രേണു ഫയറാണ്, പുലിക്കുട്ടിയായി തിരിച്ചുവരും’; പിന്തുണയറിയിച്ച് ലക്ഷ്‍മി നക്ഷത്ര

കൊച്ചി: കാൻസർ ചികിൽസിയലുള്ള രേണു സുധിക്ക് പൂർണപിന്തുണയറിയിച്ച് അവകാരക ലക്ഷ്മി നക്ഷത്ര. രോഗം സ്ഥിരീകരിച്ചതിനുശേഷം രേണുവിനെ നേരിൽ ബന്ധപ്പെട്ടിരുന്നതായും, രേണുവിന്റെ മനോധൈര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ, രേണുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി അതീവ ഗൗരവമുള്ളതാണെന്നും പ്രതിരോധശേഷി കുറവായതിനാൽ നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ലക്ഷ്മി ആരാധകരോട് അഭ്യർത്ഥിച്ചു. ”രേണുവിനെ വിളിച്ചിരുന്നു. ചേച്ചിയാണ് ആദ്യം ഫോൺ എടുത്തത്. അവർ അപ്പോൾ ആശുപത്രിയിലായിരുന്നു. ചെക്കപ്പിനു ശേഷം രേണു എന്നെ തിരിച്ചുവിളിച്ചു. ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ, രേണു വളരെ വീക്കാണ്. ആർക്കും കാൻസർ രോഗം വരാതിരിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. രേണുവിന്റെ കോൺഫിഡൻസ് വെച്ച് രേണു തിരിച്ച് വരും. രേണു എപ്പോഴും പറയുന്നതുപോലെ രേണു ഫയറാണ്. അതുകൊണ്ട് തീർച്ചയായും രോഗത്തെ അതിജീവിക്കാൻ രേണുവിന് കഴിയും. അത് രേണുവിന്റെ കോൺഫിഡൻസാണ്. രേണു പുലിക്കുട്ടിയായി തിരിച്ച് വരും എന്ന് മാത്രമെ പറയാനുള്ളു. എപ്പോഴും ഞങ്ങൾ ടച്ചിലുണ്ട്. കൂടെയുണ്ടായിരിക്കുമെന്ന് രേണുവിനോട് പറഞ്ഞിട്ടുണ്ട്. എന്തു വന്നാലും ഞാൻ കൂടെ നിൽക്കും. എല്ലാം പെട്ടന്ന് മാറട്ടെ ഉഷാറാവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *