Tag: Tini Tom

അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അന്‍സിബ നൽകിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. അന്‍സിബയ്‌ക്കെതിരായ ജിഹാദി പരാമര്‍ശത്തിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടനെതിരെ കേസെടുത്തത്. താരസംഘടനയായ അമ്മയില്‍ താന്‍ ഉന്നയിച്ച ഗുരുതര പരാതികള്‍ സംഘടന ഗൗരവമായെടുത്തില്ല. […]
Read more

അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്തു

എറണാകുളം: നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുത്തു. തന്നെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കേസെടുത്തിയിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കടവന്ത്ര പൊലീസ് കേസെടുക്കുകയായിരുന്നു അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി ഇടപെടുകയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയത പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് […]
Read more

പോലീസിൽനിന്ന് നീതി കിട്ടിയില്ല, കോടതിയിൽനിന്ന് ലഭിച്ചു; സന്തോഷം പങ്കുവെച്ച് നടി അൻസിബ

തന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്ന് നടി അൻസിബ ഹസ്സൻ. സാധാരണക്കാരെല്ലാം ഒരു പ്രശ്നം വന്നാൽ പോലീസ് സ്റ്റേഷനിലേക്കല്ലേ പോകുകയെന്ന് അവർ ചോദിച്ചു. പോലീസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടുമെന്ന് കരുതിയിട്ടാണല്ലോ അവിടേക്ക് പോകുന്നത്. അവിടെനിന്ന് അത് കിട്ടാതാവുമ്പോൾ വല്ലാത്ത നിരാശയും വേദനയുമൊക്കെയാണുണ്ടാകുക. നമ്മൾ പിന്നെ വേറെവിടെ പോയി പരാതി പറയും? കഴമ്പില്ലാത്ത പരാതി കൊടുക്കുന്ന വ്യക്തിയായി താൻ മാറുന്ന സാഹചര്യമാണ് പിന്നീടുണ്ടായതെന്നും അവർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അൻസിബയുടെ പ്രതികരണം. അൻസിബയുടെ […]
Read more

ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും

കൊച്ചി: നടൻ ടിനി ടോം തനിക്കെതിരെ വിദ്വേഷപരാമർശം നടത്തിയെന്ന നടി അൻസിബ ഹസന്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണം എന്നതാണ് ഹർജിയിലെ ആവശ്യം. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവുകളുടെ അഭാവത്താൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രതിസന്ധിയുടെ തുടക്കം തന്നെ ടിനി ടോമും അൻസിബയും തമ്മിലുള്ള വാദപ്രതിവാദങ്ങളും പ്രശ്നങ്ങളും ആയിരുന്നു. തന്നെ ജിഹാദി എന്ന് വിളിക്കുകയും ഒരു […]
Read more

ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര എസ്എച്ച്ഒ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു, തനിക്കെതിരെ അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അമ്മ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്ന മുഖ്യമന്ത്രിയെയക്കം അന്‍സിബ സമീപിച്ചു. ടിനി ടോമും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും നീനാക്കുറിപ്പും കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ, അഭിനേതാക്കളുടെ സംഘടന അമ്മയുടെ മുന്‍ […]
Read more

‘അമ്മ’യുടെ സാധാരണ മെമ്പറായി തുടരും; തുറന്ന കത്തുമായി നടന്‍ ടിനി ടോം

കൊച്ചി: താരസംഘടന അമ്മയിലെ കൂട്ട രാജിയില്‍ തുറന്ന കത്തുമായി നടന്‍ ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ചിലര്‍ തന്നെ ഉന്നമിട്ടുവെന്ന് നടൻ കത്തിൽ ആരോപിക്കുന്നു. ഇനി സാധാരണ മെമ്പര്‍ മാത്രമായി സംഘടനയില്‍ തുടരും. അന്‍സിബയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞതാണ്. ഒരു എഫ്‌ഐആര്‍ പോലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ ഇതൊന്നും മാധ്യമങ്ങളില്‍ പോയി പറയാന്‍ നിന്നില്ല. എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തു. ആരോടും പറയാതെ ഇറങ്ങിപ്പോയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അമ്മയുടെ സാധാരണ മെമ്പറായി തുടരുമെന്നും ടിനി ടോം […]
Read more

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. കഴിഞ്ഞ ദിവസം ആരോപണ വിധേയനായ ടിനി ടോമിന്‍റേയും അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റേയും മൊഴി എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്. ശ്വേത മേനോൻറേയും ടിനി ടോമിന്റെയും മൊഴി പൊലീസ് എടുത്തിന് പിന്നാലെ […]
Read more

ടിനി ടോമിനെതിരായ പരാതിയില്‍ അൻസിബയുടെ മൊഴിയെടുക്കും

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അൻസിബയുടെ മൊഴിയെടുക്കാനൊരുങ്ങി കടവന്ത്ര പൊലീസ്. തനിക്കെതിരെ സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന അൻസിബയുടെ പരാതിയിലാണ് മൊഴിയെടുക്കുന്നത്. രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഹാജരാകാൻ നടിയോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ ടിനി ടോമിനെതിരെയുള്ള തുടര്‍നടപടികൾ പൊലീസ് തീരുമാനിക്കുകയുള്ളൂവെന്നാണ് വിവരം. രാവിലെ 11 മണിയോടെ പൊലീസിന്റെ തുടർനടപടികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ […]
Read more

‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് ചേരും

കൊച്ചി: താര സംഘടനയായ അമ്മയിൽ തർക്കം തുടരുന്നതിനിടയിൽ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും കമ്മിറ്റിയിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ കമ്മിറ്റി നിർണായകമാണ്. പരസ്യ പ്രതികരണത്തിൽ അംഗങ്ങളുടെ വിലക്ക് തുടരുകയാണ്. അൻസിബയെ കേൾക്കാനായി സംഘടന നൽകിയ തീയതി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേൾക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് അൻസിബ. ഈ മാസം 21 നു അമ്മ ജനറൽ […]
Read more

കാരണം കാണിക്കൽ നോട്ടീസ് നൽകി ‘അമ്മ’; ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. അതേസമയം, ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചു. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താനാണു നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തൻ്റെ പരാതികൾ കേൾക്കണമെങ്കിൽ രമേശ് […]
Read more

Recent News