കൊച്ചി: അമ്മ താരസംഘടനയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍ എത്താതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശ്വേത മേനോന് പറഞ്ഞു. അമ്മയിലെ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ശ്വേത പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്വേതാ മേനോന്റെ പ്രതികരണം.
തനിക്കെതിരെ രാഷ്ട്രീയ ആരോപണം ഉയര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. അമ്മയില്‍ മതവും വര്‍ഗീയതയും കൊണ്ടുവന്ന് വിഭജിക്കരുതെന്നാണ് അഭ്യര്‍ത്ഥന. കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ തനിക്ക് കോടികൾ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും അവർ ചോദിച്ചു. താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ച് വയ്ക്കേണ്ട കാര്യമില്ലെന്നും അതുവഴി തനിക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
ഇതിനിടയില്‍ എനിക്കെതിരെ ഉയര്‍ത്തുന്ന ചില ആരോപണങ്ങള്‍ക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ എനിക്ക് കോടിക്കണക്കിന് രൂപ നല്‍കേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.
Can someone please explain the logic behind this accusation? ????? ??? ??? ????? ??
രണ്ടാമത്…
ഞാന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്?
അങ്ങനെ തുറന്നു പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ?
ഇല്ല.
ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്.
അവരില്‍ ഒരാളും ഒരിക്കല്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലര്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്.
ഞാന്‍ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ.
AMMAയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യര്‍ഥന.
കാരണം, മലയാളികള്‍ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്.
ഇതെല്ലാം ഇതുവരെ ഞാന്‍ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.
പക്ഷേ, ഈ ബഹളങ്ങള്‍ക്കിടയില്‍ ഞാന്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന ”അഴിമതി ആരോപണങ്ങള്‍” പോലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല
എന്തായാലും, ഞാന്‍ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that.
I will not be intimidated.
I will not be silenced.
I will not surrender.
I will not back down.
The truth deserves to be heard.
AMMA deserves better.
