Tag: LATEST

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ് മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ […]
Read more

35 കിലോ സൗജന്യ അരി ഇനി എല്ലാ മഞ്ഞക്കാര്‍ഡിനും ഇല്ല : കേന്ദ്ര തീരുമാനത്തിൽ മാറ്റം

ന്യൂഡല്‍ഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യും. നിലവില്‍ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും 7കിലോ ഗ്രാം വീതം നല്‍കും. എന്നാല്‍, ഒരുകുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും.
Read more

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള; അന്വേഷണം ശക്തമാക്കി എസ്ഐടി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ളയിൽ അന്വേഷണം ശക്തമാക്കി എസ്ഐടി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കം 17പേരെ പ്രതികളാക്കിയതയാണ് റിപ്പോർട്ട്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും.കൂടുതൽ അന്വേഷണത്തിനായി എസ്ഐടി വീണ്ടും അയോധ്യയിൽ എത്തി. ചമ്പത് റായിയുടെ വിശ്വസ്തൻ രാംശങ്കർ യാദവിന്റെ കൈവശം നിന്ന് സംഭാവനപ്പെട്ടികളുടെ താക്കോലുകൾ കണ്ടെത്തിയതായുമാണ് വിവരം. 3500 കോടി രൂപ പണത്തിന് പുറമേ സ്വർണ്ണം, വെള്ളി വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ […]
Read more

മദ്യനികുതി ഇളവ് പിന്‍വലിക്കണം; യുഡിഎഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്തില്ല; വിഎം സുധീരന്‍

ആലപ്പുഴ: വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിലെ മദ്യനികുതി ഇളവ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നിയമസഭയില്‍ ഇത്തരമൊരു പ്രൊപ്പോസല്‍ അവതരിപ്പിക്കുന്നതിന് മുന്‍പു തന്നെ പാര്‍ട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും സുധീരന്‍ പറഞ്ഞു. മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുകയെന്നാതാണ് യുഡിഎഫ് നയം. അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സുധീരന്‍ പറഞ്ഞു. ലഹരി വ്യപാനത്തിനെതിരെ ആഭ്യന്തരവകുപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. എക്‌സൈസ് […]
Read more

പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്‌പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് […]
Read more

വീണയുടെ കുറ്റം തെളിയിക്കാൻ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ ടിയുടെ കുറ്റം തെളിയിക്കാൻ വലിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കുറ്റം ചെയ്തുവെന്ന് ഉറപ്പാണ്. വീണയ്ക്ക് പറയാനുള്ളത് ഇഡി കേൾക്കട്ടെ. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഇന്ന് തേടാനാകും. അനുബന്ധ തെളിവുകൾ കണ്ടെത്താനാണ് ഇ ഡിയുടെ നീക്കമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. അതേസമയം, ഇഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതിനേക്കാൾ കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ്. ഇ ഡിക്ക് കൂടുതൽ ആധികാരിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. വീണയക്ക് […]
Read more

PSC പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം; അനധികൃതമായി സിലബസ് മാറ്റി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. ഈ മാസം 18ന് നടന്ന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നാണ് പരാതി. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം അറിയിച്ചില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷയുടെ രണ്ടു മാസം മുന്‍പാണ് സിലബസ് മാറ്റിയത്. അറിയിപ്പില്ലാതെ അനധികൃതമായാണ് സിലബസ് മാറ്റിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. പരീക്ഷാ ദിവസമാണ് ഉദ്യോഗാര്‍ത്ഥികള്‍ സിലബസ് മാറിയ വിവരം അറിഞ്ഞത്. വര്‍ഷങ്ങളായി ഈ തസ്തികയിലേക്കുള്ള പരീഷ സിലബസില്‍ പ്രധാനമായും ഉൾപ്പെടുന്നത് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, […]
Read more

‘യുഡിഎഫിന് മദ്യം എന്നും കറവ പശു’; വിമർശിച്ച് മുൻമന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മുൻമന്ത്രി എം ബി രാജേഷ്. യുഡിഎഫിനു മദ്യം എന്നും കറവപശുവാണെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി. നികുതി ഇളവ് നൽകി കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു. ശരവേഗത്തിലാണ് നികുതി ഇളവ് നടപ്പാക്കാനുള്ള ഫയൽ നീക്കം നടന്നത്. മുന്നണിയിൽ പോലും ആരും അറിയരുതെന്ന് മുഖ്യമന്ത്രിക്ക് വാശിയുണ്ടായിരുന്നു. പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കിൽ മദ്യനയം യുഡിഎഫിൽ ചർച്ചയാവില്ലായിരുന്നു. എൽഡിഎഫിന്റെ മദ്യനയം ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിച്ചതാണെന്നും, അന്നൊന്നും നികുതി കുറക്കാൻ ആലോചിട്ടില്ല. എൽഡിഎഫിനെതിരെ […]
Read more

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം; മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു. പത്തനംതിട്ട കടപ്പാറയില്‍ അന്പത്താറുകാരിയുടെയും […]
Read more

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ചോദ്യം ചെയ്യലിനെത്തി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അല്‍പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു. വീണ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇ ഡി ചോദ്യം ചെയ്യല്‍ നേരത്തെയാക്കിയത്. തിങ്കളാഴ്ച എത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ച വീണ, നേരത്തെ ഹാജരാകാന്‍ സാധിക്കുമോ […]
Read more

Recent News