തിരുവനന്തപുരം: പാലോട് സിഎച്സിയിൽ രോഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പവർകട്ടുണ്ടെങ്കിൽ സർജറി നടത്തരുത്. അതിന് ശേഷം നടത്തണം. ആശുപത്രിയിൽ ജനറേറ്റർ വർക്ക് ചെയ്യുന്നില്ല എന്നത് നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഡിഎച്സിയോട് ഇക്കാര്യം അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
ഇന്നത്തെ സാഹചര്യത്തിൽ പവർക്കട്ട് വേണ്ടി വന്നു. അത് വൈദ്യുത മന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ കൊണ്ട് ആശുപത്രിയിലെ കാര്യങ്ങൾ മുടങ്ങാൻ പാടില്ല. പവർകെട്ട് ഉണ്ടെങ്കിൽ സർജറി നടത്തരുത്. പവർകട്ട് അര മണിക്കൂറല്ലേ ഒള്ളു. അത് കഴിഞ്ഞ് സർജറി നടത്താമല്ലോ എന്നും അദ്ദേഹം പറഞ്ഞു. ജനറേറ്ററും പ്രവർത്തിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയിക്കണമായിരുന്നു . അടിയന്തര ഘട്ടമല്ലാത്തതിനാൽ വൈകിയാണെങ്കിലും മുറിവ് വെച്ചു കെട്ടാം. വീഴ്ച ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും നടപടി ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. വീഴ്ച എവിടെയെന്ന് പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസറോട് വിഷയം അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയില്‍ വൈദ്യുതിയില്ലാതിരുന്നതിനാലാണ് മൊബൈല്‍ വെളിച്ചത്തില്‍ ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാനാണ് സിഎച്ച്‌സിയില്‍ എത്തിയത്. എന്നാല്‍ ആശുപത്രിയില്‍ കറണ്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് രോഗിക്കൊപ്പം വന്നയാളെക്കൊണ്ട് മൊബൈല്‍ ഫോണ്‍ വെളിച്ചം തെളിച്ച് മുറിവ് വെച്ചുകെട്ടുകയായിരുന്നു. ആശുപത്രിയിലെ ജനറേറ്റര്‍ കുറച്ചുദിവസമായി പ്രവര്‍ത്തനരഹിതമാണെന്നാണ് വിവരം.
