Tag: LATEST

ന​ഗരസഭയിലെ സംഘര്‍ഷം: എഫ്ഐആറിൽ വൻ അബദ്ധം; എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്നെഴുതി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ സംഘര്‍ഷത്തിലുള്ള പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം. പ്രതിപ്പട്ടികയിലെ സിപിഎം കൗൺസിലറുടെ പേരിൽ പിഴവ് വരുത്തി. എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്ന് എഴുതി. ഒന്നാം പ്രതിയായ എൽഡിഎഫ് പാര്‍ട്ടി നേതാവിന്‍റെ പേരാണ് തെറ്റിയത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു. നഗരസഭയിൽ ഇന്നലെയാണ് സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ മേയർക്കും നിരവധി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് ഇരുവിഭാ​ഗങ്ങൾക്കെതിരെയും കേസെടുത്തിരുന്നു. എൽഡിഎഫ് കൗൺസിലർ സിന്ധു […]
Read more

നിയമസഭയിൽ ഉറങ്ങിയെന്ന ട്രോൾ വീഡിയോ: വിശദീകരണവുമായി സികെ ഹരീന്ദ്രൻ എംഎൽഎ

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ ഉറങ്ങിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാറശാല എംഎഎ സി കെ. ഹരീന്ദ്രൻ. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലം ചികിത്സയിലായിരുന്നെന്നും ബജറ്റ് ചർച്ചയുടെ പ്രാധാന്യവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും കണക്കിലെടുത്താണ് പൂർണ്ണമായി സുഖം പ്രാപിക്കുന്നതിന് മുൻപ് സഭയിലെത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണത്തെ മനുഷ്യത്വപരമായി കാണുന്നതിന് പകരം, പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും എംഎൽഎ കുറിച്ചു. […]
Read more

പൊലീസ് സ്റ്റേഷൻ പരിസരം ക്ലീൻ ചെയ്യാൻ സ്പേസ് പദ്ധതി: വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ വളപ്പുകളിലും പരിസരങ്ങളിലും വർഷങ്ങളായി കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചു. “സ്പേസ്” (Scrap Processing for Area Cleanup and Enhancement – SPACE) എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ പദ്ധതി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഏറെക്കാലമായി പൊലീസ് സ്റ്റേഷനുകൾ നേരിടുന്ന വലിയൊരു പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ കേരള പോലീസ് ഹൗസിംഗ് ആൻഡ് […]
Read more

വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യ; 35 ടൺ സാധനങ്ങളുമായി വിമാനങ്ങൾ പുറപ്പെട്ടു

ന്യൂഡൽഹി: ഭൂചലനം ദുരിതം വിതച്ച വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ അമിസ്റ്റാഡിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടു. 35 ടൺ ദുരിതാശ്വാസ സാധനങ്ങളാണ് വിമാനത്തിലുള്ളത്. കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും ഇന്ത്യൻ സഹായങ്ങളിൽ ഉൾപ്പെടുന്നു. അമിസ്റ്റാഡ് എന്നാൽ സ്പാനിഷിൽ സൗഹൃദം എന്നാണ് അർത്ഥമാക്കുന്നത്. ഈ ദുഷ്‌കരമായ സമയത്ത് വെനസ്വേല സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു. വെനസ്വേലയിൽ ഭൂചലനത്തിൽ 188 മരണം സ്ഥിരീകരിച്ചിരുന്നു. […]
Read more

വായന കാണാത്ത ലോകത്തെയും കാണാത്ത ആളുകളെയും അനുഭവിപ്പിക്കുന്നു: മേയർ

തിരുവനന്തപുരം: വായന എന്നത് നാം കാണാത്ത ലോകത്തെയും കാണാത്ത ആളുകളെയും അനുഭവിപ്പിക്കുന്ന മാജിക് ആണെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്-കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണം, പി എൻ പണിക്കർ അനുസ്മരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ എസ്എൻ കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 30 സെക്കൻഡ് കാണുന്ന റീൽസ് ഏറെക്കാലം ഉള്ളിൽ തങ്ങി നിൽക്കില്ലെന്നും എന്നാൽ വായനയ്ക്ക് ദീർഘകാലം നീണ്ടു നിൽക്കുന്നതും മനുഷ്യനെ മാറ്റിമറിക്കാൻ […]
Read more

വരുമാനദായകമായ സംരംഭങ്ങൾക്ക് പിന്തുണ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: വിവിധമേഖലകളിലെ തൊഴിലാളികളുടെക്ഷേമം ഉറപ്പാക്കാൻ കാലോചിതമായ പദ്ധതികൾ നടപ്പാക്കുമെന്ന് തൊഴിൽ വനിതാ- ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.വരുമാനദായകമായ സംരംഭങ്ങൾ നടത്താൻ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകും. തയ്യൽ-വസ്ത്ര നിർമ്മാണ മേഖലയയിലെ സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ബോർഡിന്റെ ക്ഷേമപ്രവർത്തനങ്ങൾ വിപുലീകരിക്കണം. പഠന-പാഠ്യേതര കാര്യങ്ങളിൽ മികവ് പുലർത്തുന്ന തൊഴിലാളികളുടെ […]
Read more

സുരക്ഷിത തൊഴിലന്തരീക്ഷം ഉറപ്പാക്കണം: തൃശ്ശൂരിൽ പോഷ് ആക്ട് അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷിതത്വവും മാന്യവുമായ തൊഴിലന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഇന്റേണൽ കമ്മിറ്റി (ഐ.സി) അംഗങ്ങൾക്കായി പ്രത്യേക നിയമ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ‘ഡിസ്ട്രിക്ട് സങ്കല്പ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ’ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് അനെക്സ് ഹാളിലാണ് പരിപാടി നടന്നത്. ജില്ലാ വനിതാ ശിശുവികസന ഓഫീസർ മീര പി. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ നിയമവിദഗ്ദ്ധനും ജനനീതി ഡയറക്ടറുമായ […]
Read more

വിയ്യൂർ സെൻട്രൽ ജയിലിൽ വയോജന കമ്മീഷന്റെ സന്ദർശനം: മുതിർന്ന തടവുകാരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിന് നിർദ്ദേശം

തിരുവനന്തപുരം: കേരള സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സണും മുൻ എം.പിയുമായ സോമപ്രസാദ്, കമ്മീഷൻ അംഗങ്ങളായ കെ.എൻ.കെ നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവർ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ച് മുതിർന്ന തടവുകാരുമായി കൂടിക്കാഴ്ച നടത്തി. വയോജനങ്ങളുടെ ക്ഷേമം, താത്പര്യം, അവകാശം എന്നിവ സംരക്ഷിക്കുന്നതിനും അവർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച കമ്മീഷൻ മുതിർന്ന തടവുകാരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. വിയ്യൂർ ജയിലിലെ തടവുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ ജയിലുകളിൽ കമ്മീഷൻ ആദ്യമായി നടത്തുന്ന സന്ദർശനമാണ് […]
Read more

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ജൂൺ 24ന് നടന്ന മന്ത്രിസഭാ യോഗത്തിൽ 1992 ഐ എ എസ് ബാച്ചുകാരനായ ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.
Read more

പെൻഷൻ മുടങ്ങി; പ്രതിസന്ധിയിലായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

കാസര്‍കോട്: പെന്‍ഷന്‍ മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍. ദുരിത ബാധിര്‍ക്ക് മൂന്ന് മാസമായി പെന്‍ഷന്‍ കിട്ടുന്നില്ല. ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെ ദുരിത ബാധിതര്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ നല്‍കിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചു. മാര്‍ച്ചിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അവസാനമായി പെന്‍ഷന്‍ ലഭിച്ചത്. പ്രതിമാസം കിട്ടുന്ന പെന്‍ഷന്‍ തുക കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. സൗജന്യമായി മരുന്ന് വിതരണം ചെയ്തിരുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 44 ലക്ഷത്തിലകം രൂപയുടെ […]
Read more

Recent News