുകളുമായി ചര്‍ച്ചചെയ്യും. ശേഷം മദ്യനയം രൂപീകരിക്കും. അതിനുശേഷം മാത്രമേ […]
Read more

മധ്യപ്രദേശ്‌ മുഖ്യമന്ത്രിയുടെ ഭൂമി കുംഭകോണം; വെട്ടിലായി 
ബിജെപി

ന്യൂഡൽഹി: ​മധ്യപ്രദേശ്‌ മുഖ്യമന്ത്രി മോഹൻ യാദവിന്റെയും ബന്ധുക്കളുടെയും ഭൂമി കുംഭകോണം പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിൽ. സർക്കാരിന്‌ നേതൃത്വം നൽകി സ്വന്തം കുടുംബത്തിന്റെ കീശ വീർപ്പിക്കുന്ന മോഹൻ യാദവിന്റെ രാജിക്കായി ആവശ്യമുയരുന്നു. ബന്ധുക്കൾക്ക്‌ നേരത്തേ കന്പനികളുണ്ടെന്നും മുഖ്യമന്ത്രിയായശേഷം ഭൂമി വാങ്ങിക്കൂട്ടിയില്ലെന്നുമുള്ള പരിഹാസ്യ വിശദീകരണമാണ്‌ മോഹൻ യാദവ്‌ നൽകിയത്‌. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാനാണ്‌ ബിജെപിയുടെ പരിശ്രമം ഉജ്ജയിൻ മാസ്‌റ്റർ പ്ലാനിനെ കുറിച്ചും അതിലൂടെ നടപ്പാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ചും കൃത്യമായ ധാരണയുള്ള മോഹൻ യാദവ്‌ ആ പദ്ധതികൾ വരുന്ന […]
Read more

കോഴിക്കോട് ട്രെയിൻ തട്ടി എട്ട് വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് : വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര പരുക്ക്. കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് പരുക്കേറ്റത്. രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം […]
Read more

Recent News