ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര എസ്എച്ച്ഒ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

ന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു, തനിക്കെതിരെ അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അമ്മ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്ന മുഖ്യമന്ത്രിയെയക്കം അന്‍സിബ സമീപിച്ചു. ടിനി ടോമും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും നീനാക്കുറിപ്പും കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ഇതിനിടെ, അഭിനേതാക്കളുടെ സംഘടന അമ്മയുടെ മുന്‍ പ്രസിഡന്റ് ശ്വേതാ മേനോനും മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയ്ക്കും എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *