Tag: LATEST

ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ബിനോയ് ജോർജിനെ നിയമിച്ചു

ഡൽഹി : ഉറുഗ്വേയിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ ബിനോയ് ജോർജിനെ നിയമിച്ചു. തിരുവല്ല സ്വദേശിയായ ബിനോയ് ജോർജ് നിലവിൽ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വീസ വിഭാഗത്തിലെ ജോയിൻറ് സെക്രട്ടറിയാണ്. ബംഗ്ളദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ഇറ്റലിയിലെ കോൺസുൽ ജനറലായും പ്രവർത്തിച്ചിരുന്ന ബിനോയ് ജോർജ് 2006 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. തിരുവല്ല എം ജി എം ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്ബി കോളെജ്, കേരള കാർഷിക സർവ്വകലാശാല എന്നിടങ്ങളിലായി പഠനം പൂർത്തിയാക്കിയ ബിനോയ് ജോർജ് ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് […]
Read more

എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ

തൃശ്ശൂർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പ്രതികരിച്ച് റാപ്പർ വേടൻ. പരാജയത്തിന് ഒറ്റ കാരണമല്ല, നിരവധി ഘടകങ്ങളുണ്ടെന്നാണ് വേടന്റെ വിലയിരുത്തൽ. “എൽഡിഎഫ് തോറ്റതിന് ഒരുപാട് കാരണങ്ങളുണ്ട്. അതൊരു വലിയ ക്യാൻവാസ് പോലെയാണ്. ഒരു കാരണത്തിൽ മാത്രം അത് ഒതുക്കാനാകില്ല,” എന്നാണ് വേടൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും പുതിയ സർക്കാരിനെക്കുറിച്ചും മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കായിരുന്നു വേടന്റെ പ്രതികരണം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണിത്. അതുകൊണ്ട് തന്നെ പുതിയ സർക്കാരിന് പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകണമെന്നും വേടൻ അഭിപ്രായപ്പെട്ടു. അതേസമയം, ജനങ്ങൾക്ക് […]
Read more

തനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നം; വെള്ളാപ്പള്ളി നടേശൻ

കൊച്ചി: ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പഠിക്കാതെ അവർക്കു ഇഷ്ടം ഉള്ളത് പറയുന്നുവെന്നും എനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏകപക്ഷീയമായി ചർച്ച നടത്തുകയാണ്. തനിക്ക് ലഭിച്ച പുരസ്‌കാരം ഗുരുവിനു സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദില്ലിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിലെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മലപ്പുറത്ത്‌ ഒരു വർഗീയതയും പറഞ്ഞിട്ടില്ലെന്നും ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ട സമുദായത്തിന് വേണ്ടി ഇനിയും ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read more

ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാൻ്റെ ക്ഷണം

ന്യൂ ഡല്‍ഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗികമായാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ചടങ്ങിൽ മോദി പ്രതിനിധിയെ അയക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ സംസാകാര ചടങ്ങുകള്‍ ജൂലൈ 4ന് നടക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്‌കാര ചടങ്ങിനായി […]
Read more

അടുത്ത ഹജ്ജ് സീസണിനുള്ള രജിസ്ട്രേഷൻ ആരംഭിച്ച് ഇന്ത്യ

ജിദ്ദ: ഇന്ത്യയിൽനിന്നുള്ളവർക്ക് അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ 20 വരെയാണ് ഹജ്ജിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴിയും ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും. അപേക്ഷകർക്ക് 2027 ഡിസംബർ 31 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധമാണ് ഇത്തവണ കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും രജിസ്ട്രേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവർ, ലേഡീസ് വിതൗട്ട് മഹ്റം, ജനറൽ കാറ്റഗറി […]
Read more

കുവൈത്തിലെ ഉച്ചവിശ്രമ നിയമം: ഏഴ് അവശ്യ ജോലികളെ ഒഴിവാക്കി

കുവൈത്ത് സിറ്റി: ഉച്ചവിശ്രമ നിയമത്തിൽ നിന്ന് ഏഴ് അവശ്യ ജോലികളെ ഒഴിവാക്കി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ(PAM). തൊഴിൽ പരിശോധനാ വകുപ്പിൽ നിന്ന് മുൻകൂർ അനുമതി നേടിയിട്ടുണ്ടെങ്കിലാണ് ഇളവ് ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ അവശ്യ ജോലികൾ: അടിയന്തര അറ്റകുറ്റപ്പണികൾവൈദ്യുതി, വെള്ളം, ടെലികമ്മ്യൂണിക്കേഷൻ തകരാറുകൾ പരിഹരിക്കൽവിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സുപ്രധാന സൗകര്യങ്ങൾ എന്നിവയുടെ പ്രവർത്തനം , അടിയന്തര റോഡ് ടാറിങ്ങും കോൺക്രീറ്റ് പ്രവൃത്തിയും, ഗതാഗത സുരക്ഷയെ ബാധിക്കുമ്പോഴുള്ള അടിയന്തര റോഡ് […]
Read more

ഷാർജയിൽ രാത്രി 12 വരെ പാർക്കിങ് ഫീസ് ഏർപ്പെടുത്തി

ഷാർജ: യുഎഇയിലെ ഷാർജയിൽ എല്ലായിടത്തും ജൂലൈ ഒന്ന് മുതൽ അർധരാത്രി 12 വരെ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. ഷാർജ എമിറേറ്റിലെ കൽബ, ദൈദ്, ഖൊർഫക്കാൻ മേഖലകളിലും ഇത് ബാധകമായിരിക്കും. നേരത്തേ നീലബോർഡ് സ്ഥാപിച്ച് പ്രത്യേകം രേഖപ്പെടുത്തിയ സ്ഥലത്ത് മാത്രമാണ് രാവിലെ എട്ട് മുതൽ രാത്രി 12 വരെ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നത്. മറ്റിടങ്ങളിൽ രാത്രി പത്ത് വരെയാണ് വാഹനം നിർത്തിയിടാൻ പണം നൽകേണ്ടതുണ്ടായിരുന്നത്. എമിറേറ്റിലെ മുഴുവൻ സ്ഥലങ്ങളിലെയും പാർക്കിങ് ഫീസ് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പാർക്കിങ് ഫീസ് നൽകേണ്ട […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി ഡിവൈഎഫ്ഐ. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ആയിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക് പ്രതിഷേധക്കാർ കടന്നു. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. മദ്യ നികുതിക്കെതിരെ ആലപ്പുഴയിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലും സംഘർഷം. ആലപ്പുഴയിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ മതിൽ ചാടി കടന്നു. കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്കാണ് […]
Read more

സ്‌കൂളുകളിൽ മുട്ടയ്ക്ക് പകരം പനീറും സോയാബീനും?; പശ്ചിമബംഗാളിൽ പ്രതിഷേധം

കൊൽക്കത്ത: സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ നിന്ന് കോഴിമുട്ടയ്ക്ക് പകരം പനീർ, സോയാബീൻ എന്നിവ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പശ്ചിമബംഗാളിൽ രാഷ്ട്രീയ വിവാദം പുകയുന്നു. ഈ നീക്കം കുട്ടികളുടെ പോഷകാഹാര ലഭ്യത കുറയ്ക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷം ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രംഗത്തെത്തി. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്ത് നൽകാനുള്ള ചുമതല ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്’ (ഇസ്‌കോൺ – ISKCON) എന്ന സംഘടനയെ ഏൽപ്പിക്കാൻ സംസ്ഥാന […]
Read more

പി രാജീവ് LDF കൺവീനർ ആയേക്കും

തിരുവനന്തപുരം: മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് എൽഡിഎഫ് കൺവീനർ ആയേക്കും. ഇത് സംബന്ധിച്ച് സിപിഐഎമ്മിൽ ആലോചനകൾ നടക്കുന്നു. പദവി ഒഴിയാനുള്ള ആഗ്രഹം ടി പി രാമകൃഷ്ണൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതാണ് ചർച്ചകൾക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിനെ യുവമുഖം നയിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് പി രാജീവിന്റെ പേര് ഉയർന്നുകേട്ടിരുന്നു. കളമശ്ശേരിയിൽ പരാജയപ്പെട്ടതോടെ എംഎൽഎസ്ഥാനം പോലും നഷ്ടപ്പെട്ട പി രാജീവിനെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണം എന്ന ചർച്ച […]
Read more

Recent News