ഇതുവരെ കാണാത്ത കഥാപാത്രമായി നിവിൻ പോളി; ‘വിജയം’ ടീസർ

കൊച്ചി : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. എറണാകുളം പത്മ തിയറ്ററിൽ നടന്ന പരിപാടിയിൽ വച്ചാണ് ടൈറ്റിൽ അനൌൺസ്മെൻറ് ടീസറിനൊപ്പം ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചത്. വിജയം എന്നാണ് ചിത്രത്തിൻറെ പേര്. നിവിൻ പോളിയുടെ കരിയറിലെ 50-ാമത്തെ ചിത്രമാണ് ഇത്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ടോൺസൺ ടോണി, സുനിൽ രാമടി എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. മോട്ടോക്രോസ് പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ഒരു റൈഡറുടെ റോളിലാണ് നിവിൻ എത്തുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് പുറത്തെത്തിയ ടീസർ. നാല് മിനിറ്റിലധികം ദൈർഘ്യമുണ്ട് അനൌൺസ്മെൻറ് ടീസറിന്. ഇതിൽ നിവിൻ പോളിക്കൊപ്പം അൽഫോൻസ് പുത്രനുമുണ്ട്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ചിത്രത്തിൻറെ എഡിറ്റിംഗും നിർവ്വഹിക്കുന്നത് അൽഫോൻസ് പുത്രനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രൊജക്റ്റ് ഡിസൈൻ കുട്ടു ശിവാനന്ദൻ, ഛായാഗ്രഹണം ഷിനോസ്, സംഗീതം സ്റ്റീവ് കൊട്ടൂർ, സൌണ്ട് ഡിസൈൻ, മിക്സ് വിഷ്ണു ഗോവിന്ദ്, കലാസംവിധാനം രാഖിൽ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് സുമേഷ് ഉണ്ണി, സുധി സുരേന്ദ്രൻ, വരികൾ ശബരീഷ് വർമ്മ, ഇംഗ്ലീഷ് റാപ്പ് വരികൾ, ആലാപനം സെബ ടോമി, ആക്ഷൻ കൊറിയോഗ്രഫി ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, കോ ഡയറക്ടർ സന്ദീപ് കുമാർ പി, ലൈൻ പ്രൊഡ്യൂസേഴ്സ് സജിത്ത് എം സരസ്വതി, അമ്മു മരിയ അലക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ്.

Leave a Reply

Your email address will not be published. Required fields are marked *